Ramadan Fasting Tips: പ്രമേഹമുള്ളവർ നോമ്പെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, ഒപ്പം ഇക്കൂട്ടരും

Ramadan fasting with medications: അമിതമായ വിയർപ്പ്, തലകറക്കം, വിറയൽ എന്നിവ കണ്ടാൽ അത് ഷുഗർ കുറയുന്നതിന്റെ ലക്ഷണമാകാം. ഉടൻ വൈദ്യസഹായം തേടണം. ഷുഗർ നില പെട്ടെന്ന് താഴാൻ ഇടയുള്ള കഠിനമായ വ്യായാമങ്ങൾ നോമ്പ് സമയത്ത് ഒഴിവാക്കണം.

Ramadan Fasting Tips: പ്രമേഹമുള്ളവർ നോമ്പെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, ഒപ്പം ഇക്കൂട്ടരും

Ramadan fasting tips

Published: 

22 Feb 2026 | 10:55 AM

കൊച്ചി: റമദാൻ വ്രതാനുഷ്ഠാനം ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിന്റെ കാലമാണ്. എന്നാൽ ആഹാരരീതികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത്, പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ നോമ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്.

പ്രമേഹരോഗികൾക്ക് പ്രത്യേക ശ്രദ്ധ

 

പ്രമേഹമുള്ളവർ ഇൻസുലിനോ ഗുളികയോ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കുന്നത് അപകടകരമാണ്. ഇവർ അത്താഴം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർ നില പരിശോധിക്കണം. അമിതമായ വിയർപ്പ്, തലകറക്കം, വിറയൽ എന്നിവ കണ്ടാൽ അത് ഷുഗർ കുറയുന്നതിന്റെ ലക്ഷണമാകാം. ഉടൻ വൈദ്യസഹായം തേടണം. ഷുഗർ നില പെട്ടെന്ന് താഴാൻ ഇടയുള്ള കഠിനമായ വ്യായാമങ്ങൾ നോമ്പ് സമയത്ത് ഒഴിവാക്കണം.

മരുന്നുകൾ കഴിക്കുമ്പോൾ

 

രണ്ടുനേരം മരുന്ന് കഴിക്കുന്നവർക്ക് നോമ്പ് തുടങ്ങുന്നതിന് മുൻപും (അത്താഴം) തുറന്ന ശേഷവും (ഇഫ്താർ) മരുന്ന് ക്രമീകരിക്കാം. ഉച്ചയ്ക്ക് കഴിക്കേണ്ട മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റൊരു നേരത്തേക്ക് മാറ്റാവുന്നതാണ്. ഷോട്ട് ആക്ടിങ് ഇൻസുലിനുകളാണ് നോമ്പ് സമയത്ത് കൂടുതൽ അനുയോജ്യം.

ദഹനശേഷി കുറവായിരിക്കുമെന്നതിനാൽ നോമ്പ് തുറക്കുമ്പോൾ ലഘുഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം. ശുദ്ധജലം, ഊർജ്ജം നൽകുന്ന കാരക്ക, കഞ്ഞി എന്നിവയാണ് ഉചിതം. പഴവർഗങ്ങൾ ജ്യൂസാക്കുന്നതിന് പകരം കഷണങ്ങളായി കഴിക്കുന്നത് നാരുകൾ ലഭിക്കാൻ സഹായിക്കും.

എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ആഹാരം, മധുരം കൂടിയ ബേക്കറി പലഹാരങ്ങൾ എന്നിവ നിയന്ത്രിക്കണം. പൊറോട്ട, വറുത്ത ഇറച്ചി, മീൻ എന്നിവയുടെ അമിത ഉപയോഗം മലബന്ധത്തിന് കാരണമായേക്കാം. ശരിയായ പ്ലാനിംഗിലൂടെ ആരോഗ്യപ്രശ്നങ്ങളില്ലാതെ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കുമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
ചക്കയുടെ ചവിണി കളയല്ലേ! ഒരടിപൊളി ഐറ്റം ഉണ്ടാക്കാം
ചക്കക്കുരു ഉണ്ടോ? അടിപൊളി ഷേക്ക് ഉണ്ടാക്കാം
പൂരത്തിനിടെ പാപ്പാൻ നോമ്പു തുറന്നു, ആനക്കരികെ
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി
കാറിന് മുകളില്‍ അപകടകരമായ അഭ്യാസം; യുവാവ് അറസ്റ്റില്‍