AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IRCTC Tour Package: വിയറ്റ്നാമും കംബോഡിയയും വിളിക്കുന്നു! വിസ മുതൽ വിമാനം വരെ എല്ലാം റെഡിയാക്കി ഐ.ആർ.സി.ടി.സി

IRCTC's 9-Day Tour Package to Vietnam and Cambodia: യാത്രയിലുടനീളം ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിൻ്റെ സേവനം, എസി ഡീലക്സ് ബസുകളിലെ യാത്രാ സൗകര്യം, വിയറ്റ്നാം, കംബോഡിയ രാജ്യങ്ങളുടെ ഇ-വിസ ചാർജുകൾ, യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്.

IRCTC Tour Package: വിയറ്റ്നാമും കംബോഡിയയും വിളിക്കുന്നു! വിസ മുതൽ വിമാനം വരെ എല്ലാം റെഡിയാക്കി ഐ.ആർ.സി.ടി.സി
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 29 Sep 2026 | 12:40 PM

ബെംഗളൂരു: വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. കുറഞ്ഞ ചെലവിൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിയറ്റ്നാം, കംബോഡിയ എന്നിവിടങ്ങളിലേക്ക് പുതിയ ടൂർ പാക്കേജ് ഒരുക്കിയൊരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ബെംഗളൂരുവിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര എട്ട് രാത്രിയും ഒമ്പത് പകലും നീണ്ടുനിൽക്കുന്നതാണ്. 2026 നവംബർ 22-ന് രാത്രി 11:35-നാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്രാസംഘം വിയറ്റ്നാമിലെ ദാ നാങ്ങിലേക്ക് പുറപ്പെടുന്നത്.

യാത്രയുടെ ആദ്യ ദിവസം ദാ നാങ്ങ് വിമാനത്താവളത്തിൽ എത്തുന്ന സഞ്ചാരികളെ പ്രശസ്തമായ മാർബിൾ മൗണ്ടൻ, കേവ്സ്, ബുദ്ധ പ്രതിമകൾ എന്നീ കാഴ്ചകളിലേക്കാണ് ആദ്യം കൊണ്ടുപോവുക. പിന്നീട് മൈ ഖേ ബീച്ച് സന്ദർശിക്കും. വൈകുന്നേരം ദാ നാങ്ങ് നഗരത്തിൽ തിരിച്ചെത്തി ഹാൻ നദിയിലെ പ്രസിദ്ധമായ ഡ്രാഗൺ ബ്രിഡ്ജ് കണ്ടതിന് ശേഷം അന്ന് രാത്രി അവിടെ തന്നെ വിശ്രം. രണ്ടാം ദിവസം കേബിൾ കാർ മാർഗ്ഗം ബാ നാ ഹിൽസിലേക്കാണ് ആദ്യ യാത്ര. അവിടുത്തെ ഫ്രഞ്ച് ഗ്രാമങ്ങളും പള്ളികളും കാണാം. ഉച്ചയ്ക്ക് ശേഷം ഹോയ് ആൻ നഗരത്തിലെ ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാം.

Also Read: Masinagudi To Ooty Travel: മസിനഗുഡി വഴി ഊട്ടിക്ക് പോകാൻ നിക്കണ്ട…; വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

മൂന്നാം ദിവസം വിമാനമാർഗ്ഗം വിയറ്റ്നാമിലെ ഹാനോയി നഗരത്തിലേക്ക് പോകുന്ന സംഘം രാജ്യത്തെ ആദ്യത്തെ സർവ്വകലാശാലയായ ലിറ്ററേച്ചർ ടെമ്പിൾ, ഹോം കിം തടാകം എന്നിവ സന്ദർശിക്കും. കൂടാതെ പ്രസിദ്ധമായ വാട്ടർ പപ്പറ്റ് ഷോയും ആസ്വദിക്കാം. നാലാം ദിവസം ഹാലോങ് ബേയിലൂടെയുള്ള ആഡംബര ക്രൂയിസ് കപ്പലിൽ യാത്രയാണ് പാക്കേജിലെ ഏറ്റവും വലിയ ആകർഷണം. ചുണ്ണാമ്പു പാറകളുടെ ഗുഹകൾ കാണാനും കയാക്കിംഗ് ചെയ്യാനും ഇവിടെ സാധിക്കും. അന്ന് രാത്രിയിലെ ഭക്ഷണവും താമസവും ഈ ആഡംബര ക്രൂയിസ് കപ്പലിൽ തന്നെയായിരിക്കും.

യാത്രയിലുടനീളം ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിൻ്റെ സേവനം, എസി ഡീലക്സ് ബസുകളിലെ യാത്രാ സൗകര്യം, വിയറ്റ്നാം, കംബോഡിയ രാജ്യങ്ങളുടെ ഇ-വിസ ചാർജുകൾ, യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്.

ഒരാൾക്ക് മാത്രമായി ബുക്ക് ചെയ്യുമ്പോൾ 1,75,000 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടുപേർ ചേർന്ന് മുറി പങ്കിടുമ്പോൾ ഒരാൾക്ക് 1,52,900 രൂപയും, മൂന്ന് പേർ ഒരുമിച്ചാണെങ്കിൽ ഒരാൾക്ക് 1,50,500 രൂപയുമാണ് നിരക്ക്. അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേക കിടക്കയോട് കൂടി 1,30,600 രൂപയും കിടക്ക ആവശ്യമില്ലെങ്കിൽ 1,14,900 രൂപയുമാണ് നൽകേണ്ടത്. രണ്ട് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്കും 1,14,900 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

English Summary

IRCTC has launched an 8-night, 9-day tour package from Bengaluru to Vietnam and Cambodia starting November 22, 2026. The comprehensive package includes flights, e-visas, 3-star accommodations, and a cruise.

Follow Us