Bengaluru Road Trip: ബെംഗളൂരുവിൽ നിന്ന് ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? ഈ സ്ഥലങ്ങൾ വിട്ടുപോവരുത്

Bengaluru Road Trip Guide: ചുരുങ്ങിയ സമയം കൊണ്ട് ഡ്രൈവ് ചെയ്തെത്താവുന്ന നന്ദി ഹിൽസ് മുതൽ പച്ചപ്പും കാപ്പിയുടെ സുഗന്ധവും നിറഞ്ഞ ചിക്കമഗളൂരു വരെയുള്ള കിടിലൻ ഡെസ്റ്റിനേഷനുകളാണ് ബെംഗളൂരുവിനെ ചുറ്റിപ്പറ്റി കിടക്കുന്നത്. ഒരു വീക്കെൻഡ് കിട്ടിയാൽ എങ്ങോട്ട് പോകണമെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയാണെങ്കിൽ നമുക്കൊരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ. ബെം​ഗളൂരുവിൽ നിന്ന് പോകാൻ പറ്റുന്ന ചില കിടലൻ റൂട്ടുകൾ ഏതെല്ലാമെന്ന് നോക്കാം.

Bengaluru Road Trip: ബെംഗളൂരുവിൽ നിന്ന് ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? ഈ സ്ഥലങ്ങൾ വിട്ടുപോവരുത്

പ്രതീകാത്മക ചിത്രം

Published: 

25 Oct 2026 | 01:49 PM

ഐടി നഗരത്തിലെ തിരക്കുകളിൽ നിന്നും റോഡിലെ തീരാ ബ്ലോക്കുകളിൽ നിന്നും അൽപ്പം മാറി ആശ്വാസം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വഴിയാണ് ബെംഗളൂരുവിൽ നിന്നുള്ള റോഡ് ട്രിപ്പുകൾ (Road Trips from Bengaluru). ചുരുങ്ങിയ സമയം കൊണ്ട് ഡ്രൈവ് ചെയ്തെത്താവുന്ന നന്ദി ഹിൽസ് മുതൽ പച്ചപ്പും കാപ്പിയുടെ സുഗന്ധവും നിറഞ്ഞ ചിക്കമഗളൂരു വരെയുള്ള കിടിലൻ ഡെസ്റ്റിനേഷനുകളാണ് ബെംഗളൂരുവിനെ ചുറ്റിപ്പറ്റി കിടക്കുന്നത്. ഒരു വീക്കെൻഡ് കിട്ടിയാൽ എങ്ങോട്ട് പോകണമെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയാണെങ്കിൽ നമുക്കൊരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ. ബെം​ഗളൂരുവിൽ നിന്ന് പോകാൻ പറ്റുന്ന ചില കിടലൻ റൂട്ടുകൾ ഏതെല്ലാമെന്ന് നോക്കാം.

ALSO READ: രാവിലെ 9 മുതൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്, മൂന്നാർ യാത്ര കലക്കും

നന്ദി ഹിൽസ്: എല്ലാവർക്കും അറിയാവുന്ന ഒരു സ്പോട്ടാണ് നന്ദി ഹിൽസ്. ബെംഗളൂരു നഗരത്തിൽ നിന്ന് വെറും 60 കിലോമീറ്റർ മാത്രം അകലെയുള്ള നന്ദി ഹിൽസ് ഒരൊറ്റ ദിവസത്തെ യാത്രയ്ക്ക് പറ്റിയ മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. അതിരാവിലെ മഞ്ഞുമൂടിയ കുന്നിൻനിരകളിലൂടെയുള്ള ഡ്രൈവും സൂര്യൻ ഉദിച്ചുവരുന്ന വിസ്മയ കാഴ്ചകളും ഏറെ മനോഹരമാണ്. നന്ദി ഹിൽസിലേക്കുള്ള റൂട്ടും അതിമനോഹരമാണ്.

ചിക്കമഗളൂരു: ബെം​ഗളൂരുവിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ ദൂരമുള്ള ചിക്കമഗളൂരു പ്രകൃതിസ്നേഹികൾക്ക് ആസ്വദിക്കാൻ പറ്റിയ ഒരിടമാണ്. മുല്ലയനഗിരി പീക്ക്, ബാബ ബുഡൻഗിരി, വിശാലമായ കാപ്പിത്തോട്ടങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. നിരവധി ആളുകളാണ് ദിവസേന ഇവിടെ വന്നുപോകുന്നത്. ഏറ്റവും കൂടുതൽ കാപ്പിത്തോട്ടങ്ങളും നിങ്ങൾക്കിടിവിടെ കാണാൻ സാധിക്കും. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തത നൽകാൻ ഈ റൂട്ടിലേക്കുള്ള യാത്ര നിങ്ങളെ ഉറപ്പായും സഹായിക്കും.

കൂർഗ്: ബെംഗളൂരുവിൽ നിന്ന് 265 കിലോമീറ്റർ യാത്ര ചെയ്താൽ കൂർഗ് എന്ന സ്ഥലത്ത് എത്തിച്ചേരാനാകും. പച്ചപ്പ നിറഞ്ഞ കൊടുമുടികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്ഥലം. രാജാസ് സീറ്റ്, അബ്ബി വെള്ളച്ചാട്ടം, ദുബാരെ എലിഫന്റ് ക്യാമ്പ് എന്നിവയാണ് ഈ സ്ഥലത്തെ പ്രധാന ആകർഷണം. ഒറ്റദിവസത്തെ യാത്ര കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന കാഴ്ച്ചകളല്ല ഇവിടെയുള്ളത്. മറിച്ച് രണ്ട് ദിവസം നിൽക്കാൻ തയ്യാറാണെങ്കിൽ കൂർ​ഗിനെ കൂടുതൽ അടുത്തറിയാനാകും.

മൈസൂരു- വയനാട് റോഡ്: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ വഴി മൈസൂ കൊട്ടാരം കണ്ട്, ബാന്ദിപ്പൂർ വനപാതയിലൂടെ വയനാട്ടിലേക്ക് നീളുന്ന യാത്ര വൈൽഡ് ലൈഫ് സ്നേഹികൾക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കും. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയാകും ഈ വനപാതയിലൂടെയുള്ളത്. എന്നാൽ രാത്രി സമയത്ത് ഈ റൂട്ടിലൂടെ വാഹനം ഓടിക്കാൻ സുരക്ഷിതമല്ല എന്ന കാര്യം മറക്കരുത്. കാരണം ഈ സമയത്ത് ഈ റൂട്ടിൽ വന്യമൃ​ഗങ്ങൾ ഇറങ്ങാനുള്ള സാധ്യതയുണ്ട്.

English Summary:

Planning a road trip from bengaluru, If you are looking to escape your weekend routine, unwind amid nature and explore some of Karnataka’s most beautiful landscapes, a road trip through the Western Ghats could be the perfect getaway.

Loading...
Unable to load recommendations.
Follow Us
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
തേങ്ങ എളുപ്പത്തിൽ പൊട്ടിക്കാൻ അഞ്ച് വഴികൾ
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി