AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

RRB Paramedical Recruitment: റെയിൽവേയിൽ നഴ്സുമാർക്ക് അവസരം: പാരാമെഡിക്കൽ വിഭാഗത്തിൽ ഒഴിവുകൾ

RRB Paramedical Recruitment 2026: കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും നഴ്സിംഗ് മേഖലയിലുള്ളവർക്കും മികച്ച അവസരമാണിത്. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഭൂരിഭാഗവും നഴ്സിംഗ് ഓഫിസർ തസ്തികയിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

RRB Paramedical Recruitment: റെയിൽവേയിൽ നഴ്സുമാർക്ക് അവസരം: പാരാമെഡിക്കൽ വിഭാഗത്തിൽ ഒഴിവുകൾ
പ്രതീകാത്മക ചിത്രംImage Credit source: Credit: Halfpoint Images/Moment/Getty Images
Neethu Vijayan
Neethu Vijayan | Updated On: 18 Sep 2026 | 02:58 PM

ഇന്ത്യൻ റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡാണ് ഇതു സംബന്ധിച്ച് (RRB) ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും നഴ്സിംഗ് മേഖലയിലുള്ളവർക്കും മികച്ച അവസരമാണിത്. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഭൂരിഭാഗവും നഴ്സിംഗ് ഓഫിസർ തസ്തികയിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആകെ 560 ഒഴിവുകളാണുള്ളത്. നഴ്സിംഗ് സൂപ്രണ്ടന്റ്, ഡയാലിസിസ് ടെക്നീഷ്യൻ തുടങ്ങി വിവിധ പാരാമെഡിക്കൽ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്സിംഗ് സൂപ്രണ്ടന്റ് തസ്തികയിലേക്ക് 365 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗാണ് യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്. 44,900 രൂപ വരെയാണ് ശമ്പളം. 20–40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ALSO READ: ഫാര്‍മസി കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ 19 വരെ

ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയം. ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും. 35,400 രൂപ വരെയാണ് ശമ്പളം. 20–33 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 ​​മാർക്കിൻ്റെ ചോദ്യങ്ങളാകും ഉണ്ടാവുക.

നഴ്സിംഗ് സൂപ്രണ്ട് -365, ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്)- 118, ഡയാലിസിസ് ടെക്നീഷ്യൻ- 01, ഇസിജി ടെക്നീഷ്യൻ -04, ലാബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II -31, റേഡിയോഗ്രാഫർ/എക്സ്-റേ ടെക്നീഷ്യൻ- 25, ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III -43, ഒപ്റ്റോമെട്രിസ്റ്റ് -02, ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് -01 എന്നിങ്ങനെയാണ് ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും നിയമനം ലഭിക്കുന്നവർക്ക് ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള ശമ്പള ഘടനയാണ് തസ്തികകൾക്ക് നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.rrbapply.gov.in/assets/forms/CEN_05_2026_PM.pdf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിയമനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ‍ അറിയാൻ സാധിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം ഒക്ടോബർ 14-ന് മുൻപായി അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

English Summary:

Railway Recruitment Boards (RRBs) have released the detailed RRB Paramedical Notification and has started accepting online applications for 590 vacancies for various paramedical categories. Online application process is now active from 15th September 2026, and eligible candidates can apply till 14th October 2026.

 

Follow Us