AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.എ.ഇയിൽ മറ്റൊരാളുടെ ട്രാഫിക് പിഴകൾ എങ്ങനെ അടയ്ക്കാം? വഴിയുണ്ട്!

Got a Fine on a Friend's Car? Here’s How to Settle It Online in UAE: യുഎഇയിൽ മറ്റൊരാളുടെ ട്രാഫിക് പിഴകൾ എങ്ങനെ അടയ്ക്കാം എന്ന് അറിയാമോ? കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ജോലി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങൾ എന്നിവയ്ക്ക് ലഭിക്കുന്ന ട്രാഫിക് പിഴകൾ വാഹന ഉടമയ്ക്ക് പകരം മറ്റൊരാൾക്ക് ഓൺലൈൻ വഴി അടയ്ക്കാം. ദുബായിൽ ഇതിനായി ആർ.ടി.എയുടെ പ്രത്യേക സംവിധാനവും, അബുദാബിയിൽ ഇതിനായി ടാം പ്ലാറ്റ്‌ഫോമുമാണ് ഉപയോഗിക്കേണ്ടത്.

Sumeesh T Unneen
Sumeesh T Unneen | Published: 28 Sep 2026 | 10:44 PM
ദുബായിൽ മറ്റൊരാളുടെ പിഴ അടയ്ക്കുന്നതിനായി ആർ.ടി.എ ദുബായ് ആപ്പ് ഉപയോഗിക്കാം. ഇതിനായി ആദ്യം യു.എ.ഇ പാസ് ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യണം. തുടർന്ന് ആപ്പിലെ ഫൈൻസ് എന്ന സേവനം തിരഞ്ഞെടുക്കുക. അതിൽ ‘Pay Fines for Others’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് കൃത്യമായി നൽകേണ്ടതുണ്ട്.(Image Credit source: Getty Images)

1 / 5
വിവരങ്ങൾ നൽകിയ ശേഷം നിലവിലുള്ള പിഴകൾ സ്ക്രീനിൽ കാണാൻ സാധിക്കും. അതിൽ നിന്ന് നിങ്ങൾ അടയ്ക്കാൻ ഉദ്ദേശിക്കുന്ന പിഴ കൃത്യമായി തിരഞ്ഞെടുക്കുക. തുടർന്ന് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം. ഇടപാട് പൂർത്തിയായ ശേഷം ലഭിക്കുന്ന ഇലക്ട്രോണിക് റസീപ്റ്റ് സൂക്ഷിച്ചു വെക്കാൻ ത്യേകം ശ്രദ്ധിക്കണം.

2 / 5
അബുദാബിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പിഴകൾ അടയ്ക്കുന്നതിനായി അബുദാബി സർക്കാരിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ടാം ആണ് ഉപയോഗിക്കേണ്ടത്. ഇതിനായി യു.എ.ഇ പാസ് ഉപയോഗിച്ച് ടാം ആപ്പിൽ ആദ്യം ലോഗിൻ ചെയ്യുക. ശേഷം ട്രാഫിക് ഫൈൻസ് പേയ്മെൻ്റ് എന്ന സേവനം തിരയുക. അതിൽ ‘Pay for Others’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

3 / 5
തുടർന്ന് എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ, ട്രാഫിക് കോഡ് നമ്പർ എന്നിവയിൽ ഏതെങ്കിലും നൽകുക. ബാങ്ക് കാർഡുകൾ വഴി ഓൺലൈനായി പണമടയ്ക്കാം. ഇടപാട് കഴിഞ്ഞാൽ രസീത് സേവ് ചെയ്യാൻ മറക്കരുത്. ഓരോ എമിറേറ്റിലും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് അനുസരിച്ച് പിഴ അടയ്ക്കാൻ ഉപയോഗിക്കേണ്ട രേഖകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

4 / 5
എന്നാൽ മറ്റൊരാളുടെ പിഴ അടയ്ക്കുന്നതും അയാളുടെ ട്രാഫിക് നിയമലംഘനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും തീർത്തും വ്യത്യസ്തമാണ്. ഉടമയല്ലാത്ത മറ്റൊരാളാണ് വാഹനം ഓടിച്ചതെങ്കിൽ ബ്ലാക്ക് പോയിൻ്റുകൾ യഥാർത്ഥ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനായി തിർത്തും വ്യത്യസ്തമായ നടപടിക്രമമാണ് ദുബായിലും അബുദാബിയിലുമുള്ളത്. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്.

5 / 5
Follow Us