Kitchen Tips: മല്ലിയില കളയേണ്ടി വരാറുണ്ടോ? ഈ തെറ്റുകൾ തിരുത്തിയാൽ മല്ലിയില ഫ്രഷായി ഇരിക്കും

How To Store Fresh Coriander Leaves: മല്ലിയില സൂക്ഷിക്കുമ്പോൾ നാം അറിയാതെ വരുത്തുന്ന ചില ചെറിയ തെറ്റുകൾ തിരുത്തിയാൽ, ഇതിന്റെ പച്ചപ്പും മണവും ഒട്ടും നഷ്ടപ്പെടാതെ ആഴ്ചകളോളം ഫ്രഷായി സൂക്ഷിക്കാം. മല്ലിയിലയുടെ ചുവട്ടിലെ മണ്ണും വേരുകളും വൃത്തിയാക്കാതെ വെച്ചാൽ ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും. മല്ലിയില കേടാകാതിരിക്കാൻ ഒഴിവാക്കേണ്ട തെറ്റുകളും, അവ ഫ്രഷായി സൂക്ഷിക്കാനുള്ള സ്മാർട്ട് അടുക്കള ടിപ്സും നമുക്ക് നോക്കിയാലോ.

Kitchen Tips: മല്ലിയില കളയേണ്ടി വരാറുണ്ടോ? ഈ തെറ്റുകൾ തിരുത്തിയാൽ മല്ലിയില ഫ്രഷായി ഇരിക്കും

പ്രതീകാത്മക ചിത്രം

Published: 

23 Oct 2026 | 12:45 PM

വാങ്ങി വെച്ച് ഒന്നോ രണ്ടോ ദിവസത്തിനകം മല്ലിയില മഞ്ഞനിറമായി കറുത്ത് ചീഞ്ഞുപോകുന്നത് അടുക്കളയിൽ നാം നേരിടുന്ന പതിവ് പ്രശ്നമാണ്. എന്നാൽ മല്ലിയില സൂക്ഷിക്കുമ്പോൾ നാം അറിയാതെ വരുത്തുന്ന ചില ചെറിയ തെറ്റുകൾ തിരുത്തിയാൽ, ഇതിന്റെ പച്ചപ്പും മണവും ഒട്ടും നഷ്ടപ്പെടാതെ ആഴ്ചകളോളം ഫ്രഷായി സൂക്ഷിക്കാം. മല്ലിയില കേടാകാതിരിക്കാൻ ഒഴിവാക്കേണ്ട തെറ്റുകളും, അവ ഫ്രഷായി സൂക്ഷിക്കാനുള്ള സ്മാർട്ട് അടുക്കള ടിപ്സും നമുക്ക് നോക്കിയാലോ.

ALSO READ: പുളിച്ച തൈര് ഇനി കളയേണ്ട! വീണ്ടും ഉപയോഗിക്കാൻ ഇതാ മികച്ച വഴികൾ

വരുത്തുന്ന പ്രധാന തെറ്റുകൾ

കവറോടെ ഫ്രിഡ്ജിൽ വെക്കുന്നത്: സൂപ്പർമാർക്കറ്റിൽ നിന്നോ കടയിൽ നിന്നോ വാങ്ങുന്ന പ്ലാസ്റ്റിക് കവറിലോ പാക്കറ്റിലോ തന്നെ മല്ലിയില ഫ്രിഡ്ജിൽ വെക്കരുത്. ഇത് ഉള്ളിൽ ഈർപ്പം കെട്ടിക്കിടന്ന് ഇലകൾ വേഗത്തിൽ അഴുകാൻ കാരണമാകും.

കഴുകിയ ഉടൻ സൂക്ഷിക്കുന്നത്: ഈർപ്പമുള്ള മല്ലിയില ഒരിക്കലും നേരെ ഫ്രിഡ്ജിൽ വെക്കരുത്. വെള്ളത്തിന്റെ അംശം ഇരുന്നാൽ ഇലകൾ പെട്ടെന്ന് ചീഞ്ഞുപോകും.

