AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

EPF Calculator: 25,000 രൂപ ശമ്പളം; 30 വർഷം EPF നിക്ഷേപിച്ചാൽ എത്ര കോടി കിട്ടും?

EPF Calculation: 25,000 Salary Can Grow to 1.12 Crore in 30 Years: അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് പ്രതിമാസം 25,000 രൂപ ലഭിക്കുന്ന ഒരാള്‍ 30 വര്‍ഷം ഇപിഎഫില്‍ നിക്ഷേപിച്ചാല്‍ വിരമിക്കുന്ന സമയത്ത് എത്ര തുക ലഭിക്കുമെന്നത് പലര്‍ക്കും അറിയാന്‍ താല്‍പര്യമുള്ള കാര്യമാണ്. 8.25 ശതമാനം വാര്‍ഷിക പലിശയും ഓരോ വര്‍ഷവും ശമ്പളത്തില്‍ 5 ശതമാനം വര്‍ധനയും കണക്കിലെടുത്തുള്ള ഏകദേശ കണക്കാണിത്.

EPF Calculator: 25,000 രൂപ ശമ്പളം; 30 വർഷം EPF നിക്ഷേപിച്ചാൽ എത്ര കോടി കിട്ടും?
ഇപിഎഫ്Image Credit source: SOPA Images/Getty Images Editorial 2026
Shiji M K
Shiji M K | Published: 29 Sep 2026 | 12:28 PM

സംഘടിത മേഖലയിലെ ശമ്പളക്കാരുടെ പ്രധാന വിരമിക്കല്‍ സമ്പാദ്യ പദ്ധതികളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക എല്ലാ മാസവും ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റിവെക്കുന്നതിനൊപ്പം തൊഴിലുടമയും വിഹിതം നല്‍കുന്നു. ദീര്‍ഘകാലം തുടരുന്ന നിക്ഷേപമായതിനാല്‍ പലിശയും കൂട്ടുപലിശയുടെ പ്രയോജനവും ലഭിക്കുന്നു.

അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് പ്രതിമാസം 25,000 രൂപ ലഭിക്കുന്ന ഒരാള്‍ 30 വര്‍ഷം ഇപിഎഫില്‍ നിക്ഷേപിച്ചാല്‍ വിരമിക്കുന്ന സമയത്ത് എത്ര തുക ലഭിക്കുമെന്നത് പലര്‍ക്കും അറിയാന്‍ താല്‍പര്യമുള്ള കാര്യമാണ്. 8.25 ശതമാനം വാര്‍ഷിക പലിശയും ഓരോ വര്‍ഷവും ശമ്പളത്തില്‍ 5 ശതമാനം വര്‍ധനയും കണക്കിലെടുത്തുള്ള ഏകദേശ കണക്കാണിത്.

വരുമാനം കണക്കാക്കാം

30 വയസുള്ള ഒരാള്‍ 60ാം വയസില്‍ വിരമിക്കുന്നു, നിലവിലെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന് പ്രതിമാസം 25,000 രൂപയാണെന്ന് കരുതൂ. ഇപിഎഫ് പലിശ നിരക്ക് പ്രതിവര്‍ഷം 8.25 ശതമാനമാണ്, ഓരോ വര്‍ഷവും ശമ്പളത്തില്‍ 5 ശതമാനം വര്‍ധനയുണ്ടാകുന്നുണ്ട്. ജീവനക്കാരന്റെ ഇപിഎഫ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനമാണ്.

അതായത് 25,000 രൂപ ശമ്പളമുള്ളപ്പോള്‍ ജീവനക്കാരന്റെ പ്രതിമാസ വിഹിതം 3,000 രൂപയായിരിക്കും. ശമ്പളം ഓരോ വര്‍ഷവും വര്‍ധിക്കുന്നതിനനുസരിച്ച് ഇപിഎഫിലേക്ക് മാറ്റിവെക്കുന്ന തുകയും ഉയരും. തൊഴിലുടമയുടെ മൊത്തം 12 ശതമാനം വിഹിതത്തില്‍ 3.67 ശതമാനം ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്കാണ് പോകുന്നത്. ബാക്കി 8.33 ശതമാനം സാധാരണയായി എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കാണ് പോകുന്നത്.

Also Read: 8th Pay Commission: ജഡ്ജിമാർക്കുള്ള ആനുകൂല്യം സർക്കാർ ജീവനക്കാർക്കും; പെൻഷൻ തുകയിൽ വൻ മാറ്റമോ?

30 വര്‍ഷം കഴിഞ്ഞാല്‍ എത്ര രൂപ?

നല്‍കിയിരിക്കുന്ന അനുമാനങ്ങള്‍ പ്രകാരം 30 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ ഏകദേശം 1.12 കോടി രൂപ ഇപിഎഫ് സമാഹരിക്കാന്‍ കഴിയുമെന്നാണ് കണക്ക്. ഇതില്‍ ജീവനക്കാരനും തൊഴിലുടമയും ചേര്‍ന്നുള്ള ഇപിഎഫ് സംഭാവനയും പലിശയിലൂടെ ലഭിക്കുന്ന തുകയും ഉള്‍പ്പെടുന്നു. കണക്കനുസരിച്ച് ഏകദേശം 33.26 ലക്ഷം രൂപ സംഭാവനയായും ഏകദേശം 78.49 ലക്ഷം രൂപ പലിശയായും വരുന്നു.

കൂട്ടുപലിശയുടെ പ്രാധാന്യം

ഇപിഎഫിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ കൂട്ടുപലിശയ്ക്ക് വലിയ പങ്കുണ്ട്. നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന പലിശയും പിന്നീട് പലിശ നേടുന്നതിനാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും അക്കൗണ്ടിലെ തുക വേഗത്തില്‍ വളരാന്‍ സാധ്യതയുണ്ട്.

English Summary

An EPF calculation shows how much retirement corpus can be built with a 25,000 basic salary over 30 years, based on employee and employer contributions, annual salary growth and an assumed 8.25% interest rate.

Follow Us