Kitchen Tips: തേങ്ങ പൊട്ടിക്കാൻ ഇനി കഷ്ടപ്പെടേണ്ട! ഇതറിഞ്ഞാൽ ഒറ്റയടിക്ക് രണ്ടായി പൊട്ടിച്ചെടുക്കാം
Kitchen Hacks For Coconut Breaking: തേങ്ങ പൊട്ടിക്കുമ്പോൾ പല കഷ്ണങ്ങളായി ചിതറിപ്പോകുന്നതും, തേങ്ങാവെള്ളം അടുക്കളയാകെ തെറിക്കുന്നതും സാധാരണമാണ്. തേങ്ങ പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും, ഒട്ടും കഷ്ടപ്പെടാതെ തേങ്ങ കൃത്യമായി രണ്ടായി പൊട്ടിക്കാനും ചിരട്ടയിൽ നിന്ന് എളുപ്പത്തിൽ ഇളക്കിയെടുക്കാനുമുള്ള ചില കിടിലൻ സൂത്രപ്പണികൾ ഉണ്ട്. ഇറഞ്ഞുവച്ചാൽ വീട്ടമ്മമാരുടെ അടുക്കളപ്പണി പകുതിയായി കുറയ്ക്കാനാകും. എന്തെല്ലാമെന്ന് നോക്കിയാലോ.

പ്രതീകാത്മക ചിത്രം
മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തേങ്ങ. തേങ്ങ ഇല്ലാതെ നമുക്ക് ഒരു ദിവസം പോലും കഴിച്ചുകൂട്ടാനാകില്ല. തേങ്ങ അലരച്ച കറികളും ചമ്മന്തിയും എല്ലാം ദിവസേനയുള്ള ഭക്ഷണത്തിലെ പ്രധാനികളാണ്. എന്നാൽ തിരക്കിട്ട് കറികൾ വെക്കുമ്പോൾ തേങ്ങ പൊട്ടിക്കാനും ചിരട്ടയിൽ നിന്ന് അടർത്തിയെടുക്കാനും പലപ്പോഴും നല്ല ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. തേങ്ങ പൊട്ടിക്കുമ്പോൾ പല കഷ്ണങ്ങളായി ചിതറിപ്പോകുന്നതും, തേങ്ങാവെള്ളം അടുക്കളയാകെ തെറിക്കുന്നതും സാധാരണമാണ്.
തേങ്ങ പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും, ഒട്ടും കഷ്ടപ്പെടാതെ തേങ്ങ കൃത്യമായി രണ്ടായി പൊട്ടിക്കാനും ചിരട്ടയിൽ നിന്ന് എളുപ്പത്തിൽ ഇളക്കിയെടുക്കാനുമുള്ള ചില കിടിലൻ സൂത്രപ്പണികൾ ഉണ്ട്. ഇറഞ്ഞുവച്ചാൽ വീട്ടമ്മമാരുടെ അടുക്കളപ്പണി പകുതിയായി കുറയ്ക്കാനാകും. എന്തെല്ലാമെന്ന് നോക്കിയാലോ.
ALSO READ: ഇഡ്ഡലി മാവിന് പുളി കൂടിയോ? കളയല്ലേ! ദേ ഈ ഒരു പൊടിക്കൈ മതി
തേങ്ങ പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തേങ്ങയുടെ കണ്ണുകൾ നോക്കുക: തേങ്ങയുടെ മുകൾഭാഗത്തായി മൂന്ന് കണ്ണുകൾ കാണാനാകും. ഇതിൽ ഏറ്റവും വലിപ്പമുള്ള കണ്ണിന് താഴെയായി ഒരു വര പോലെയുള്ള ഭാഗം ഉണ്ടാകും. ഈ ഭാഗം മുകളിലേക്ക് വരത്തക്കവിധം തേങ്ങ കൈയ്യിൽ പിടിക്കുക.
