Kava: മലമ്പുഴയുടെ പിന്നിലുള്ള ഈ കാശ്മീർ കണ്ടിട്ടുണ്ടോ? സഞ്ചാരികളുടെ പ്രിയപ്പെട്ട കാവ കാണാം

Palakkad Kava Travel Guide: കേരളത്തിൽ തന്നെ ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന ഇടങ്ങൾ ഏറെയുണ്ട്. അതിലൊന്നാണ് പാലക്കാട് ജില്ല. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യവും നെൽവയലുകളുടെ സൗന്ദര്യവും ചേർന്ന മനോഹര ​ഗ്രാമീണത ആസ്വദിക്കാൻ നേരെ പാലക്കാടേക്ക് പോകാം.

Kava: മലമ്പുഴയുടെ പിന്നിലുള്ള ഈ കാശ്മീർ കണ്ടിട്ടുണ്ടോ? സഞ്ചാരികളുടെ പ്രിയപ്പെട്ട കാവ കാണാം

Palakkad Kava

Published: 

01 Mar 2026 | 01:46 PM

ഇനിയങ്ങോട്ട് അവധിക്കാലം എത്തുകയായി. കുടുംബത്തിൻ്റെയും കൂട്ടുകാരുടെയും കൂടെ എങ്ങോട്ട് പോകുമെന്ന് അറിയാതെ വിഷമിച്ചിരിക്കുന്നവർക്ക് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന ഇടങ്ങൾ ഏറെയുണ്ട്. അതിലൊന്നാണ് പാലക്കാട് ജില്ല. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യവും നെൽവയലുകളുടെ സൗന്ദര്യവും ചേർന്ന മനോഹര ​ഗ്രാമീണത ആസ്വദിക്കാൻ നേരെ പാലക്കാടേക്ക് പോകാം.

പാലക്കാട്ടെ മലനിരകളുടെ താഴ്വരയിൽ ഒളിഞ്ഞിരിക്കുന്ന ഒരു പ്രകൃതിവിസ്മയമാണ് കാവ എന്ന സ്ഥലം. അധികമാരും കേട്ടിട്ടില്ലാത്ത ഈയൊരിടം മലമ്പുഴ ഡാമിന് തൊട്ടുപിന്നിലായിട്ടാമ് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികളും അവിടെ വന്നുപോയിട്ടുള്ള വിനോദ സഞ്ചാരികളും ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത് പാലക്കാടിൻ്റെ മിനി കാശ്മീർ എന്നാണ്. അതെ ഭൂപ്രകൃതികൊണ്ടും പ്രദേശത്തിൻ്റെ അതിശയിപ്പിക്കുന്ന ​കാഴ്ച്ചകൾകൊണ്ടും അവിടം ശരിക്കുമൊരു കശ്മീർ തന്നെയാണ്.

ALSO READ: തേക്കിൻ്റെ സാമ്രാജ്യം: ബ്രിട്ടീഷുകാരെ മോഹിപ്പിച്ച നിലമ്പൂരിൻ്റെ കാനന ചരിത്രം അറിയാം

കേരളത്തിൽ മൺസൂൺ ആദ്യമെത്തുന്ന ഇടങ്ങളിലൊന്നാണ് കാവ. കാശ്മീരിലെ താഴ്വരകളെ അനുസ്മരിപ്പിക്കുന്ന ഇവിടുത്തെ കാഴ്ചകൾ ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ ഫോട്ടോകൾ എടുക്കാനും വിശ്രമിക്കാനും ഇതിലും മികച്ച ഒരിടം പാലക്കാട്ട് വേറെയില്ല. മലനിരകൾക്ക് പിന്നിലേക്ക് സൂര്യൻ മറയുന്ന കാഴ്ച കാവയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. അത് ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ പോകുന്നതാണ് ഏറ്റവും നല്ലത്.

കൃഷി തന്നെയാണിവിടത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം. മലയോരത്ത് പൈനാപ്പിൾ, നേന്ത്ര വാഴ, റബർ, പച്ചക്കറി വിളകൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ കന്നുകാലി വളർത്തലും ക്ഷീര ