Jaggery Quality Check: പായസത്തിന് ശർക്കര വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കാം! വ്യാജനെ എങ്ങനെ തിരിച്ചറിയാം?
Check Purity Of Jaggery: ശർക്കരയുടെ കാര്യത്തിലും ഈ സത്യത്തെ തള്ളികളയാനാകില്ല. ശർക്കരയിൽ എന്ത് മായം എന്ന് കരുതുന്നവരും ധാരാളമുണ്ട്. ഓണക്കാലമായതിനാൽ പല വിലയിലും പല ക്വാളിറ്റിയിലും ശർക്കര എത്താറുണ്ട്. അതിൽ നല്ലത് തന്നെ നമ്മൾ നോക്കി വാങ്ങണം. അങ്ങനെ ഗുണമേന്മയുള്ള ശർക്കര തിരിച്ചറിയണമെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഓണക്കാലമായാൽ വിപണികളിൽ സജീവമാകുന്ന പല സാധനങ്ങളുടെയും പട്ടികയിൽ മുൻപന്തിയിലുള്ള ഒന്നാണ് ശർക്കര. പലതരം പായസങ്ങൾ അടുക്കളയിൽ പാകമാകണമെങ്കിൽ ശർക്കരയുടെ മധുരമൂറുന്ന രുചി കൂടിയേ തീരു. നമ്മൾ കരുതുന്നത് പോലെയല്ല വിപണി. അവിടെ നല്ലതും ചീത്തയുമായ ധാരാളം വസ്തുക്കൾ വില്പനിയിലുണ്ട്. ശർക്കരയുടെ കാര്യത്തിലും ഈ സത്യത്തെ തള്ളികളയാനാകില്ല. ശർക്കരയിൽ എന്ത് മായം എന്ന് കരുതുന്നവരും ധാരാളമുണ്ട്. ഓണക്കാലമായതിനാൽ പല വിലയിലും പല ക്വാളിറ്റിയിലും ശർക്കര എത്താറുണ്ട്. അതിൽ നല്ലത് തന്നെ നമ്മൾ നോക്കി വാങ്ങണം. അങ്ങനെ ഗുണമേന്മയുള്ള ശർക്കര തിരിച്ചറിയണമെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ശർക്കരയിൽ മായമോ രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ടെങ്കിൽ പായസത്തിന്റെ രുചി മാത്രമല്ല, ആരോഗ്യവും കേടാകും. വ്യാജ ശർക്കരകളെ തിരിച്ചറിയാനും നല്ല ശുദ്ധമായ ശർക്കര തിരഞ്ഞെടുക്കാനും സഹായിക്കുന്ന ലളിതമായ ചില വഴികൾ അറിയാം.
ALSO READ: ഏത്തക്ക ചിപ്സിന് ശരിക്കും മഞ്ഞനിറമാണോ? പറ്റിക്കപ്പെടരുത്; നിലവാരം അറിയാൻ ഇതാ വഴി
വ്യാജ ശർക്കര തിരിച്ചറിയാനുള്ള വഴികൾ
നിറം ശ്രദ്ധിക്കുക: ശുദ്ധമായ ശർക്കരയാണെങ്കിൽ അതിന് കടുപ്പമേറിയ തവിട്ടു നിറമോ കറുപ്പ കലർന്ന തവിട്ടു നിറമോ ആയിരിക്കും. വ്യാജമാണെങ്കിൽ നല്ല തെളിഞ്ഞ മഞ്ഞനിറത്തിലോ വെളുത്ത നിറത്തിലോ ആകും കാണുക. അതിൽ സൾഫർ ഡയോക്സൈഡ്, സോഡിയം ഹൈഡ്രോസൾഫൈറ്റ് തുടങ്ങിയ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകാം. ഇത്തരം ശർക്കര പായസത്തിൽ ചേർത്താൽ പാൽ തിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.
വെള്ളത്തിലിട്ട് പരിശോധിക്കാം: ഒരു ഗ്ലാസ് വെള്ളത്തിൽ ചെറിയൊരു കഷ്ണം ശർക്കര ഇടുക. ശുദ്ധമായ ശർക്കരയാണെങ്കിൽ അത് വെള്ളത്തിൽ പൂർണ്ണമായും അലിഞ്ഞുചേരുകയും അടിയിൽ യാതൊരുവിധ അവശിഷ്ടങ്ങളോ തരികളോ ബാക്കിയാവുകയുമില്ല. അലിഞ്ഞ ശേഷം അടിയിൽ വെളുത്ത പൗഡറോ തരികളോ അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.
രുചിച്ചു നോക്കാം: ചെറിയൊരു കഷ്ണം ശർക്കര എടുത്തു നാവിൽ വെച്ചു നോക്കുക. ശുദ്ധമായ ശർക്കരയ്ക്ക് എപ്പോഴും നല്ല മധുരം മാത്രമായിരിക്കും അനുഭവപ്പെടുക. ശർക്കരയ്ക്ക് ചെറിയ രീതിയിൽ ഉപ്പുരസമോ കൈപ്പുരസമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ രാസവസ്തുക്കളോ പഴയ ശർക്കരയുടെ അവശിഷ്ടങ്ങളോ അടങ്ങിയിട്ടുണ്ട്.
ഘടനയും കാഠിന്യവും: ശർക്കര കടുപ്പമുള്ളതാണോ എന്ന് നോക്കുക. കടുപ്പം വളരെ കുറഞ്ഞതും പെട്ടെന്ന് പൊടിഞ്ഞു പോകുന്നതുമായ ശർക്കരയിൽ പനസഞ്ചാരയോ മണ്ണോ കലർത്തിയിട്ടുണ്ടാകാം. നല്ല ശർക്കരയിൽ ചെറിയ മൃദുത്വവും സ്വാഭാവികമായ ഉറപ്പും ഉണ്ടാകും.
ശ്രദ്ധിക്കേണ്ടത്: ശർക്കര വാങ്ങി പായസത്തിൽ നേരിട്ട് ചേർക്കാതെ, കുറച്ച് വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ച് ഉരുക്കി അരിപ്പയിലൂടെ അരിച്ചെടുത്ത ശേഷം മാത്രം പായസത്തിൽ ചേർക്കുക. ഇത് ശർക്കരയിലുണ്ടാകുന്ന ചെറിയ മണൽത്തരികളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.
English Summary:
Jaggery remains a widely used ingredient in Indian households throughout the year. Jaggery is commonly adulterated because of its high market value and seasonal demand. Food Safety and Standards Authority of India (FSSAI) has shared a simple home test to detect adulteration.