നടുഭാഗത്ത് തന്നെ അടിക്കുക: തേങ്ങയുടെ കൃത്യം മധ്യഭാഗത്തായി വെട്ടുകത്തിയുടെ പുറംഭാഗം കൊണ്ടോ കട്ടിയുള്ള വസ്തു കൊണ്ടോ അടിച്ചാൽ തേങ്ങ കൃത്യമായി രണ്ട് പകുതികളായി പൊട്ടിവീഴും.
തേങ്ങാവെള്ളം ആദ്യം മാറ്റാം: തേങ്ങ പൊട്ടിക്കുമ്പോൾ വെള്ളം തെറിക്കാതിരിക്കാൻ, തേങ്ങയുടെ മൂന്ന് കണ്ണുകളിൽ ഏറ്റവും മൃദുവായ കണ്ണ് ഒരു സ്ക്രൂഡ്രൈവറോ കത്തിയുടെ മുനയോ ഉപയോഗിച്ച് തുളച്ച് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ചെടുത്ത ശേഷം പൊട്ടിക്കുന്നത് ഏറെ സൗകര്യപ്രദമാണ്.
തേങ്ങ വേഗം പൊട്ടിക്കാനുള്ള എളുപ്പവഴി
ഫ്രീസർ ട്രിക്ക്: ചിരട്ടയിൽ നിന്ന് തേങ്ങ മുഴുവനായി അടർത്തിയെടുക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. തേങ്ങ പൊട്ടിച്ച ശേഷം രണ്ട് മുറികളും ഏകദേശം 30 മുതൽ 45 മിനിറ്റ് വരെ ഫ്രീസറിൽ വയ്ക്കുക. തണുക്കുമ്പോൾ തേങ്ങയും ചിരട്ടയും തമ്മിലുള്ള പിടിത്തം വിട്ടുപോകും. പുറത്തെടുത്ത ശേഷം ഒരു കത്തി കൊണ്ട് ചെറുതായി ഒന്ന് ഇളക്കിയാൽ തേങ്ങ മുഴുവനായി ചിരട്ടയിൽ നിന്ന് വേർപെട്ടു വരും.
ചെറുതീയിൽ ചൂടാക്കുക: പൊട്ടിച്ച തേങ്ങാമുറികൾ ഗ്യാസ് സ്റ്റൗവിന്റെ ചെറുതീയിൽ 30 മുതൽ 40 സെക്കൻഡ് വരെ ചിരട്ടയുടെ ഭാഗം താഴെ വരത്തക്കവിധം വെച്ച് ചൂടാക്കുക. ചൂടാകുമ്പോൾ ചിരട്ട വികസിക്കുകയും തേങ്ങ ഉള്ളിൽ നിന്ന് വേഗത്തിൽ ഇളകി വരുകയും ചെയ്യും.
വെള്ളത്തിലിട്ട് തിളപ്പിക്കുക: തേങ്ങ മുഴുവനായി ചിരട്ടയിൽ നിന്ന് മാറ്റണമെങ്കിൽ, പൊട്ടിക്കാത്ത തേങ്ങയോ അല്ലെങ്കിൽ പൊട്ടിച്ച തേങ്ങാമുറികളോ തിളച്ച വെള്ളത്തിൽ 5 മിനിറ്റ് ഇട്ടുവെക്കുക. ശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റിയാൽ കത്തി ഉപയോഗിച്ച് നിസ്സാരമായി തേങ്ങ അടർത്തിയെടുക്കാം.
മൈക്രോവേവ് ഓവൻ ഉപയോഗിക്കാം: വീട്ടിൽ മൈക്രോവേവ് ഓവൻ ഉണ്ടെങ്കിൽ, പൊട്ടിച്ച തേങ്ങാമുറികൾ ഓവനിൽ വെച്ച് 1 മിനിറ്റ് നേരം ഹൈ പവറിൽ ചൂടാക്കുക. പുറത്തെടുത്ത് ഒന്ന് തണുത്ത ശേഷം കത്തി കൊണ്ട് ഇളക്കിയാൽ തേങ്ങ വളരെ എളുപ്പത്തിൽ ചിരട്ടയിൽ നിന്ന് വിട്ടുവരും.
English Summary:
Learn how to break a coconut perfectly and remove it easily from the shell using 5 simple and effective kitchen hacks and tricks.