AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“മായ ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ‘തുടക്കം’ സിനിമ ചെയ്യാൻ സമ്മതിച്ചത്”; വെളിപ്പെടുത്തി ആശിഷ് ആൻ്റണി

"I Agreed to Do 'Thudakkam' Only Because of Maya Chechi": Ashish Antony: സിനിമയിൽ ഒരു അവസരം കിട്ടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതിനാൽ തനിക്ക് ലഭിച്ച അവസരത്തോട് നൂറ്! ശതമാനം നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. വില്ലൻ കഥാപാമാണ് എന്ന് അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്\മെൻ്റ് തോന്നി. നിരവധി സിനിമകൾ കണ്ട് മുന്നൊരുക്കം നടത്തിയിരുന്നു

“മായ ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ‘തുടക്കം’ സിനിമ ചെയ്യാൻ സമ്മതിച്ചത്”; വെളിപ്പെടുത്തി ആശിഷ് ആൻ്റണി
തുടക്കം ചിത്രീകരണത്തിനിടെ ആശിഷ് ആൻ്റണിയും സംവിധായകൻ ജൂഡ് ആൻ്റണിയുംImage Credit source: Instagram Ashish Antony
Sumeesh T Unneen
Sumeesh T Unneen | Published: 19 Aug 2026 | 12:40 PM

എംപുരാനിൽ ഒരു ചെറിയ കഥാപാത്രമായി എത്തിയിരുന്നു എങ്കിലും ഒരു മുഴുനീളെ അഭിനയതാവ് എന്ന നിലയിൽ ആശിഷ് ആൻ്റണിയുടെ ആദ്യ ചിത്രം തുടക്കമാണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ ഇരു കൈകളും നീട്ടിൽ മലയാളി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. വലിയ പ്രേക്ഷക പ്രശംസ തന്നെ താരത്തെ തേടി എത്തുന്നുണ്ട്. എന്നാൽ വിസ്മയ മോഹൻലാൽ ഉള്ളതുകൊണ്ട് മാത്രമാണ് തുടക്കം സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചത് എന്ന് ഇപ്പോൾ വെളിപെടുത്തിയിരിക്കുകയാണ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ആശിഷ് ആൻ്റ്ണി മറിച്ചായിരുന്നെങ്കിൽ നോ പറയുമായിരുന്നു എന്ന് താരം പറയുന്നു.

സിനിമയിൽ അഭിനയിക്കുക എന്ന ഒരു ആഗ്രഹമോ പ്ലാനോ ഉണ്ടായിരുന്നില്ല. ഇത്തരം ഒരു അവസരം വന്നപ്പോൾ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിന് പ്രധാന കാരണം വിസ്മയയാണെന്ന് ആശിഷ് ആൻ്റണി പറയുന്നു. “മായ ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. മായ ചേച്ചി ഇല്ലാത്ത ഒരു പ്രൊജക്ടാണ് തനിക്ക് മുന്നിലേക്ക് വന്നിരുന്നത് എങ്കിൽ നോ പറയുമായിരുന്നു” തരം പറഞ്ഞു.

Also Read: Vismaya Mohanlal: “സ്റ്റേജ് പേടിയാണ്, ടെൻഷൻ അകറ്റാനുള്ള എൻ്റെ വഴിയാണത്”; കമൻ്റുകൾക്ക് മറുപടിയുമായി വിസ്മയ മോഹൻലാൽ

സിനിമയിൽ ഒരു അവസരം കിട്ടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതിനാൽ തനിക്ക് ലഭിച്ച അവസരത്തോട് നൂറ്! ശതമാനം നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. വില്ലൻ കഥാപാമാണ് എന്ന് അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്\മെൻ്റ് തോന്നി. നിരവധി സിനിമകൾ കണ്ട് മുന്നൊരുക്കം നടത്തിയിരുന്നു എന്ന് ആശിഷ് പറയുന്നു. ആദ്യ ഷോട്ട് ചെയ്യുന്നതിന് മുൻപ് വലിയ ടെൻഷൻ ഉണ്ടായിരുന്നു. അതിനായി ചില റഫറൻസുകൾ മനസിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആ മൊമൻ്റൽ എല്ലാം സംഭവിക്കുകയായിരുന്നു എന്നും താരം പറയുന്നു.

സിനിമക്കായി ആശിഷിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം സംവിധായകൻ ജൂഡ് ആൻ്റണിയും പങ്കുവയ്ക്കുന്നുണ്ട്. അങ്കമാലിയിലെ ഒരു ഹോട്ടലിൽ വച്ചാണ് സിനിമയുടെ ഭാഗമായി ആശിഷിനെ ആദ്യമായി കാണുന്നത്. ഒരു പാവം പയ്യനെ പോലെ തോന്നി. എന്തെങ്കിലും ആക്ടിംഗ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ സ്വന്തമായി ഷൂട്ട് ചെയ്ത ഒരു വീഡിയോ ആശിഷ് കാണിച്ചുതന്നു. പിന്നിട് നെഗറ്റീവ് ഷേഡു8ള്ള സിനികൾ കണ്ട് അദ്ദേഹം സിനിമക്കായി സ്വയം തയ്യാറെടുപ്പ് നടത്തി. നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന ആക്ടറാണ് ആശിഷ് എന്നും ഹാർഡ് വർക്കും ടാലൻ്റും ഒത്തുചേർന്നതിൻ്റെ ഗുണമാണ് തീയറ്ററിൽ കാണാനായത് എന്നും ജൂഡ് പറയുന്നു.

English Summary

Ashish Antony, who recently made his full-fledged acting debut as a villain, revealed he accepted the role solely because of Vismaya Mohanlal. Despite having no prior plans to act, he embraced the opportunity. Director Jude Antony also praised Ashish’s immense hard work, natural talent, and dedication to the character.

Follow Us