Kitchen Hacks: അരിയിൽ ചെള്ളും കീടവും നിറയുന്നോ? എങ്കിൽ ഇതിൽ ഒന്ന് അരിയിൽ ഇടൂ…

Kitchen Hacks to Remove Pests in Rice:എന്നാൽ പലരും അനുഭവപ്പെടുന്ന ഒരു കാര്യമാണ് വീടുകളിൽ അരി വാങ്ങി സൂക്ഷിച്ചു കുറച്ചുദിവസം കഴിയുമ്പോഴേക്കും അതിൽ ചെള്ളും മറ്റു കീടാണുക്കളും ഉറുമ്പും എല്ലാം നിറയും.അവസാനം പലപ്പോഴും ഉപയോഗശൂന്യമായ ആ അരി വലിച്ചെറിയേണ്ട അവസ്ഥയും ഉണ്ടാകുന്നു. എന്നാൽ ചില ലളിതമായ വഴികളിലൂടെ നമുക്ക് ഈ പ്രശ്നത്തെ തടയാൻ സാധിക്കും. ഒരു വർഷം വരെ അരി ഒരു കീടാണവും കയറാതെ പുതുമയുള്ളത് ആക്കി.....

Kitchen Hacks: അരിയിൽ ചെള്ളും കീടവും നിറയുന്നോ? എങ്കിൽ ഇതിൽ ഒന്ന് അരിയിൽ ഇടൂ...

Pests In Rice

Published: 

28 Oct 2026 | 04:34 PM

ദക്ഷിണേന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങൾ ഒന്നാണ് അരി. അരി ചേർത്ത വിഭവങ്ങൾ ഇല്ലാതെ ഒരു ദിവസം പോലും ഇല്ല എന്ന് തന്നെ പറയാം. അതിനാൽ തന്നെ അടുക്കളയിൽ പ്രധാനമായും വാങ്ങി സൂക്ഷിക്കുന്നതും അരി8 തന്നെയാണ്. എന്നാൽ പലരും അനുഭവപ്പെടുന്ന ഒരു കാര്യമാണ് വീടുകളിൽ അരി വാങ്ങി സൂക്ഷിച്ചു കുറച്ചുദിവസം കഴിയുമ്പോഴേക്കും അതിൽ ചെള്ളും മറ്റു കീടാണുക്കളും ഉറുമ്പും എല്ലാം നിറയും.

അവസാനം പലപ്പോഴും ഉപയോഗശൂന്യമായ ആ അരി വലിച്ചെറിയേണ്ട അവസ്ഥയും ഉണ്ടാകുന്നു. എന്നാൽ ചില ലളിതമായ വഴികളിലൂടെ നമുക്ക് ഈ പ്രശ്നത്തെ തടയാൻ സാധിക്കും. ഒരു വർഷം വരെ അരി ഒരു കീടാണവും കയറാതെ പുതുമയുള്ളത് ആക്കി വയ്ക്കുവാൻ ഉള്ള ചില വഴികളാണ് ഈ ലേഖനത്തിൽ പറയുന്നത് തുടർന്ന് വായിക്കൂ.

ALSO READ:ചെമ്മീൻ ഇഷ്ടമാണോ? വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ഈ തെറ്റുകൾ വരുത്തരുത്

ഈർപ്പം ഉണ്ടാകരുത്

അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഈർപ്പം ഉണ്ടായാലും അതിനകത്തു കീടാണുക്കൾ നിറയും. അതിനാൽ ആദ്യം അരി സൂക്ഷിച്ചുവെക്കുന്ന പ്ലാസ്റ്റിക്ക് അല്ലെങ്കിൽ സ്റ്റീൽ പാത്രം നന്നായി കഴുകണം. പിന്നീട് വെയിലത്ത് വച്ച് ഉണക്കുക. പാത്രത്തിനുള്ളിൽ ഈർപ്പം ഉണ്ടാകാതിരിക്കാൻ ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ശേഷം പാത്രത്തിൽ അരി സൂക്ഷിക്കുകയാണെങ്കിൽ അരികേടാകില്ല.

