Bengaluru Metro Travel: കുരുക്കില്ലാത്ത ബെംഗളൂരു യാത്ര? മെട്രോ വഴി എളുപ്പത്തിൽ എത്താവുന്ന കിടിലൻ സ്പോട്ടുകൾ

Bengaluru Namma Metro Travel Guide: വെറും 20 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കിൽ, എസി കോച്ചിലിരുന്ന് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിങ്ങൾക്ക് എത്തിച്ചേരാനും തിരിച്ചും യാത്ര ചെയ്യാനും സാധിക്കും. അങ്ങനെയെങ്കിൽ നമ്മ മെട്രോ സ്റ്റേഷൻ്റെ അടുത്തുള്ള ഏറ്റവും മനോഹരമായ കുറച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

Bengaluru Metro Travel: കുരുക്കില്ലാത്ത ബെംഗളൂരു യാത്ര? മെട്രോ വഴി എളുപ്പത്തിൽ എത്താവുന്ന കിടിലൻ സ്പോട്ടുകൾ

Bengaluru

Published: 

02 Apr 2026 | 10:06 PM

ബെംഗളൂരു ന​ഗരം കാണാനും അവിടെ ഒരു ദിവസം ചിലവഴിക്കാനും ആ​ഗ്രഹമില്ലാത്തവർ കുറവാണ്. എന്നാൽ അവിടുത്തെ തിരക്കും കാര്യങ്ങളും ഓർക്കുമ്പോൾ പലരും യാത്ര തന്നെ വേണ്ടെന്ന് വയ്ക്കാറുണ്ട്. നഗരത്തിലെ ട്രാഫിക് കുരുക്കിൽ പെടാതെ ബെം​ഗളൂരു ആസ്വദിക്കണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു മാർ​ഗമാണ് നമ്മുടെ നമ്മ മെട്രോ (Namma Metro). ബെം​ഗളൂരുവിൽ യാത്ര ചെയ്യാൻ ഇതിലും നല്ലൊരു മാർ​ഗം വേറെയില്ല.

വെറും 20 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കിൽ, എസി കോച്ചിലിരുന്ന് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിങ്ങൾക്ക് എത്തിച്ചേരാനും തിരിച്ചും യാത്ര ചെയ്യാനും സാധിക്കും. അങ്ങനെയെങ്കിൽ നമ്മ മെട്രോ സ്റ്റേഷൻ്റെ അടുത്തുള്ള ഏറ്റവും മനോഹരമായ കുറച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

ALSO READ: ബെംഗളൂരു ചുറ്റിക്കാണാൻ ഇനി മെട്രോ മതി; ട്രാഫിക് പേടി വേണ്ട, ചിലവ് പകുതി മാത്രം

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ

നമ്മ മെട്രോ ​ഗ്രീൻ ലൈനാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. സ്റ്റേഷൻ കവാടം തുറക്കുന്നത് തന്നെ ലാൽബാഗിൻ്റെ ഗേറ്റിലേക്കാണ്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പച്ചപ്പും, ചരിത്രപ്രസിദ്ധമായ ഗ്ലാസ് ഹൗസും, തടാകവുമാണ് ലാൽബാഗിലെ ഏറ്റവും വലിയ ആകർഷണം. വേനലിൽ പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ.

കബ്ബൺ പാർക്കും മ്യൂസിയവും

നമ്മ മെട്രോ പർപ്പിൾ ലൈൻ ഉപയോ​ഗിച്ച് പോകാൻ പറ്റിയ സ്ഥലമാണ് കബ്ബൺ പാർക്കും മ്യൂസിയവും. മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങി 2 മിനിറ്റ് നടന്നാൽ കബ്ബൺ പാർക്കിലെത്തിച്ചേരാനാകും. വിശ്വേശരയ്യ ഇൻഡസ്ട്രിയൽ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നിവയെല്ലാം ഈ പാർക്കിനുള്ളിലും പരിസരത്തുമായി കാണാൻ സാധിക്കുന്ന സ്ഥലങ്ങളാണ്.

വിധാന സൗധ

നമ്മ മെട്രോ പർപ്പിൾ ലൈൻ ഉപയോ​ഗിച്ച് യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് വിധാന സൗധ. സ്റ്റേഷന് മുകളിലേക്ക് കയറിയാൽ തന്നെ കാണാവുന്നത് കർണാടക ഭരണകൂടത്തിന്റെ ആസ്ഥാനമായ വിധാന സൗധയുടെ കെട്ടിടമാണ്. രാത്രിസമയമായാൽ ലൈറ്റുകൾ കൊണ്ടുള്ള അലങ്കാരങ്ങൾ കാണാൻ സാധിക്കും. ദിവസവും വൈകുന്നേരം ഇതുണ്ടാകും.

ഇസ്‌കോൺ ക്ഷേത്രം

മെട്രോ ഗ്രീൻ ലൈനിലാണ് ഇസ്‌കോൺ ക്ഷേത്രം കാണാൻ ആ​ഗ്രഹിക്കുന്നവർ യാത്ര ചെയ്യേണ്ടത്. സ്റ്റേഷനിൽ നിന്ന് 5-10 മിനിറ്റ് നടന്നാൽ ലോകപ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിലെത്തിച്ചേരാനാകും. ഹരേ കൃഷ്ണ ഹില്ലിലെ ഈ ക്ഷേത്രം ശാന്തിയുടെയും സമാധാനത്തിൻ്റെയും സ്ഥലമാണ്. ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും ഇവിടേക്ക് പോകാൻ പറ്റും.

Follow Us
കുളിച്ചിട്ട് കൊക്കായതല്ല, വെള്ളുത്തിട്ട് പാറിയ കാക്കയാണ്
ഇങ്ങനെ ഓവർടേക്ക് ചെയ്യല്ലേ, അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴ്ക്ക്
Viral Video: ഒരു വൈറൽ തിരഞ്ഞെടുപ്പ് ട്രിക്ക്
Viral Video: കണ്ണൂരിൽ ആനയിടഞ്ഞു, വണ്ടി തൂക്കിയൊരേറ്