5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam July 25 : ചിലർക്ക് സാമ്പത്തികനേട്ടം, ചിലർക്ക് തൊഴിൽ രംഗത്ത് നേട്ടം; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today's Horoscope : ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തികനേട്ടവും മറ്റ് ചിലർക്ക് തൊഴിൽ രംഗത്ത് നേട്ടമുണ്ടാവാനും സാധ്യതയുണ്ട്. മറ്റ് ചിലർക്ക് ചിലവുകൾ വർധിച്ചേക്കാം. വിശദമായ നക്ഷത്രഫലം നോക്കാം.

Today’s Horoscope Malayalam July 25 : ചിലർക്ക് സാമ്പത്തികനേട്ടം, ചിലർക്ക് തൊഴിൽ രംഗത്ത് നേട്ടം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope Malayalam July 25 (Image Courtesy- Social Media)
abdul-basith
Abdul Basith | Published: 25 Jul 2024 07:28 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ബാങ്ക് ലോണിന് അപേക്ഷിച്ചവർക്ക് നല്ല മറുപടി ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം വർദ്ധിക്കും. അപ്രതീക്ഷിതമായി പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുടെ മോശം ആരോഗ്യം മാനസിക സമ്മർദ്ദത്തിന് കാരണമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഈ രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. ശാരീരിക അധ്വാനം കൂടുതൽ വേണ്ടിവരുമെന്നതിനാൽ ക്ഷീണിതരായിരിക്കും. അലച്ചിൽ കൂടും. ശരിയായ സമയത്ത് മികച്ച തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് കഴിയും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസം. വൈകുന്നേരം മംഗളകരമായ ചടങ്ങുകളിൽ പങ്കെടുത്തേക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

തൊഴിൽ രംഗത്ത് ശത്രുക്കൾ വർധിച്ചേക്കാം. നിങ്ങൾക്ക് പല പ്രതികൂല സാഹചര്യങ്ങളെയും ബുദ്ധിപരമായി നേരിടാൻ കഴിയും. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. സന്തതികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കുന്നത് സന്തോഷകരമായിരിക്കും. പരീക്ഷകൾക്കും മറ്റ് കാര്യങ്ങൾക്കുമുള്ള പ്രധാനപ്പെട്ട അപേക്ഷകൾ ഇന്ന് സമർപ്പിക്കുന്നതാണ് നല്ലത്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കഠിനാധ്വാനത്തിൻ്റെ ഫലം ജോലിയിൽ കാണും. മക്കളിലുള്ള വിശ്വാസം ദൃഢമാകും. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ചുറ്റുമുള്ളവരിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ബഹുമാനം ലഭിക്കും. ഇന്ന് സാമ്പത്തിക ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.

Also Read : Astro Tips : നിങ്ങളുടെ വിരലെങ്ങനെയാണ് ? സ്വഭാവം എളുപ്പത്തിൽ പറയാം

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചില ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് പിതാവിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ സുപ്രധാനമായ തീരുമാനമെടുത്തേക്കാം. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. വൈകുന്നേരങ്ങളിൽ പങ്കാളിയുമായി സമയം ചെലവഴിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മാതാപിതാക്കളുടെ പൂർണ പിന്തുണ ലഭിക്കും. പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസുകാർക്ക് പുതിയ ഡീലുകൾ ലഭിച്ചേക്കാം. ബുദ്ധിമുട്ടുള്ള ജോലികൾ പോലും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. എങ്കിലും, പ്രായമായ ഒരു കുടുംബാംഗത്തിൻ്റെ ഇടപെടലോടെ ഇത് അവസാനിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ഒരു സുഹൃത്തിൽ നിന്ന് സഹായം ലഭിച്ചേക്കാം. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിത്. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. തൊഴിലന്വേഷകർക്ക് ഇന്ന് നല്ല അവസരങ്ങൾ ലഭിക്കും. വൈകുന്നേരം ബന്ധുക്കൾക്കൊപ്പം ചെലവഴിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വിവിധ കാരണങ്ങളാൽ ഇന്ന് അസ്വസ്ഥത ഉണ്ടായേക്കും. ബിസിനസ്സ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടും. പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. തുടർചികിത്സയ്ക്ക് പണം കുറച്ചധികം ചിലവാകും. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾളെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. മതപരമായ പ്രവർത്തനങ്ങളിൽ താത്പര്യം വർദ്ധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഇന്ന് നിങ്ങൾക്ക് വിലപ്പെട്ട ഒരു സമ്മാനം ലഭിച്ചേക്കാം. എന്നാൽ ചെലവ് വർദ്ധിക്കാനും സാധ്യതയുണ്ട്. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ഇന്ന് പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ ബിസിനസ് തുടങ്ങാൻ നല്ല സമയമാണ്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലിയിൽ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ മുന്നോട്ടുപോകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. ബിസിനസ്സ് യാത്രകൾ പ്രയോജനകരമാവും. കുടുംബജീവിതം സന്തോഷകരമാകും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മക്കളുമായുള്ള പ്രശ്നങ്ങൾ അവസാനിക്കും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.പുതിയ സൗഹൃദങ്ങൾ ഉടലെടുക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം.

Latest News