AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Coconut Oil Storage Hacks: വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെക്കാമോ? സൂക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

Storing Coconut Oil In Fridge: വാങ്ങുന്ന വെളിച്ചെണ്ണ കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കേണ്ടത് വലിയ വെല്ലുവിളി നിറഞ്ഞ പണിയാണ്. വിലയിലെ വർദ്ധനവ് കാരണം വാങ്ങികൊണ്ടുവരുന്ന എണ്ണ പെട്ടെന്ന് കേടായാൽ അത് കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കും. അങ്ങനെയെങ്കിൽ പലരുടെയും സംശയമാണ് വെളിച്ചെണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നത്?

Coconut Oil Storage Hacks: വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെക്കാമോ? സൂക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 29 Sep 2026 | 12:06 PM

നമ്മൾ മലയാളികൾക്ക് വെളിച്ചെണ്ണയും തേങ്ങയുമെല്ലാം അടുക്കളയിലെ നിത്യോപയോ​ഗ സാധനങ്ങളാണ്. വെളിച്ചെണ്ണയോ തേങ്ങയോ ഇല്ലാത്ത ഒരു കറിപോലും നമുക്ക് ചിന്തിക്കാനാവില്ല. എന്നാൽ വാങ്ങുന്ന വെളിച്ചെണ്ണ കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കേണ്ടത് വലിയ വെല്ലുവിളി നിറഞ്ഞ പണിയാണ്. വിലയിലെ വർദ്ധനവ് കാരണം വാങ്ങികൊണ്ടുവരുന്ന എണ്ണ പെട്ടെന്ന് കേടായാൽ അത് കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കും. അങ്ങനെയെങ്കിൽ പലരുടെയും സംശയമാണ് വെളിച്ചെണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്നത്?

വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. എന്നാൽ സാധാരണ ഉപയോഗത്തിന് വെളിച്ചെണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യകതയില്ല. അതുപോലെ തന്നെ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാത്രമെ ഫ്രിഡ്ജിലായാലും വെളിച്ചെണ്ണ കേടുവരാതെ ഇരിക്കുകയുള്ളൂ. അത്തരത്തിൽ ഫ്രിഡ്ജിൽ വയ്ക്കുന്നതിൻ്റെ ആവശ്യകതയും സുരക്ഷിതത്വവും നമുക്ക് നോക്കാം.

ALSO READ: വെളിച്ചെണ്ണ കേടുവരാതെ എങ്ങനെ സൂക്ഷിക്കാം? കനച്ച മണം വരാതിരിക്കാൻ ചെയ്യേണ്ടത്

വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെച്ചാൽ

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് ഫാറ്റ് ഏകദേശം 24°C താഴെയുള്ള താപനിലയിൽ വച്ചാൽ ഉടൻ തന്നെ തണുത്തുറയാൻ തുടങ്ങും. ഫ്രിഡ്ജിൽ വെക്കുമ്പോൾ വെളിച്ചെണ്ണ ദ്രാവകാവസ്ഥ മാറി വെളുത്ത നിറത്തിൽ കട്ടിയാവുന്നത് സ്വാഭാവികമായ മാറ്റമാണ്. ഇത് വെളിച്ചെണ്ണ കേടായതിന്റെ ലക്ഷണമല്ല. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വെളിച്ചെണ്ണ വായുകടക്കാത്തതും ഈർപ്പമില്ലാത്തതുമായ ഗ്ലാസ് അല്ലെങ്കിൽ നല്ല ഗുണനിലവാരമുള്ള സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുക. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കാം.

ഫ്രിഡ്ജിൽ വെക്കുന്നതിന് പകരം അടുക്കളയിലെ നേരിട്ട് സൂര്യപ്രകാശം അടിക്കാത്തതുമായ ഷെൽഫുകളിൽ വെക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതുപോലെ പാകം ചെയ്യുമ്പോൾ വെള്ളമയമുള്ള സ്പൂണുകളോ കൈകളോ വെളിച്ചെണ്ണ പാത്രത്തിൽ ഉപയോഗിക്കരുത്. ഇത് ബാക്ടീരിയയും പൂപ്പലും വളരാൻ കാരണമാകും. ഫ്രിഡ്ജിൽ വെച്ച് കട്ടിയായ വെളിച്ചെണ്ണ നേരിട്ട് അടുപ്പിൽ വെച്ച് ചൂടാക്കാതെ, പാത്രം കുറച്ചുസമയം ചെറുചൂടുവെള്ളത്തിൽ ഇറക്കിവെച്ചാൽ വീണ്ടും ദ്രാവക രൂപത്തിലാകും.

വെളിച്ചെണ്ണ കേടായെന്ന് എങ്ങനെ തിരിച്ചറിയാം?

വെളിച്ചെണ്ണയ്ക്ക് പഴയതോ കുത്തുന്നതോ ആയ കനച്ച മണം അനുഭവപ്പെട്ടാൽ അത് പിന്നെ ഉപയോഗിക്കരുത്. ശുദ്ധമായ വെളിച്ചെണ്ണയുടെ നിറം മാറി മഞ്ഞയോ ചാരനിറമോ ആവുന്നത് കേടായതിൻ്റെ ലക്ഷണമാണ്. പാത്രത്തിന്റെ അടിയിലോ വശങ്ങളിലോ കറുത്തതോ പച്ചയോ പുള്ളികൾ കാണപ്പെടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് സാധാരണ താപനിലയിൽ തന്നെ ഒന്ന് മുതൽ രണ്ട് വർഷം വരെ കേടുകൂടാതെ ഇരിക്കാൻ കഴിയും. അതിനാൽ ദിവസേനയുള്ള പാചകത്തിന് ഫ്രിഡ്ജിൽ വെക്കാതെ ഈർപ്പമില്ലാത്ത തണലുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രായോഗികം. അല്പം കുരുമുളകോ കല്ലുപ്പോ വെളിച്ചെണ്ണയുടെ കുപ്പിയിൽ ഇട്ട് വയ്ക്കുന്നത് വളരെ നല്ലതാണ്.

English Summary:

Can we store coconut oil in the fridge. Learn the proper coconut oil storage methods, shelf life, and useful Malayalam kitchen tips to preserve freshness.

Follow Us