Acne Free Skin: മുഖക്കുരുവിന് പിന്നിലെ വില്ലൻ ഈ ഭക്ഷണങ്ങളാണ്; ഒഴിവാക്കിയാൽ ചർമ്മം തിളങ്ങും
Acne Causing Food Items: ഏതൊക്കെ വിലകൂടിയ ക്രീമുകൾ ഉപയോഗിച്ചിട്ടും ഇത്തരം മുഖക്കുരു മാറുന്നില്ലെങ്കിൽ, നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. അതേ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും മുഖക്കുരുവിന് കാരണമാകാറുണ്ട്. നിങ്ങളുടെ ചർമ്മം തിളങ്ങാനും മുഖക്കുരുവിനെ അകറ്റാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Acne Free Skin
ആരാണ് മനോഹരമായ തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തത്. ഇതിനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എപ്പോഴെങ്കിലും മുഖത്തിൻ്റെ സൗന്ദര്യം നശിപ്പിക്കുന്ന മുഖക്കുരു വില്ലനായി എത്താറഉണ്ട്. ഏതൊക്കെ വിലകൂടിയ ക്രീമുകൾ ഉപയോഗിച്ചിട്ടും ഇത്തരം മുഖക്കുരു മാറുന്നില്ലെങ്കിൽ, നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. അതേ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും മുഖക്കുരുവിന് കാരണമാകാറുണ്ട്.
നമ്മൾ നിത്യവും ആസ്വദിക്കുന്ന കഴിക്കുന്ന ചില ഭക്ഷണങ്ങളും ചർമ്മത്തിൽ എണ്ണമയം വർദ്ധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, നിങ്ങളുടെ ചർമ്മം തിളങ്ങാനും മുഖക്കുരുവിനെ അകറ്റാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ALSO READ: ഇതൊക്കെ കഴിച്ചാൽ പീരിയഡ്‌സ് ലക്ഷണങ്ങൾ മാറും; സ്ത്രീകൾ അറിഞ്ഞിരിക്കണം
മധുരപലഹാരങ്ങളും ബിസ്ക്കറ്റുകളും: അമിതമായി മധുരം ചേർന്ന മിഠായികൾ, ബിസ്ക്കറ്റുകൾ, ശീതളപാനീയങ്ങൾ, മറ്റ് പല വസ്തുക്കളും രക്തത്തിലെ ഇൻസുലിൻ വർദ്ധിപ്പിക്കുന്നു. അത് കൂടാതെ ഇവയുടെ അമിതമായ ഉപോയഗം ചർമ്മത്തിൽ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ കാരണമാവുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.
മൈദയും വൈറ്റ് ബ്രെഡും: മൈദ ഉപയോഗിച്ചുണ്ടാക്കുന്ന വൈറ്റ് ബ്രെഡ്, പാസ്ത, ബർഗർ, സാൻവിച്ച് തുടങ്ങിയ ഭക്ഷണങ്ങൾ ഹൈ ഗ്ലൈസെമിക് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇവ ചർമ്മത്തിലെ വീക്കം വർദ്ധിപ്പിക്കുകയും അതിലൂടെ കുരുക്കൾ ഉണ്ടാവുകയും ചെയ്യുന്നു.
പാൽ ഉൽപ്പന്നങ്ങൾ: ചില പഠനങ്ങൾ പറയുന്നത് പ്രകാരം, അമിതമായ പാലുല്പന്നങ്ങളുടെ ഉപയോഗം ഹോർമോൺ വ്യതിയാനമുണ്ടാക്കാനും അതുവഴി മുഖക്കുരു രൂപപ്പെടാനും കാരണമാകുന്നു. അതിനാൽ മിതമായി മാത്രം പാൽ വിഭവങ്ങൾ കഴിക്കുക.
ഫാസ്റ്റ് ഫുഡും വറുത്ത ഭക്ഷണങ്ങളും: എണ്ണയിൽ വറുത്ത പലഹാരങ്ങളും ജങ്ക് ഫുഡും അമിതമായാൽ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നു. കൂടാതെ കൊഴുപ്പുകൾ അടിഞ്ഞുകൂടി പിന്നീട് മുഖക്കുരു ഉണ്ടാവുകയും ചെയ്യും.
തിളങ്ങുന്ന ചർമ്മത്തിന് എന്ത് കഴിക്കാം?
പച്ചക്കറികളും പഴങ്ങളും: ആൻ്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.
ധാരാളം വെള്ളം: ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. ചർമ്മത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.
നട്‌സും വിത്തുകളും: ചർമ്മത്തിന് ഏറ്റവും ആവശ്യമായ സംയുക്തങ്ങൾ നട്സുകളിലും വിത്തുകളിലും അടങ്ങിയിട്ടുണ്ട്. അതിനാൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ നട്‌സ് ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യും.