Floor Cleaning Tips: എത്ര തുടച്ചിട്ടും തറ വൃത്തിയാകുന്നില്ലേ? പഴയ സോക്‌സ് മാത്രം മതി; ക്ലീനിംഗ് എളുപ്പമാക്കാം

Smart Floor Cleaning Tips And Tricks: പലപ്പോഴും വീട്ടുപണിയിൽ സമയം പോകുന്നതും ഇത്തരം വൃത്തിയാക്കലിലൂടെയാണ്. വിലകൂടിയ മോപ്പുകളും ക്ലീനിംഗ് ലോഷനുകളും വാങ്ങി പൈസ കളയുന്നതിന് പകരം, വീട്ടിലുള്ള പഴയൊരു കോട്ടൺ അല്ലെങ്കിൽ മൈക്രോഫൈബർ സോക്‌സ് ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും. എങ്ങനെയെന്ന് അറിയണ്ടേ.

Floor Cleaning Tips: എത്ര തുടച്ചിട്ടും തറ വൃത്തിയാകുന്നില്ലേ? പഴയ സോക്‌സ് മാത്രം മതി; ക്ലീനിംഗ് എളുപ്പമാക്കാം

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 05:46 PM

തറ എത്ര വട്ടം തുടച്ചാലും വീണ്ടും പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നത് പലരുടെയും പ്രധാന തലവേദനയാണ്. പലപ്പോഴും വീട്ടുപണിയിൽ സമയം പോകുന്നതും ഇത്തരം വൃത്തിയാക്കലിലൂടെയാണ്. വിലകൂടിയ മോപ്പുകളും ക്ലീനിംഗ് ലോഷനുകളും വാങ്ങി പൈസ കളയുന്നതിന് പകരം, വീട്ടിലുള്ള പഴയൊരു കോട്ടൺ അല്ലെങ്കിൽ മൈക്രോഫൈബർ സോക്‌സ് ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും. എങ്ങനെയെന്ന് അറിയണ്ടേ.

സോക്‌സ് കൊണ്ടുള്ള എളുപ്പവഴികൾ

മോപ്പിൽ സോക്‌സ് ഇട്ടു തുടയ്ക്കാം: നിങ്ങളുടെ വൈപ്പറിന്റെയോ ഫ്ലാറ്റ് മോപ്പിന്റെയോ തുണിയുള്ള ഭാ​ഗത്തേക്ക് ഒരു പഴയ സോക്‌സ് കയറ്റിവെക്കുക. സോക്‌സിലെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി തറയിലെയും മൂലകളിലെയും ചെറിയ പൊടിപടലങ്ങളെയും മുടിയിഴകളെയും കാന്തം പോലെ വലിച്ചെടുക്കുകയും പെട്ടെന്ന് വൃത്തിയാക്കുകയും ചെയ്യും.

കാലിൽ സോക്‌സ് ഇട്ട് തുടയ്ക്കാം: ഇനി മോപ്പിൻ്റെ ഭാ​ഗത്ത് തുണി കയറ്റാൻ സാധിക്കുന്നതില്ലെങ്കിൽ, കട്ടിയുള്ള പഴയ രണ്ടു സോക്‌സുകൾ കാലിൽ ഇട്ട ശേഷം അല്പം വെള്ളമോ ക്ലീനിംഗ് ലോഷനോ തറയിൽ തളിക്കുക. ശേഷം ചവിച്ച് ഉരച്ചു നടന്നുകൊണ്ട് തറയിലെ അഴുക്കുകൾ തുടച്ചു മാറ്റാൻ ഇത് സഹായിക്കും.

ALSO READ: നാരങ്ങ തൊലി കളയല്ലേ; അടുക്കളത്തോട്ടത്തിൽ ചെലവ് കുറയ്ക്കാം

സാധാരണ രീതിയിൽ തന്നെ മോപ്പ് ഉപയോഗിച്ച് തറ തുടയ്ക്കുക. വൃത്തിയാക്കുമ്പോൾ, സാധാരണ തൂത്തുവാരലിനോ മോപ്പിംഗിനോ ശേഷവും തറയിൽ അവശേഷിക്കുന്ന നേർത്ത പൊടിപടലങ്ങൾ, മുടി, നൂൽത്തുണ്ടുകൾ, മറ്റ് ചെറിയ അഴുക്കുകൾ എന്നിവ നീക്കം ചെയ്യാൻ ഈ സോക്സ് പ്രയോ​ഗം നിങ്ങളെ സഹായിക്കും. നീളമുള്ള മുടിയോ വളർത്തുമൃഗങ്ങളുടെ രോമമോ ഇടയ്ക്കിടെ തറയിൽ വീഴാറുള്ള വീടുകളിൽ ഈ രീതി പ്രയോജനകരമാണ്.

എന്തുകൊണ്ട് ഈ ട്രിക്ക് കൂടുതൽ ഫലപ്രദം?

പണം ലാഭിക്കാം: വിലകൂടിയ ഡിസ്‌പോസിബിൾ ക്ലീനിംഗ് പാഡുകൾ വാങ്ങാതെ തന്നെ നമ്മൾ ഉപയോ​ഗിച്ച് പഴകിയ സോക്സ് കൊണ്ട് തറ ക്ലീനാകും.

വീണ്ടും ഉപയോഗിക്കാം: തുടച്ചതിന് ശേഷം സോക്‌സ് കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ലാഭകരമാണ്.

പെട്ടെന്ന് സമയം ലാഭിക്കാം: തുടയ്ക്കുമ്പോൾ മുടിയും പൊടിയും കൂടെപ്പോരുന്നത് തടഞ്ഞ് ക്ലീനിംഗ് എളുപ്പമാക്കുന്നു.

ശ്രദ്ധിക്കേണ്ടത്: ഓരോ തരം തറകൾക്കും അതായത് മാർബിൾ, ടൈൽ എന്നിങ്ങനെ വ്യത്യസ്ത പരിപാലന രീതികളാണ് ആവശ്യം. പുതിയൊരു ക്ലീനിംഗ് രീതി പരീക്ഷിക്കുന്നതിന് മുൻപ് നിർമ്മാതാവ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പരിശോധിക്കുക. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാവുന്ന തരം തറകളിൽ വെള്ളം കൂടുതൽ ഉപയോഗിക്കുന്നതും പരുക്കൻ തുണികൾ കൊണ്ട് ഉരയ്ക്കുന്നതും ഒഴിവാക്കണം. അനുയോജ്യമായ മോപ്പ് മാത്രം ഉപയോഗിക്കുക.

English Summary:

Discover how to reuse old socks as budget-friendly, effective mop pads to capture fine dust and hair. Learn smart floor cleaning safety tips to keep your tiles and hardwood shining effortlessly.

Loading...
Unable to load recommendations.
Follow Us
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
സവാള ദുര്‍ഗന്ധമില്ലാതെ ഫ്രഷായി സൂക്ഷിക്കാം; എളുപ്പവഴികളിതാ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്