Kitchen Hacks: അടുക്കളയിൽ മരത്തവികളുണ്ടോ? പൂപ്പലും കറയും പിടിക്കാതെ വൃത്തിയാക്കാൻ ടിപ്സിതാ
How to Clean and Maintain Wooden Spoons: കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ മര തവികളിൽ ഈർപ്പം തങ്ങിനിന്ന് പൂപ്പൽ പിടിക്കാനും, നിറം മങ്ങാനും, ഒടിഞ്ഞുപോകാനും സാധ്യത കൂടുതലാണ്. മരക്കരണ്ടികളുടെ ഈടുനില്പും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികളുണ്ട്. അവ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ ...

പ്രതീകാത്മക ചിത്രം
അടുക്കളയിലെ നോൺ-സ്റ്റിക്ക് പാത്രങ്ങളും മൺപാത്രങ്ങളും കേടുകൂടാതെ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത് മരത്തവികളും സ്പാറ്റുലകളുമാണ്. എന്നാൽ കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ ഇവയിൽ ഈർപ്പം തങ്ങിനിന്ന് പൂപ്പൽ പിടിക്കാനും, നിറം മങ്ങാനും, ഒടിഞ്ഞുപോകാനും സാധ്യത കൂടുതലാണ്. മരക്കരണ്ടികളുടെ ഈടുനില്പും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികളുണ്ട്. അവ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ…
മരത്തവികൾ വൃത്തിയായി സൂക്ഷിക്കാം
ഡിഷ്‌വാഷറിൽ ഇടരുത്, കൈകൊണ്ട് കഴുകുക
മരത്തവികൾ ഒരിക്കലും ഡിഷ്‌വാഷറിൽ കഴുകരുത്. അതിലെ ഉയർന്ന ചൂടും ദീർഘനേരത്തെ ജലസമ്പർക്കവും മരം വളയാനും പൊട്ടിപ്പോകാനും കാരണമാകും. ഉപയോഗത്തിന് ശേഷം ചെറുചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കൈകൊണ്ട് മാത്രം കഴുകുക.
വെള്ളത്തിൽ മുക്കിവെക്കരുത്
പാത്രം കഴുകുന്ന സിങ്കിലെ വെള്ളത്തിൽ മരക്കരണ്ടികൾ ഇട്ടുവെക്കരുത്. മരം വെള്ളം വലിച്ചെടുക്കുന്നത് വഴി അതിൽ ബാക്ടീരിയകളും ദുർഗന്ധവും വളരാൻ ഇടയാക്കും.
ഉടൻ ഉണക്കുക
കഴുകിയ ഉടൻ തന്നെ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച ശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വച്ച് പൂർണ്ണമായും ഉണക്കണം. ഈർപ്പത്തോടെ അടഞ്ഞ കബോർഡുകളിൽ സൂക്ഷിച്ചാൽ പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്.
ALSO READ: ടൈലുകൾക്കിടയിലെ കറുത്ത അഴുക്ക് മാറുന്നില്ലേ? ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ…
കറയും ദുർഗന്ധവും മാറ്റാൻ നാരങ്ങയും ബേക്കിംഗ് സോഡയും
കറയോ എണ്ണമയമോ ദുർഗന്ധമോ മാറാൻ അല്പം ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർത്ത് ഉരച്ച് കഴുകുന്നത് ഉത്തമമാണ്. കൂടാതെ, വിനാഗിരി ലായനിയിൽ 5 മിനിറ്റ് മുക്കിവെക്കുന്നതും അണുക്കളെ നശിപ്പിക്കും.
ഓയിൽ കണ്ടീഷണർ ചെയ്യുക
മാസത്തിലൊരിക്കൽ ഫുഡ്-ഗ്രേഡ് മിനറൽ ഓയിലോ അല്ലെങ്കിൽ തേനീച്ച മെഴുകോ (Beeswax) മരത്തവികളിൽ പുരട്ടി രാത്രി മുഴുവൻ വെക്കുക. ഇത് മരം വരണ്ടുപോകുന്നതും വിള്ളലുകൾ വീഴുന്നതും തടയും. വെളിച്ചെണ്ണയോ മറ്റ് പാചക എണ്ണകളോ സ്ഥിരമായി ഉപയോഗിച്ചാൽ പിന്നീട് ദുർഗന്ധം വരാൻ സാധ്യതയുണ്ട്.
അടുക്കള വൃത്തിയായി സൂക്ഷിക്കാൻ….
- പാചകം കഴിഞ്ഞയുടൻ അടുപ്പിലെയും സ്ലാബിലെയും എണ്ണമയവും കറകളും തുടച്ചു മാറ്റുക.
- സിങ്കിൽ പാത്രങ്ങൾ കൂട്ടിയിടുന്നത് ഈച്ചയും ദുർഗന്ധവും വരാൻ കാരണമാകും. രാത്രി ഉറങ്ങുന്നതിന് മുൻപ് സിങ്ക് കഴുകി ഉണക്കി വെക്കുക.
- അടുക്കളയിലെ മാലിന്യങ്ങൾ ദിവസവും നീക്കം ചെയ്യുക. ബിന്നിന് അടിയിൽ പേപ്പറോ കവറോ ഇടുന്നത് ദുർഗന്ധവും ഈർപ്പവും തടയും.
- റഫ്രിജറേറ്റർ, കബോർഡുകളിൽ നിന്ന് കേടായ ഭക്ഷണസാധനങ്ങൾ മാറ്റുക. കബോർഡുകളുടെ അകം തുടച്ച് വായുസഞ്ചാരം ഉറപ്പാക്കുക.
English Summary:
Know, how to properly clean and maintain wooden spoons and spatulas so they remain hygienic and last longer. Wooden utensils should be washed by hand with mild dish soap and warm water soon after use, rather than being left soaking or placed in the dishwasher.