AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗ്യാസ്ട്രബിൾ എന്ത് ചെയ്തിട്ടും മാറുന്നില്ലേ? വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാടൻ പാനീയം ഇതാ!

Ajwain Water With a Pinch of Black Salt: അയമോദകം പണ്ടുകാലം മുതൽക്കേ ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ ഉപയോഗിച്ചുവരുന്ന ഒരു മരുന്ന് തന്നെയാണ്. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന 'തൈമോൾ' എന്ന ഘടകം ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നതാണ്. ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലോട്ടിംഗ് മറ്റു അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ അയമോദക വെള്ളം പതിവാക്കുന്നത് ഗുണം ചെയ്യും

ഗ്യാസ്ട്രബിൾ എന്ത് ചെയ്തിട്ടും മാറുന്നില്ലേ? വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാടൻ പാനീയം ഇതാ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Sep 2026 | 08:02 PM

ഭക്ഷണം കഴിച്ചതിനുശേഷം മിക്കവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. ഒറ്റമൂലികൾ പരീക്ഷിച്ചിട്ടും പരിഹാരമായില്ല എങ്കിൽ ഒരു തനി നാടൻ പാനീയം ഒന്ന് പരീക്ഷിച്ച് നോക്കാം. മറ്റൊന്നുമല്ല അയമോദകം തന്നെ. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചുവരുന്ന ഒരു പ്രധാന പരിഹാരമാണ് അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം. എന്നാൽ ഇതിനൊപ്പം ഒരു നുള്ള് ഇന്തുപ്പ് കൂടി ചേർത്താൽ ദഹനപ്രശ്നങ്ങളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

അയമോദകം പണ്ടുകാലം മുതൽക്കേ ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ ഉപയോഗിച്ചുവരുന്ന ഒരു മരുന്ന് തന്നെയാണ്. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന ‘തൈമോൾ’ എന്ന ഘടകം ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നതാണ്. ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലോട്ടിംഗ് മറ്റു അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ അയമോദക വെള്ളം പതിവാക്കുന്നത് ഗുണം ചെയ്യും. ആമാശയത്തിലെ ദഹനരസങ്ങൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. ഒരു ടേബിൾസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതാണ് ഉചിതം.

Also Read: Rice Pakoda Recipe: ചോറ് ബാക്കി വന്നാൽ ഇനി ടെൻഷൻ വേണ്ട!; ചായക്കൊപ്പം കഴിക്കാൻ സൂപ്പർ റൈസ് പക്കോട

അയമോദക വെള്ളത്തിൽ ഒരല്പം ഇന്തുപ്പ് കൂടി ചേർക്കുന്നത് ഫലം ഇരട്ടിയാക്കും എന്നാണ് ഇൻ്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് പബ്ലിക്കേഷൻ ആൻഡ് റിവ്യൂസിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. ദഹനനാളത്തിൽ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകളെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും. ഇന്തുപ്പിൽ അടങ്ങിയിട്ടുള്ള സോഡിയം, പൊട്ടാസ്യം, സൾഫർ തുടങ്ങിയ ധാതുക്കളും ഇലക്ട്രോലൈറ്റുകളും ശരീരത്തിന് ഏറെ ഗുണകരമാണ്. തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്ത അയമോദകത്തിലേക്ക് പിറ്റേന്ന് രാവിലെ ഒരല്പം ഇന്തുപ്പ് ചേർത്ത് കുടിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി

അയമോദകവും ഇന്തുപ്പും ചേർത്തുള്ള ഈ പാനീയം പൂർണ്ണമായും പ്രകൃതിദത്തമാണെങ്കിലും ചിലർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളോ മറ്റ് ഉദരരോഗങ്ങളോ ഉള്ളവർ ഇത് ശീലമാക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. അതുപോലെ അടിക്കടി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവരും, ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഈ പാനീയം കുടിക്കുമ്പോൾ അളവിൽ കർശനമായ നിയന്ത്രണം പാലിക്കണം. വളരെ അപൂർവ്വമായി ചിലർക്ക് ഇത് അലർജി ഉണ്ടാക്കിയേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary

Ajwain water with a pinch of black salt is a potent, clinically validated remedy to relieve bloating and indigestion. It calms the digestive tract and eliminates harmful microbes effectively.

നിരാകരണം: പൊതുവായ വിവരങ്ങളെയും നാടൻ അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത. ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ ഇത്തരം വിവരങ്ങളെ മാത്രം ആശ്രയിക്കാതെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.

Follow Us