AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Adimali-Munnar Traffic Control: അടിമാലി- മൂന്നാർ പാതയിൽ ഗതാഗതം നിരോധിച്ചു; പകരം റൂട്ട് അറിയാം

Adimali- Munnar Route Traffic Restrictions: കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൂന്നാർ രണ്ടാം മൈൽ ഭാഗത്ത് ദേശീയപാത വികസനത്തിനായി മണ്ണുമാന്തുന്നതിനിടെ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. റോഡിലെയും പരിസരത്തെയും എല്ലാ സുരക്ഷാ ഭീഷണികളും ഒഴിവാക്കുന്നത് വരെ ഈ റൂട്ടിലെ ഗതാഗത നിരോധനം തുടരുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവത്ത് അറിയിച്ചു.

Adimali-Munnar Traffic Control: അടിമാലി- മൂന്നാർ പാതയിൽ ഗതാഗതം നിരോധിച്ചു; പകരം റൂട്ട് അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 21 Oct 2026 | 11:51 AM

കൊച്ചി– ധനുഷ്കോടി ദേശീയപാത 85-ലെ അടിമാലി– മൂന്നാർ റൂട്ടിൽ ​ഗതാ​ഗതം താൽക്കാലികമായി നിരോധിച്ചു. റോഡിലേക്ക് കൂറ്റൻ പാറ അടർന്നു വീണതിനെത്തുടർന്നാണ് ഈ റൂട്ടിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൂന്നാർ രണ്ടാം മൈൽ ഭാഗത്ത് ദേശീയപാത വികസനത്തിനായി മണ്ണുമാന്തുന്നതിനിടെ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. റോഡിലെയും പരിസരത്തെയും എല്ലാ സുരക്ഷാ ഭീഷണികളും ഒഴിവാക്കുന്നത് വരെ ഈ റൂട്ടിലെ ഗതാഗത നിരോധനം തുടരുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവത്ത് അറിയിച്ചു.

ഈ പ്രദേശത്ത് അപകടകരമായ നിലയിലുള്ള മറ്റ് പാറകളും വലിയ മരങ്ങളും ഉണ്ട്. അതിനാൽ താൽക്കാലികമായി റോഡ് നിരോധനം തുടരാനാണ് അധികൃതരുടെ നീക്കം. ഇവ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വീണുകിടക്കുന്ന പാറ മറ്റൊരു സ്ഥാനത്തേക്ക് നീക്കുന്നതിനുമായിട്ടാണ് നിലവിൽ റോഡ് ​ഗതാ​ഗതം തടസ്സപ്പെടുത്തിയിരിക്കുന്നത്. ഇതിന് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പർ എന്ന്? പ്രത്യേകതയും യാത്രാ ​ഗൈഡും

വാഹനം വഴിതിരിച്ചുവിടുന്നത് ഈ റൂട്ടിൽ

  1. മൂന്നാറിൽ നിന്ന് അടിമാലിയിലേക്ക് പോകുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്ന് അനച്ചാൽ, ഇരുട്ടുക്കാനം വഴിയുള്ള പാതയിലൂടെ തിരിഞ്ഞ് അടിമാലിയിലേക്ക് പോകേണ്ടതാണ്.
  2. അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങൾ ഇരുട്ടുക്കാനത്ത് നിന്ന് അനച്ചാൽ വഴി രണ്ടാം മൈലിലെത്തി, അവിടെ നിന്ന് മൂന്നാറിലേക്ക് പോകാവുന്നതാണ്.
  3. മാങ്കുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഇരുട്ടുക്കാനത്ത് നിന്ന് കല്ലാർ ജംഗ്ഷനിലെത്തി, അവിടെ നിന്ന് മാങ്കുളത്തേക്കുള്ള വഴിയിലേക്ക് തിരിയേണ്ടതാണ്.

പ്രദേശത്തെ തടസ്സങ്ങൾ നീക്കി മൂന്ന് ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശം പൂർണ്ണമായും സുരക്ഷിതമാണെന്ന് വിദഗ്ദ്ധ സാങ്കേതിക സമിതി സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള ചുമതല ജില്ലാ പോലീസ് മേധാവിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്.

ഭാവിയിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കുന്നതിനായി, കുത്തനെയുള്ള മൺപ്രദേശങ്ങൾ നീക്കം ചെയ്യുമ്പോൾ ലംബമായി വെട്ടിമാറ്റുന്നതിന് പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിംഗ് രീതികൾ അവലംബിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ശുപാർശ ചെയ്തിട്ടുണ്ട്. മൂന്നാറിലേക്ക് പോകുന്നവരും തിരിച്ചുവരുന്നവരും ആനച്ചാൽ – ഇരുട്ടുകാനം വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കുന്നതാണ് നിലവിൽ സുരക്ഷിതം. കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചതിനാൽ വിനോദ സഞ്ചാരികളും ഈ റൂട്ടുകൾ തിരഞെ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

English Summary:

Traffic along the Adimali-Munnar section of the Kochi-Dhanushkodi National Highway (NH 85) has been banned for now after a massive boulder collapse at Second Mile disrupted transport.

 

Follow Us