AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Metro Travel: ബെംഗളൂരു ചുറ്റിക്കാണാൻ ഇനി മെട്രോ മതി; ട്രാഫിക് പേടി വേണ്ട, ചിലവ് പകുതി മാത്രം

Bengaluru Namma Metro Travel Guide: ടാക്സിക്കും ഓട്ടോയ്ക്കും ഊബറിനും വലിയ തുക നൽകാതെ, എസിയിലിരുന്ന് നഗരക്കാഴ്ചകൾ കാണാനും യാത്ര ചെയ്യാനും ഇതിലും ബെസ്റ്റ് വഴി വേറെയില്ല. മറ്റൊരു പ്രത്യേകത എന്തെന്നാൽ, ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം മെട്രോ സ്റ്റേഷനുകൾക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.

Bengaluru Metro Travel: ബെംഗളൂരു ചുറ്റിക്കാണാൻ ഇനി മെട്രോ മതി; ട്രാഫിക് പേടി വേണ്ട, ചിലവ് പകുതി മാത്രം
Bengaluru Namma Metro Image Credit source: Rajdeep Ghosh/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 31 Mar 2026 | 01:59 PM

അവധി ആഘോഷിക്കാൻ ബെം​ഗളൂരുവിലേക്ക് പോകാൻ നിങ്ങൾ പ്ലാനിടുന്നുണ്ടോ? എങ്കിൽ എങ്ങനെ ചിലവ് കുറച്ച് യാത്ര ചെയ്യാമെന്ന് ചിന്തിക്കുന്നവർക്കുള്ള കിടിലൻ പ്ലാനാണ് ഇവിടെ പറയാൻ പോകുന്നത്. ബെംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കുകൾ വളരെ പ്രശസ്തമാണ്. പെട്ടെന്ന് ഒരു സ്ഥലത്ത് നിന്ന് മറ്റൊരുടത്തേക്ക് എത്തിപ്പെടാമെന്ന് കരുതേണ്ട. എങ്കിലും കുറഞ്ഞ ചിലവിൽ നഗരം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് നമ്മ മെട്രോ (Namma Metro).

ടാക്സിക്കും ഓട്ടോയ്ക്കും ഊബറിനും വലിയ തുക നൽകാതെ, എസിയിലിരുന്ന് നഗരക്കാഴ്ചകൾ കാണാനും യാത്ര ചെയ്യാനും ഇതിലും ബെസ്റ്റ് വഴി വേറെയില്ല. മറ്റൊരു പ്രത്യേകത എന്തെന്നാൽ, ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം മെട്രോ സ്റ്റേഷനുകൾക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. യാത്ര പ്ലാൻ ചെയ്യുന്നത് മെട്രോയിലാണെങ്കിൽ, നിങ്ങളുടെ യാത്രാ ചിലവ് പകുതിയായി കുറയുമെന്ന് മാത്രമല്ല, സമയം ധാരാളം ലാഭിക്കാനും കഴിയും.

ALSO READ: വേനലവധിക്ക് ബംഗളൂരുവിലേക്ക് പോയാലോ; കുറഞ്ഞ ചിലവിൽ ഒരു കിടിലൻ സമ്മർ ട്രിപ്പ്

മെട്രോ റൂട്ടിലെ പ്രധാന സ്ഥലങ്ങൾ

ലാൽബാഗ് (​ഗ്രീൻ ലൈൻ): ലാൽബാഗ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ നേരെ ബൊട്ടാണിക്കൽ ഗാർഡന്റെ വെസ്റ്റ് ഗേറ്റിലേക്ക് പ്രവേശിക്കാം.

കബ്ബൺ പാർക്ക് (പർപ്പിൾ ലൈൻ): പ്രകൃതിഭംഗി ആസ്വദിക്കാൻ പോകുന്നവർ നേരെ കബ്ബൺ പാർക്ക് സ്റ്റേഷനിൽ ഇറങ്ങുക.

എംജി റോഡ് & ചർച്ച് സ്ട്രീറ്റ് (പർപ്പിൾ ലൈൻ): ഷോപ്പിംഗിനും ആഘോഷങ്ങൾക്കും പുസ്തകപ്രേമികൾക്കും നേരെ ചർച്ച് സ്ട്രീറ്റിന്റെ ഭാ​ഗത്തേക്കുള്ള മെട്രോ പിടിക്കാം.

ഇസ്കോൺ ക്ഷേത്രം (ഗ്രീൻ ലൈൻ): മഹാലക്ഷ്മി മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാനുള്ള ദൂരം മാത്രമാണ് ഇസ്കോൺ ക്ഷേത്രത്തിലേക്കുള്ളത്.

യാത്ര എങ്ങനെ ലാഭകരമാക്കാം?

ടിക്കറ്റ് കൗണ്ടറിലെ ക്യൂ ഒഴിവാക്കാൻ നമ്മ മെട്രോയുടെ വഴിയോ വാട്സാപ്പ് വഴിയോ ക്യൂആർ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ചിലപ്പോഴൊക്കെ ചില ഇളവുകളും ലഭിക്കാറുണ്ട്. ഒരു ദിവസം മുഴുവനും നിങ്ങൾ മെട്രോയിൽ തന്നെയാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒരു നിശ്ചിത തുക നൽകി വൺ-ഡേ ടൂറിസ്റ്റ് കാർഡുകൾ വാങ്ങുന്നതാണ് ലാഭകരം. മജസ്റ്റിക് ഭാഗത്ത് നിന്ന് ലാൽബാഗിലേക്കോ ഇന്ദിരാനഗറിലേക്കോ പോകാൻ ടാക്സിക്ക് വൻ തുകയാണ് ഈടാക്കുന്നത്. ചിലപ്പോൾ അത് 500 വരെയായേക്കാം. എന്നാൽ മെട്രോയിലാണേൽ വെറും 20-30 രൂപയ്ക്ക് സുഖമായി യാത്ര ചെയ്യാവുന്നതാണ്.

മെട്രോ യാത്രയിൽ ശ്രദ്ധിക്കേണ്ടത്

മജസ്റ്റിക് (Interchange Station): പർപ്പിൾ ലൈനിൽ നിന്ന് ​ഗ്രീൻ ലൈനിലേക്കും തിരിച്ചും മാറാൻ മജസ്റ്റിക് സ്റ്റേഷനുകളാണ് ഉപയോഗിക്കേണ്ടത്.

തിരക്ക് ഒഴിവാക്കാൻ: രാവിലെ 9-11, വൈകിട്ട് 5-8 എന്നീ ഓഫീസ് സമയങ്ങളിൽ മെട്രോയിൽ നല്ല തിരക്കുണ്ടാകാറുണ്ട്. വിനോദയാത്രയാണ് ലക്ഷ്യമെങ്കിൽ ഈ സമയം ഒഴിവാക്കി യാത്ര ചെയ്യുക. മറ്റൊരു കാര്യം മെട്രോയിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദമില്ല. അതിനാൽ അതിൽ കയറുന്നതിന് മുമ്പായി ഭക്ഷണം കഴിക്കാന ശ്രമിക്കണം.

 

 

Follow Us