വേര് കളയാതെ വെയ്ക്കുന്നത്: മല്ലിയിലയുടെ ചുവട്ടിലെ മണ്ണും വേരുകളും വൃത്തിയാക്കാതെ വെച്ചാൽ ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും.

ഫ്രഷായി സൂക്ഷിക്കാനുള്ള വഴികൾ

ഗ്ലാസ് വാട്ടർ ഹാക്ക്: മല്ലിയിലയുടെ ചുവട്ടിലെ കട്ടിയുള്ള തണ്ടിന്റെ അറ്റം അല്പം മുറിച്ചു മാറ്റുക, അഴുക്കുകൾ ഉണ്ടെങ്കിൽ കളയുക. ഒരു ഗ്ലാസിലോ ജാറിലോ പാതി അളവിൽ വെള്ളമൊഴിക്കുക. മല്ലിയിലയുടെ തണ്ടുകൾ മാത്രം വെള്ളത്തിൽ മുങ്ങുന്ന രീതിയിൽ ഗ്ലാസിൽ ഇറക്കി വെക്കുക ഇലകൾ വെള്ളത്തിൽ മുങ്ങരുത്. ഗ്ലാസിന് മുകളിലായി ഒരു പ്ലാസ്റ്റിക് കവർ ലൂസായി മൂടി ഫ്രിഡ്ജിൽ സൂക്ഷിക്കുക. 2 ദിവസം കൂടുമ്പോൾ വെള്ളം മാറ്റി കൊടുത്താൽ മല്ലിയില ആഴ്ചകളോളം വാടാതെ പച്ചപ്പായിരിക്കും.

പേപ്പർ ടവൽ: മല്ലിയില നന്നായി വൃത്തിയാക്കി കേടായ ഇലകൾ മാറ്റി വൃത്തിയാക്കുക. കഴുകിയതാണെങ്കിൽ വെള്ളം പൂർണ്ണമായും തോർന്നുപോകാൻ വെയ്ക്കുക. ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് എയർടൈറ്റ് ബോക്സിന്റെ അടിയിൽ ഒരു പേപ്പർ ടവലോ കോട്ടൺ തുണിയോ വിരിക്കുക. അതിനു മുകളിൽ മല്ലിയില വെച്ച് വീണ്ടും ഒരു പേപ്പർ ടവൽ കൊണ്ട് മൂടി ബോക്സ് അടച്ച് ഫ്രിഡ്ജിൽ വെക്കുക. പേപ്പർ ടവൽ അധിക ഈർപ്പം ആഗിരണം ചെയ്യുന്നതിനാൽ മല്ലിയില ചീഞ്ഞുപോകില്ല.

മല്ലിയില വളർത്താം

കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയുടെ ചുവട്ടിലെ വേരുകളുള്ള ഭാഗം (ഏകദേശം 1-2 ഇഞ്ച് നീളത്തിൽ) കളയാതെ മാറ്റി വെക്കുക. ഇത് നേരിട്ട് മണ്ണിൽ നട്ടുപിടിപ്പിച്ചാൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പുതിയ ഇലകൾ വളർന്നു വരുന്നത് കാണാം. മല്ലിയില ചെടികൾക്ക് ദിവസവും കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ എങ്കിലും നേരിയ സൂര്യപ്രകാശം ലഭിക്കണം. വേരുകളിൽ വെള്ളം കെട്ടിക്കിടക്കാതെ ഈർപ്പം മാത്രം നിലനിർത്തുക.

English Summary:

Simple kitchen storage methods like the stem-in-water technique or using moisture-absorbing paper towels in airtight containers, you can easily keep your Coriander Leaves for up to three weeks.

Loading...
Unable to load recommendations.
Follow Us
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി