Gardening Tips: പിസ്താ തോടിന് ഇത്രയും പവറോ, ഗാർഡൻ മേക്കോവറിന് പൈസ കളഞ്ഞത് വെറുതെ!
Pistachio Shells in Gardening: നാം സാധാരണയായി പിസ്ത കഴിച്ചതിനുശേഷം അതിന്റെ തോടുകൾ ചവറ്റുകൊട്ടയിൽ തള്ളാറാണ് പതിവ്. എന്നാൽ കുറച്ച് ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ ഗാർഡൻ മനോഹരമാക്കാൻ സാധിക്കും. നിങ്ങൾ ഉപയോഗിക്കുന്നത് ഉപ്പിട്ട പിസ്ത തോടുകളാണെങ്കിൽ, അവ ചെടികൾക്ക് അരികിൽ ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളത്തിൽ നന്നായി കഴുകി ഉപ്പ് കളയേണ്ടതാണ്.
വീട്ടുമുറ്റത്തോ ബാൽക്കണിയിലെ ഒരു അടിപൊളി ഗാർഡൻ പലരുടെയും ആഗ്രഹമാണ്. മറ്റുചിലർ അവരുടെ ഗാർഡന് മേക്കോവർ നൽകാനുള്ള തിരക്കിലും. എന്നാൽ അധികപൈസ ചെലവില്ലാതെ തന്നെ നമ്മുക്കൊരു അടിപൊളി ഗാർഡൻ ഒരുക്കാൻ കഴിയുമെന്ന് അറിയാമോ? നമ്മൾ പാഴ്വസ്തുവെന്ന് തള്ളിക്കളയുന്ന മുട്ടത്തോടും ചിരട്ടയുമെല്ലാം ഇത്തരത്തിൽ ഗാർഡനിൽ ഉപകാരിയാണ്. അക്കൂട്ടത്തിൽ നമ്മുടെ പിസ്താതോടും പെടുമെന്നേ…
നാം സാധാരണയായി പിസ്ത കഴിച്ചതിനുശേഷം അതിന്റെ തോടുകൾ ചവറ്റുകൊട്ടയിൽ തള്ളാറാണ് പതിവ്. എന്നാൽ കുറച്ച് ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ ഗാർഡൻ മനോഹരമാക്കാൻ സാധിക്കും. നിങ്ങൾ ഉപയോഗിക്കുന്നത് ഉപ്പിട്ട പിസ്ത തോടുകളാണെങ്കിൽ, അവ ചെടികൾക്ക് അരികിൽ ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളത്തിൽ നന്നായി കഴുകി ഉപ്പ് കളയേണ്ടതാണ്.
പിസ്താതോട് ഐഡിയകൾ
ഡ്രൈനേജ് സിസ്റ്റം
വലിയ പൂച്ചട്ടികളിൽ വെള്ളം കെട്ടിക്കിടന്ന് വേരുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇതിനൊരു എളുപ്പവഴിയാണ് പിസ്ത തോടുകൾ. ചട്ടിയുടെ അടിഭാഗത്ത് ഒന്നിരട രണ്ട് ഇഞ്ചുകനത്തിൽ പിസ്ത തോടുകൾ നിരത്തിയ ശേഷം അതിനുമുകളിൽ മണ്ണ് നിറയ്ക്കുക. ഇത് മികച്ച ഡ്രൈനേജ് നൽകുകയും അധിക വെള്ളം പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ചും അടിയിൽ ദ്വാരമില്ലാത്ത ചട്ടികളിൽ ഈ വിദ്യ വളരെ ഉപകാരപ്പെടും.
പോട്ട് ഫില്ലർ
വലിയ ചട്ടികൾ നിറയ്ക്കാൻ വലിയ അളവിൽ പോട്ടിംഗ് സോയിൽ ആവശ്യമാണ്. ഇത് ഒഴിവാക്കാൻ ചട്ടിയുടെ അടിഭാഗം പിസ്ത തോടുകൾ കൊണ്ട് നിറയ്ക്കാം. മുകളിലായി ചെടികൾക്ക് വളരാൻ ആവശ്യമായ അളവിൽ മാത്രം മണ്ണ് ഇടുക.
ALSO READ: പഴയ ഷൂസും ചെരുപ്പും കളയല്ലേ… ഗാർഡനിൽ ഉപകാരിയാണേ; ഐഡിയകളിതാ…
നാചുറൽ മൾച്ച്
ചെടികളുടെ ചുവട്ടിൽ മണ്ണിൽ ഈർപ്പം നിലനിർത്താനും കളകളുടെ വളർച്ച തടയാനും പിസ്ത തോടുകൾ മൾച്ച് ആയി ഉപയോഗിക്കാം. ഇത് വേരുകളെ അമിത ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു. കാലക്രമേണ ഇവ ജീർണിച്ച് മണ്ണിലേക്ക് ജൈവവളമായി മാറുകയും ചെയ്യും.
പ്രാണികളെ പ്രതിരോധിക്കാൻ
മുട്ടത്തോട് ഉപയോഗിക്കുന്നത് പോലെ, ഒച്ചുകൾ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാൻ പിസ്ത തോടുകൾ ചെടികളുടെ ചുവട്ടിൽ വട്ടത്തിൽ നിരത്തിടാം. ഇവയുടെ കൂർത്ത അരികുകൾ ഇത്തരം പ്രാണികൾക്ക് ചെടികളുടെ അരികിലേക്ക് എത്താൻ പ്രയാസമുണ്ടാക്കും.
ഗാർഡൻ ക്രാഫ്റ്റുകൾ
പിസ്ത തോടുകളുടെ പ്രത്യേക വളഞ്ഞ ആകൃതി കാരണം പൂക്കളുടെ രൂപത്തിൽ ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ ഇവ മികച്ചതാണ്. പിസ്ത തോടുകളിൽ നിങ്ങളുടെ ഇഷ്ടമുള്ള ഏതെങ്കിലും എസ്സെൻഷ്യൽ ഓയിൽ ഏതാനും തുള്ളി ഒഴിച്ച് കുറച്ചു സമയം വെക്കുക. തോടുകൾ ഈ സുഗന്ധം ആഗിരണം ചെയ്യും. ഇത് പൂക്കളോടൊപ്പം ഒരു അലങ്കാര പാത്രത്തിൽ വെച്ചാൽ വീടിനുള്ളിൽ എപ്പോഴും നല്ല സുഗന്ധം പരക്കും. അതുപോലെ, പിസ്ത തോടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച് മനോഹരമായ കൃത്രിമ പൂക്കളോ വാൾ ആർട്ടോ നിർമ്മിക്കാം. ഇത് ഗാർഡൻ മനോഹരമാക്കും.
English Summary:
Pistachio shells can be reused in gardening in several creative and eco-friendly ways instead of being thrown away. They can be placed at the bottom of plant pots as a filler, used as mulch to help retain soil moisture and suppress weed growth, and spread around plants to help deter slugs, snails, and other pests.