AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sofa Cleaning Tips: കവറുകൾ അഴിക്കാതെ സോഫ എങ്ങനെ പുത്തൻ പോലെയാക്കാം? വീട്ടമ്മമാർ അറിഞ്ഞിരിക്കണം

Sofa Cleaning And Maintaining Tips: കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ അതിൽ നിന്നും ബാക്ടീരിയകളും ഫം​ഗസും പടരാൻ സാധ്യത ഏറെയാണ്. എന്നാൽ കവറുകൾ നീക്കം ചെയ്യാതെ തന്നെ കുറഞ്ഞ സമയം കൊണ്ട് വീട്ടിലെ ചില അടുക്കള വസ്തുക്കൾ ഉപയോഗിച്ച് സോഫയിലെ അഴുക്കും കറകളും മാറ്റി പുതിയതുപോലെയാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഇനി കവറുകൾ പോലും നീക്കം ചെയ്യാതെ നിങ്ങളുടെ സോഫ ക്ലീനാക്കാൻ പറ്റുന്ന ചില വിദ്യകൾ പരീക്ഷിച്ചു നോക്കിയാലോ.

Sofa Cleaning Tips: കവറുകൾ അഴിക്കാതെ സോഫ എങ്ങനെ പുത്തൻ പോലെയാക്കാം? വീട്ടമ്മമാർ അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: vitapix/E+/Getty Images
Neethu Vijayan
Neethu Vijayan | Published: 18 Sep 2026 | 03:49 PM

വീട്ടമ്മമാരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുള്ള ഒന്നാണ് കവറുകൾ മാറ്റാൻ കഴിയാത്ത സോഫകൾ അഴിച്ചു കഴുകുക എന്നത്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ. അവർ കഴിച്ച ഭക്ഷണത്തിൻ്റെ കറകൾ, പൊടി ഇതെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ അതിൽ നിന്നും ബാക്ടീരിയകളും ഫം​ഗസും പടരാൻ സാധ്യത ഏറെയാണ്. എന്നാൽ കവറുകൾ നീക്കം ചെയ്യാതെ തന്നെ കുറഞ്ഞ സമയം കൊണ്ട് വീട്ടിലെ ചില അടുക്കള വസ്തുക്കൾ ഉപയോഗിച്ച് സോഫയിലെ അഴുക്കും കറകളും മാറ്റി പുതിയതുപോലെയാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അതെ, ഇനി കവറുകൾ പോലും നീക്കം ചെയ്യാതെ നിങ്ങളുടെ സോഫ ക്ലീനാക്കാൻ പറ്റുന്ന ചില വിദ്യകൾ പരീക്ഷിച്ചു നോക്കിയാലോ.

ALSO READ: വിറകടുപ്പിൽ വച്ചാലും പാത്രം കരിപിടിക്കില്ല; ചാരവും എണ്ണയും കൊണ്ടൊരു ട്രിക്ക്

സോഫ വൃത്തിയാക്കാനുള്ള എളുപ്പവഴികൾ

വാക്വം ക്ലീനർ ഉപയോഗിക്കാം: സോഫ കഴുകാൻ തുടങ്ങുന്നതിന് മുൻപ് അതിൽ അടിഞ്ഞുകൂടിയ പൊടിയും മുടിയും ഭക്ഷണ അവശിഷ്ടങ്ങളും പൂർണ്ണമായി നീക്കം ചെയ്യേണ്ടതുണ്ട്. വാക്വം ക്ലീനർ ഉപയോഗിച്ച് സോഫയുടെ മടക്കുകൾ നന്നായി വൃത്തിയാക്കുക. വാക്വം ക്ലീനർ ഇല്ലെങ്കിൽ ഉണങ്ങിയ നനവ് തീരെയില്ലാത്ത ഒരു ബ്രഷ് ഉപയോഗിച്ച് പൊടി തട്ടി മാറ്റാം.

ബേക്കിംഗ് സോഡയും പാത്രം കഴുകുന്ന ലിക്വിഡും: ഒരു ഗ്ലാസ് ചൂടുവെള്ളം, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, ഒരു ടീസ്പൂൺ ഡിഷ് വാഷിംഗ് ലിക്വിഡ്, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവയെടുക്കുക. ഇവ നന്നായി യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിലാക്കുക. സോഫയിൽ അഴുക്കുള്ള ഭാഗങ്ങളിൽ ഇത് ചെറിയ രീതിയിൽ സ്പ്രേ ചെയ്യുക. കൂടുതലാകരുത്. തുടർന്ന് ഒരു മൈക്രോഫൈബർ തുണിയോ ബ്രഷോ ഉപയോഗിച്ച് മെല്ലെ ഉരച്ച് അഴുക്ക് നീക്കാം.

പ്രഷർ കുക്കറിൻ്റെ അടപ്പ്: ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിൽ കുറച്ച് സോപ്പ് പൊടിയും ഡിഷ് വാഷിംഗ് ലിക്വിഡും ചേർക്കുക. ഒരു മൈക്രോഫൈബർ തുണി ഈ വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുക്കുക. ഈ തുണി ഒരു പ്രഷർ കുക്കറിന്റെ അടപ്പിന് ചുറ്റും പൊതിഞ്ഞു കെട്ടുക. കുക്കർ അടപ്പിന്റെ പിടിയിൽ പിടിച്ച് സോഫയുടെ ഉപരിതലത്തിൽ അമർത്തി തേച്ചു കൊടുക്കുക. സോഫയിലെ മുഴുവൻ അഴുക്കും ഈ തുണിയിൽ ഒട്ടിപ്പിടിച്ച് വരുന്നത് കാണാം.

ദുർഗന്ധം അകറ്റാൻ ബേക്കിംഗ് സോഡ: സോഫയിൽ നീണ്ടുനിൽക്കുന്ന ഈർപ്പത്തിന്റെയോ അഴുക്കിന്റെയോ ദുർഗന്ധമുണ്ടെങ്കിൽ, സോഫയ്ക്ക് മുകളിലേക്ക് ബേക്കിംഗ് സോഡ ഉണക്ക രൂപത്തിൽ തന്നെ വിതറുക. 20-30 മിനിറ്റിന് ശേഷം വാക്വം ക്ലീനറോ വരണ്ട ബ്രഷോ ഉപയോഗിച്ച് ബേക്കിംഗ് സോഡ പൂർണ്ണമായി തുടച്ചു മാറ്റുക. ഇത് ദുർഗന്ധം പൂർണ്ണമായി വലിച്ചെടുക്കും.

വിനാഗിരി: ചായ, കാപ്പി അല്ലെങ്കിൽ മഷി വീണുണ്ടായ കറകൾ മാറ്റാൻ തുല്യ അളവിൽ വെള്ളവും വിനാഗിരിയും കലർത്തി കറയുള്ള ഭാഗത്ത് തടവി 5 മിനിറ്റിനു ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.

English Summary:

You can easily clean your sofa cushions and remove bad odors without taking off the covers. We share simple maintenance hacks to protect your fabric. Here is the quick tips make your couch look new.

Follow Us