AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ranji Trophy: ഏത് ഒഡീഷ, ഒഡീഷയൊക്കെ തീര്‍ന്നു; സക്‌സേനയുടെ ‘ഫിഫറി’ല്‍ കേരളത്തിന് ഇന്നിങ്‌സ് ജയം

Kerala crushes Odisha by an innings and 36 Runs: ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് കേരളം ഒഡീഷയെ തകര്‍ത്തത്. ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സിന് ഒഡീഷ ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ഒഡീഷയെ പിഴുതെടുത്തത്.

Ranji Trophy: ഏത് ഒഡീഷ, ഒഡീഷയൊക്കെ തീര്‍ന്നു; സക്‌സേനയുടെ ‘ഫിഫറി’ല്‍ കേരളത്തിന് ഇന്നിങ്‌സ് ജയം
Ranji Trophy Kerala vs Odisha Match ResultImage Credit source: Kerala Cricket Association Facebook Page
Jayadevan AM
Jayadevan AM | Published: 21 Oct 2026 | 02:39 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് കേരളം ഒഡീഷയെ തകര്‍ത്തത്. ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സിന് ഒഡീഷ ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ഒഡീഷയെ പിഴുതെടുത്തത്. ആദിത്യ സര്‍വതെ രണ്ട് വിക്കറ്റും, വൈശാഖ് ചന്ദ്രന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 111 പന്തില്‍ 53 റണ്‍സെടുത്ത ഗൗരവ് ചൗധരിക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഒഡീഷയ്ക്കായി പൊരുതാനായത്. ഗൗരവിനും ക്യാപ്റ്റന്‍ ശുഭ്രാന്‍ഷു സേനാപതിക്കും (67 പന്തില്‍ 30) മാത്രമാണ് ഒഡീഷ നിരയില്‍ മുപ്പതോ, അതിന് മുകളിലോ സ്‌കോര്‍ ചെയ്യാനായത്.

ഗൗരവിനെയും, ശുഭ്രാന്‍ഷുവിനെയും പുറത്താക്കിയത് ജലജ് സക്‌സേനയായിരുന്നു. നിനാദ് റത്വ (44 പന്തില്‍ 10), രാജേഷ് ദുപര്‍ ( ആറു പന്തില്‍ രണ്ട്), സൗമ്യ രഞ്ജന്‍ ലെങ്ക (15 പന്തില്‍ അഞ്ച്) എന്നിവരെ പുറത്താക്കിയതും സക്‌സേനയാണ്. കൂടാതെ രാജേഷ് മൊഹന്തിയെ (ഏഴു പന്തില്‍ പൂജ്യം) റണ്ണൗട്ടാക്കുകയും ചെയ്തു.

ശന്തനു മിശ്ര-അഞ്ച് പന്തില്‍ രണ്ട്, ഓം ടി മുണ്ടെ-19 പന്തില്‍ ഒമ്പത്, സന്ദീപ് പട്‌നായിക്ക്-58 പന്തില്‍ 14, ലളിത് യാദവ്-10 പന്തില്‍ 11 നോട്ടൗട്ട്, ബദല്‍ ബിശ്വാല്‍-പൂജ്യം എന്നിങ്ങനെയാണ് മറ്റ് ഒഡീഷ ബാറ്റര്‍മാരുടെ രണ്ടാം ഇന്നിങ്‌സിലെ സ്‌കോറുകള്‍.

Also Read: Sanju Samson: സഞ്ജുവോ വൈഭവോ? ഇന്ത്യൻ ടീമിൽ ഒരാൾക്ക് മാത്രം അവസരം

ആദ്യ ഇന്നിങ്‌സില്‍ ഒഡീഷയെ കേരളം 225 റണ്‍സിന് പുറത്താക്കിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനായിരുന്നു ആദ്യ ഇന്നിങ്‌സിലെ കേരളത്തിന്റെ ഹീറോ. ആദിത്യ സര്‍വതെ മൂന്നും, ജലജ് സക്‌സേന രണ്ടും, എംഡി നിധീഷ് ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിലും ഗൗരവ് ചൗധരി (96 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്രാന്‍ഷുവും (117 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറംമങ്ങി.

സച്ചിനും അസ്ഹറുദ്ദീനും തിളങ്ങി

സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ബേബിയുടെയും, മുഹമ്മദ് അസ്ഹറുദ്ദീന്റെയും ബാറ്റിങ് മികവാണ് ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അസ്ഹറുദ്ദീന്‍ പുറത്താകാതെ 263 പന്തില്‍ 139 റണ്‍സ് അടിച്ചുകൂട്ടി. 235 പന്തില്‍ 112 റണ്‍സായിരുന്നു സച്ചിന്‍ ബേബിയുടെ സംഭാവന. ആദിത്യ സര്‍വതെ 77 പന്തില്‍ 53 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഒക്ടോബര്‍ 26-ന് ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

English Summary

Kerala defeated Odisha by an innings and 36 runs in their Ranji Trophy match. This impressive performance marks Kerala’s first victory of the current season. Centuries from Mohammed Azharuddeen and Sachin Baby helped Kerala build a huge first-innings lead. Jalaj Saxena took five wickets in the second innings to bowler out Odisha for 143.

Follow Us