VD Satheesan: 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎം കരുതേണ്ട; മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി
VD Satheesan against cpm:10 വർഷത്തെ ഭരണകാലത്ത് കേരളത്തിൽ നടത്തിയ ഗുണ്ടായിസം സിപിഎം ഇനിയും തുടരാനാണ് ഭാവമെങ്കിൽ അത് നടപ്പില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മന്ത്രി ഒ ജെ ജെനീഷിനെതിരായ അതിക്രമം സിപിഎമ്മിന്റെ അറിവോടെ ആണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. ആക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും കണ്ടെത്തുമെന്നും മന്ത്രിയുടെ വാഹനത്തിനു നേരെ നിരവധിതവണ ആക്രമണം ഉണ്ടായി.
തിരുവനന്തപുരം: മന്ത്രി ഓജെ ജെനീഷിനെതിരായ ആക്രമണത്തിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. 10 വർഷത്തെ ഭരണകാലത്ത് കേരളത്തിൽ നടത്തിയ ഗുണ്ടായിസം സിപിഎം ഇനിയും തുടരാനാണ് ഭാവമെങ്കിൽ അത് നടപ്പില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മന്ത്രി ഒ ജെ ജെനീഷിനെതിരായ അതിക്രമം സിപിഎമ്മിന്റെ അറിവോടെ ആണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
ആക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും കണ്ടെത്തുമെന്നും മന്ത്രിയുടെ വാഹനത്തിനു നേരെ നിരവധിതവണ ആക്രമണം ഉണ്ടായി. ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിന് സിപിഐഎം ശ്രമിക്കുന്നുവെങ്കിൽ സർക്കാർ അത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്എഫ്ഐ ഇതിന് എന്തിനാണ് പ്രതികരിക്കുന്നത്..?
മന്തിയെ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി തവണയാണ് വാഹനത്തെ നേരെ ആക്രമണം ഉണ്ടായത്.മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.ഐ.എം കാട്ടിയത്. തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് നാട്ടിൽ സിപിഎം ഇത്തരത്തിൽ കലാപം സൃഷ്ടിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞദിവസം നഗരത്തിൽ നടന്ന യൂത്ത് കോൺഗ്രസ് എസ്എഫ്ഐ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ വിമർശനവുമായി മന്ത്രി ഒ ജെ ജനീഷ്. ഗ്യാനേഷ് കുമാറിനും അമിത് ഷായ്ക്കും എതിരെ നടന്ന പ്രതിഷേധത്തിന് എതിരെ ബിജെപി യുവമോർച്ചയും പ്രതികരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും എന്നും, എസ്എഫ്ഐ ഇതിന് എന്തിനാണ് പ്രതികരിക്കുന്നത് എന്ന് പിന്നിലുള്ള യുക്തി മനസ്സിലാകുന്നില്ല എന്നും മന്ത്രി ജനീഷ് പറഞ്ഞു.
ഈ ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിടുന്നത് എന്തിനാണെന്ന് ചോദ്യം പൊതുസമൂഹത്തെ മുന്നിലുണ്ട്. ജനാധിപത്യം സംരക്ഷിക്കാനുള്ള സമരങ്ങളോട് തങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന സന്ദേശമാണ് ഇവർ ഇപ്പോൾ നൽകുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലിൽ തൂഫാൻ ആയിരുന്നു നടത്തേണ്ടിയിരുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ നിന്നും വരുന്നത് ബിയർ കുപ്പികളാണ് ജനപ്രതിനിധികൾ ഉൾപ്പെടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യം ഒരുപക്ഷേ ഉണ്ടായേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ENGLISH SUMMARY
Opposition Leader V.D. Satheesan lashed out at the CPM over the attack on Minister O.J. Jeneesh. He stated that if the CPM intends to continue the culture of thuggery it practiced in Kerala during its ten-year rule, it will not succeed. Satheesan also alleged that the assault on Minister Jeneesh took place with the CPM’s knowledge.