Bengaluru Market Travel: ചുളുവിലയിൽ ബെംഗളൂരുവിൽ എവിടെ ഷോപ്പിംഗ് നടത്താം; പറ്റിയ ഇടങ്ങൾ പരിചയപ്പെടാം

Bengaluru Shopping Market Travel Guide: സാധാരണക്കാർക്ക് വേണ്ടിയുള്ള ചില തെരുവകളുമുണ്ട്. വലിയ മാളുകളും ബ്രാൻഡഡ് ഷോറൂമുകളും മാത്രമല്ല ബെംഗളൂരുവിലുള്ളത്, വിലപേശി തുച്ഛമായ വിലയ്ക്ക് വസ്ത്രങ്ങളും ചെരിപ്പുകളും ആന്റിക് വസ്തുക്കളും വാങ്ങാൻ കഴിയുന്ന നിരവധി തെരുവ് മാർക്കറ്റുകൾ ഈ ന​ഗരത്തിലുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളുടെ അടുത്ത ബെംഗളൂരു യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട ചില ബജറ്റ് ഷോപ്പിംഗ് സ്ഥലങ്ങൾ നമുക്ക് പരിജയപ്പെടാം.

Bengaluru Market Travel: ചുളുവിലയിൽ ബെംഗളൂരുവിൽ എവിടെ ഷോപ്പിംഗ് നടത്താം; പറ്റിയ ഇടങ്ങൾ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം

Updated On: 

14 Nov 2026 | 01:42 PM

ബെം​ഗളൂരുവെന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് വലിയ ഷോപ്പിംങ് മാളുകളും തിരക്കേറിയ ന​ഗരവീഥികളുമാണ്. എന്നാൽ അതിനെല്ലാം അപ്പുറം, സാധാരണക്കാർക്ക് വേണ്ടിയുള്ള ചില തെരുവകളുമുണ്ട്. വലിയ മാളുകളും ബ്രാൻഡഡ് ഷോറൂമുകളും മാത്രമല്ല ബെംഗളൂരുവിലുള്ളത്, വിലപേശി തുച്ഛമായ വിലയ്ക്ക് വസ്ത്രങ്ങളും ചെരിപ്പുകളും ആന്റിക് വസ്തുക്കളും വാങ്ങാൻ കഴിയുന്ന നിരവധി തെരുവ് മാർക്കറ്റുകൾ ഈ ന​ഗരത്തിലുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളുടെ അടുത്ത ബെംഗളൂരു യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട ചില ബജറ്റ് ഷോപ്പിംഗ് സ്ഥലങ്ങൾ നമുക്ക് പരിജയപ്പെടാം.

ALSO READ: ബെം​ഗളൂരുവിൽ നിന്ന് ​ഗോവയിലേക്ക് വന്ദേ ഭാരത്; ടിക്കറ്റ് നിരക്കും

150 മുതൽ വസ്ത്രങ്ങൾ ലഭിക്കുന്ന സൺഡേ മാർക്കറ്റ്

വിലക്കുറവിൽ വസ്ത്ര വ്യാപാരം നടക്കുന്നതിന് പേരുകേട്ട ഒരിടമാണ് ബെം​ഗളൂരിവുലെ സൺഡേ മാർക്കറ്റ്. ഷർട്ടുകൾക്ക് ഏകദേശം 200-ഉം, ജാക്കറ്റുകൾക്ക് 200 മുതൽ 300 വരെയുമാണ് ഇവിടുത്തെ വില. ജീൻസ്, ബെഡ് ഷീറ്റുകൾ, ട്രെക്കിംഗ് ബാഗുകൾ, വാനിറ്റി ബാഗുകൾ തുടങ്ങി പലതരം സാധനങ്ങൾ ഇവിടെ വാങ്ങാൻ കിട്ടും. ചിലയിടങ്ങളിൽ 150 രുപയെന്ന നിരക്കിലും വസ്ത്രങ്ങൾ ലഭ്യമാണ്. കുറഞ്ഞ ബജറ്റിൽ ധാരാളം വസ്ത്രങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഈ സ്ഥലം വളരെ പ്രശസ്തമാണ്.

കുറഞ്ഞ വിലയിൽ ക്യാമറകൾ, പഴയ നാണയങ്ങളും നോട്ടുകളും, ലാപ്‌ടോപ്പുകൾ, ട്രോളി ബാഗുകൾ, ഗ്യാസ് സ്റ്റൗകൾ, വാഷിംഗ് മെഷീനുകൾ, ഷൂസുകൾ, വാച്ചുകൾ, എയർപോഡുകൾ എന്നിവ ഇവിടെ വളരെ വിലക്കുറവിൽ ലഭ്യമാണ്. ഈ വിപണിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഇവിടം ഞായറാഴ്ചകളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. വിലക്കുറവിൽ സാധനങ്ങൾ കിട്ടുമെന്ന് കരുതി വാരിവലിച്ച് എടുക്കരുത്.

ഇവിടെനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിന് മുൻപ്, അവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പരിശോധിച്ചു നോക്കുക. ചില സാധനങ്ങൾക്ക് വിൽക്കുന്നയാളിൽ നിന്ന് മികച്ച വാറന്റി ലഭിച്ചെന്നു വരില്ല. വാങ്ങിയ സാധനങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങളുടേതായിരിക്കും.

കൊമേഴ്‌സ്യൽ സ്ട്രീറ്റ്

ബെംഗളൂരുവിലെ സ്ട്രീറ്റ് ഷോപ്പിംഗിൻ്റെ രാജാവെന്നാണ് കൊമേഴ്‌സ്യൽ സ്ട്രീറ്റ് പൊതുവെ സാധാരണക്കാർക്കിടയിൽ അറിയപ്പെടുന്നത്. ഇടുങ്ങിയ തെരുവുകളിൽ നിരനിരയായി കിടക്കുന്ന കടകളിൽ ലഭിക്കാത്തതായി ഒന്നുമില്ല. ട്രെൻഡി വസ്ത്രങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, ഹോം ഡെക്കർ സാധനങ്ങൾ, കൂടാതെ കുറഞ്ഞ വിലയിൽ ആന്റിക് വസ്തുക്കളും ഇവിടെ ലഭിക്കും. വിലപേശാനുള്ള കഴിവുണ്ടെങ്കിൽ ഇവിടെ നിന്ന് പലതും വാങ്ങിയെടുക്കാം. രാവിലെ 10:00 മുതൽ രാത്രി 9:30 വരെയാണ് പ്രവർത്തന സമയം.

ചിക്കപ്പേട്ട്

ഏകദേശം 400 വർഷത്തിലേറെ പഴക്കമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രമാണിത്. വിവാഹ പർച്ചേസുകൾക്കും ഹോൾസെയിൽ നിരക്കിൽ വസ്ത്രങ്ങൾ വാങ്ങാനും മലയാളികൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമാണിത്. പട്ടുസാരികൾ, കോട്ടൺ സാരികൾ, ഡ്രസ്സ് മെറ്റീരിയലുകൾ, ആന്റിക് ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ ഇവിടുത്തെ വിലക്കുറവിൽ കിട്ടുന്ന സാധനങ്ങളാണ്. അടുത്തുള്ള ബാലെപേട്ടിൽ മനോഹരമായ വളകളും ലഭിക്കും.

English Summary:

Are You Looking for cheap and budget-friendly shopping in Bangalore. Discover the best street markets, vintage stores, and bargain shopping spots like Commercial Street and Chickpet.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്