ഉണങ്ങിയ വേപ്പില

വേപ്പില കഴുകി വെയിലത്ത് നന്നായി ഉണക്കുക. ശേഷം അരി സൂക്ഷിക്കുമ്പോൾ ഈ ഉണങ്ങിയ വേപ്പില പാത്രത്തിന്റെ അടിയിലും മധ്യത്തിലും മുകളിലും പാളികൾ ആയിട്ട് ഇല വിതറുക. വേപ്പിലയുടെ കയ്പ്പു ​ഗന്ധം പ്രാണികൾക്ക് ഒരിക്കലും സഹിക്കാൻ സാധിക്കാത്തതിനാൽ അവ അരിയെ നശിപ്പിക്കില്ല.

ഉണക്ക മുളക്

ഉണക്കമുളകിന്റെ എരിവുള്ള രുചിയും മണവും പ്രാണികളെയും മറ്റു അകറ്റും. ഉണക്കമുളകിന്റെ തണ്ടുകൾ അരിയുടെ മദ്യത്തിലും മുകളിലുമുള്ള പാളിയിൽ വയ്ക്കുക. മുളകില്‍ നിന്ന് പുറപ്പെടുന്ന എരിവും രൂക്ഷമായ ഗന്ധവും വണ്ടുകളെയും ചെറിയ പ്രാണികളെയും വേഗത്തിൽ തുരത്തും.

ഗ്രാമ്പു അല്ലെങ്കിൽ കറുവപ്പട്ട

അരി വെച്ചിരിക്കുന്ന പാത്രത്തിൽ തന്നെ കുറച്ച് കറുവപ്പട്ട കഷണങ്ങളോ ഗ്രാമ്പുകളോ നേരിട്ട് വയ്ക്കാം. ഈ സുഗന്ധവ്യജ്ഞനങ്ങൾക്ക് ശക്തമായ മണമുള്ളതിനാൽ കീടങ്ങൾ അരിയുടെ അടുത്തേക്ക് വരില്ല. കൂടാതെ അരി പുതിയത് പോലെ തുടരുകയും പെട്ടെന്ന് കേടാതിരിക്കുകയും ചെയ്യും. ദുർഗന്ധവും വമിക്കുകയില്ല.

കർപ്പൂരം

പൂജയ്ക്ക് മാത്രമല്ല അരി സൂക്ഷിക്കാനും കർപ്പൂരം വളരെ ഉപയോഗപ്രദമാണ്. ആദ്യം ഒരു ചെറിയ കോട്ടൻ തുണിയിൽ കർപ്പൂരം പൊതിയുക. അല്ലെങ്കിൽ ദ്വാരങ്ങൾ ഉള്ള ഒരു ചെറിയ പെട്ടിയിൽ കർപ്പൂരം ഇട്ട് അരിയിൽ കുഴിച്ചിടുക. കർപ്പൂരത്തിന് പ്രാണികൾ അകറ്റുന്നതിനാൽ അരിയിൽ കീടങ്ങൾ വസിക്കില്ല.

വായു കടക്കാത്ത പാത്രം

അരി നിറച്ച ശേഷം പാത്രത്തിന്റെ വായ്ഭാഗം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് നന്നായി മൂടണം. മൂടി അതിനുമുകളിൽ നന്നായിട്ട് വയ്ക്കുക. ഈ ലളിതമായ രീതിയിൽ പുറത്തുനിന്നും അരിയിലേക്ക് ഈർപ്പം പ്രവേശിക്കുന്നത് തടയുന്നു. അങ്ങനെ നിങ്ങളുടെ അരിമാസങ്ങളോളം പുതുമയോടെ നിലനിൽക്കും.

ENGLISH SUMMARY

Rice is a staple food for people in South India; one could say that not a single day goes by without a rice-based dish being prepared. Consequently, rice is the primary item stocked in the kitchen. However, a common issue many people face is that after storing rice at home for a while, it becomes infested with weevils, other pests, and ants.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്