AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nithari Case : നിതാരി കൊലപാതക പരമ്പര; കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത

Nithari Serial Killings Acquitted Accused Surinder Koli Found Dead : ഇന്ത്യയെ ആകെ നടുക്കിയ നിതാരി കൊലപാതക പരമ്പര കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട സുരേന്ദ്രർ കോലിയെ മറിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ആണ് ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇതിനോടകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചായക്കടക്കുള്ളിൽ പോയി മരിച്ച നിലയിലായിരുന്നു മൃതദേഹം.

Nithari Case : നിതാരി കൊലപാതക പരമ്പര; കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത
Surinder Koli Image Credit source: PTI
Amal KV
Amal KV | Published: 18 Sep 2026 | 03:44 PM

ഹരിദ്വാർ : ഇന്ത്യയെ ആകെ നടുക്കിയ നിതാരി കൊലപാതക പരമ്പര കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട സുരേന്ദ്രർ കോലിയെ മറിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ആണ് ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇതിനോടകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചായക്കടക്കുള്ളിൽ പോയി മരിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞവർഷം സുപ്രീംകോടതി കുറ്റകൃത്യനാക്കിയതിനെ തുടർന്ന് കുറച്ചുകാലമായി ഹരിദാറിൽ ചായക്കച്ചവടം നടത്തി വരികയായിരുന്നു സുരേന്ദ്രർ കോലി.

സപ്ത് സരോവർ റോഡിലെ ലാൽമാത ക്ഷേത്രത്തിന് എതിർവശത്തുള്ള ചായക്കടയിൽ ഒരാൾ തൂങ്ങിമരിച്ചതായി സപ്ത് ഋഷി പോലീസ് ഔട്ട്‌പോസ്റ്റിന് വിവരം ലഭിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, ഇയാളെ കുപ്രസിദ്ധമായ നിതാരി കൊലപാതകക്കേസിലെ പ്രതിയായ സുരീന്ദർ കോലിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇയാൾ ഹരിദ്വാറിൽ താമസിച്ച് ഒരു ചായക്കട വാടകയ്‌ക്കെടുത്ത് നടത്തുകയുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹത്തിൽ നിന്നോ കടയിൽ നിന്നോ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം സംബന്ധിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Also Read: ബെംഗളൂരുവിൽ നഴ്സിന് നേരെ ഭർത്താവിൻ്റെ കൊടും ക്രൂരത; മുഖത്ത് ആസിഡ് ഒഴിച്ച ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു

2006 ഡിസംബറിലാണ് രാജ്യത്തെ ആകെ ഞെട്ടിച്ച നിതാരി കൊലപാതക കേസ് പുറത്ത് വരുന്നത്. നോയിഡക്ക് സമീപമുള്ള സെക്ടർ 31-ലെ ഡി-5 ബംഗ്ലാവിനോട് ചേർന്നുള്ള ഓടയ്ക്ക് സമീപത്ത് നിന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിയ നിലയിൽ 16 മനുഷ്യത്തലയോട്ടികളും അസ്ഥികളും വസ്ത്രങ്ങളും പോലീസ് കണ്ടെത്തുന്നത്.

ഈ പ്രദേശത്തിനടുത്തുള്ള നിതാരി ഗ്രാമത്തിൽ നിന്ന്ദരിദ്രരായ തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ കാണാതാകുന്നതിനെക്കുറിച്ച് നാട്ടുകാർ ഏറെക്കാലമായി പരാതി ഉയർന്നിരുന്നു എങ്കിലും അധൃകൃതർ ആദ്യം അവ​ഗണിക്കുകയുകയാരുന്നു. പായൽ എന്ന യുവതിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, അവരുടെ മൊബൈൽ ഫോൺ ഒരു പ്രാദേശിക റിക്ഷാക്കാരന്റെ കൈവശമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരു വീട്ടിലെ ഒരാളിൽ നിന്നാണ് തനിക്ക് ആ ഫോൺ ലഭിച്ചതെന്ന് അയാൾ വെളിപ്പെടുത്തി. വ്യവസായിയായ മോനിന്ദർ സിംഗ് പാന്ധറുടേതായിരുന്നു ആ വീട്. സുരേന്ദർ കോലി അവിടുത്തെ വീട്ടുജോലിക്കാരനായിരുന്നു.

കുട്ടികളെ പ്രലോഭിപ്പിച്ച് വരുത്തി കൊലപ്പെടുത്തുകയും, മൃതദേഹങ്ങൾ വെട്ടിനുറുക്കി പാകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നു. തൊട്ടുപിന്നാലെ പാന്ധറിനെയും കോലിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോലി, പന്ധർ എന്നിവർക്കെതിരെ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. വിശ്വസനീയമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ ഹൈക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. സി.ബി.ഐ., ഉത്തർപ്രദേശ് സർക്കാർ, ഇരകളുടെ കുടുംബങ്ങൾ എന്നിവർ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. എന്നാൽ 2025- ൽ സുപ്രീം കോടതിയും കോലിയെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കുകയായിരുന്നു.

English Summary

Surendra Koli, who was acquitted in the Nithari serial murder case that shocked the entire nation, has been found dead. He was discovered dead under mysterious circumstances in Haridwar, Uttarakhand. The police have already initiated an investigation into the incident.

Follow Us