Instant Dosa Batter Recipe: അരിയരച്ച് കാത്തിരിക്കേണ്ട! ദോശമാവ് തയ്യാറാക്കാം 10 മിനിറ്റിൽ; റെസിപ്പി ഇതാ

Instant Crispy Dosa Recipe Malayalam: അരിയരച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ട ആവശ്യമില്ലാതെ, വെറും 10 മിനിറ്റിൽ തയ്യാറാക്കാവുന്ന കിടിലൻ ഇൻസ്റ്റന്റ് ദോശ റെസിപ്പി നമുക്ക് നോക്കിയാലോ. ദോശ ചുട്ടെടുക്കാൻ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നതിന് അൽപ്പം മുന്നൊരുക്കം ആവശ്യമാണ്. ദോശപ്രിയരായ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ പറയാൻ പോകുന്നത്.

Instant Dosa Batter Recipe: അരിയരച്ച് കാത്തിരിക്കേണ്ട! ദോശമാവ് തയ്യാറാക്കാം 10 മിനിറ്റിൽ; റെസിപ്പി ഇതാ

പ്രതീകാത്മക ചിത്രം

Published: 

21 Oct 2026 | 01:46 PM

തലേ ദിവസം രാത്രിയിൽ അരിയും ഉഴുന്നും കുതിർത്ത് വെച്ച്, അത് അരച്ച് പുളിപ്പിച്ചു ദോശയുണ്ടാക്കാൻ മടിയാണോ? ഇനി ആ ടെൻഷൻ വേണ്ട! അരിയരച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ട ആവശ്യമില്ലാതെ, വെറും 10 മിനിറ്റിൽ തയ്യാറാക്കാവുന്ന കിടിലൻ ഇൻസ്റ്റന്റ് ദോശ റെസിപ്പി നമുക്ക് നോക്കിയാലോ. ദോശ ചുട്ടെടുക്കാൻ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നതിന് അൽപ്പം മുന്നൊരുക്കം ആവശ്യമാണ്. ദോശപ്രിയരായ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ പറയാൻ പോകുന്നത്.

ALSO READ: ദോശമാവ് എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഈ അബദ്ധങ്ങൾ ചെയ്യല്ലേ…

ആവശ്യമായ ചേരുവകൾ:

ബ്രെഡ്- 5
റവ (വറുക്കാത്തത്)- 1 കപ്പ്
പുളിയില്ലാത്ത തൈര്- അര കപ്പ്
ഉപ്പ്- മുക്കാൽ ടീസ്പൂൺ
ചെറു ചൂടുവെള്ളം- ഒന്നേകാൽ കപ്പ്
ബേക്കിംഗ് സോഡ- കാൽക്കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ബ്രഡിന്റെ ബ്രൗൺ നിറത്തിലുള്ള നാല് വശങ്ങളും മുറിച്ച് മാറ്റുക. ശേഷം ബ്രഡ് കഷ്ണങ്ങളായി മുറിച്ച് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ബ്രഡിലേക്ക്, വറുക്കാത്ത റവ, അരക്കപ്പ് പുളിയില്ലാത്ത തൈര്, ഉപ്പ്, ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. തരിയില്ലാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കണം.

ഈ മാവിലേക്ക് അൽപ്പം വെള്ളം കൂടി ചേർത്ത് ദോശമാവിന്റെ പരുവമാക്കുക. ഒരുപാട് വെള്ളം ചേർക്കരുത്. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ദോശമാവ് പോലെ പുളിക്കാനായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ദോശമാവ് ഉടനെ തന്നെ ചുട്ടെടുക്കാം. വേണമെങ്കിൽ നെയ് ചേർത്തും ചുട്ടെടുക്കാവുന്നതാണ്.

ദോശക്കല്ല് ചൂടാക്കി അൽപ്പം എണ്ണയോ നെയ്യോ തടവിയ ശേഷം മാവ് ഒഴിച്ച് പരത്തുക. അടച്ചുവെച്ച് മീഡിയം തീയിൽ വേവിച്ചെടുത്താൽ മൊരിഞ്ഞും സോഫ്റ്റായുമുള്ള ഇൻസ്റ്റന്റ് ദോശ തയ്യാർ. സാമ്പാർ, ചട്നിപൊടി, ചമ്മന്തി എന്നിവ ചേർത്ത് കഴിക്കാൻ ഇത് ഏറെ രുചികരമാണ്. രാവിലെ തിരക്കുപിടിച്ച സമയത്ത് മാവില്ലെന്ന് ഓർത്ത് ടെൻഷൻ അടിക്കാതെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒന്നാണിത്. ജോലിക്ക് പോകുന്നവർക്കും വെറൈറ്റി വിഭവം വേണ്ടവർക്കും ഇത് ഉറപ്പായും പരീക്ഷിച്ച് നോക്കാം.

ദോശ ഒട്ടിപിടിക്കാതിരിക്കാൻ

ദോശക്കല്ല് പാകത്തിന് ചൂടാകാതെ മാവൊഴിച്ചാൽ അത് പെട്ടെന്ന് ഒട്ടിപ്പിടിക്കും. കല്ല് നന്നായി ചൂടായ ശേഷം തീ മീഡിയം ഫ്ലെയ്മിലേക്ക് മാറ്റുക.

കല്ല് നന്നായി ചൂടായ ശേഷം കുറച്ചു വെള്ളം അതിലേക്ക് തളിക്കുക. ഇത് കല്ലിന്റെ ചൂട് ഒരേപോലെ ക്രമീകരിക്കാൻ സഹായിക്കും. പിന്നീട് ഒരു തുണി വെച്ച് കല്ല് തുടച്ചു വ്യക്തമാക്കുക.

കല്ല് തുടച്ച ശേഷം വളരെ കുറച്ച് എണ്ണ മാത്രം തടവി കൊടുക്കുക. ഒരുപാട് എണ്ണ നിന്നാൽ മാവ് പരത്താൻ ബുദ്ധിമുട്ടാകും.

പുതിയ നോൺ-സ്റ്റിക്ക് അല്ലെങ്കിൽ ഇരുമ്പ് ദോശക്കല്ല് ഉപയോഗിക്കുമ്പോൾ ആദ്യം അതിൽ അൽപ്പം എണ്ണ തേച്ച് ചൂടാക്കി തുടച്ചെടുക്കുന്നത് ദോശ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും.

English Summary:

Golden, restaurant-style crispy dosa but don’t have hours for batter fermentation? This instant dosa batter recipe is the ultimate morning savior. Made with simple hacks just 10 minutes.

 

Loading...
Unable to load recommendations.
Follow Us
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്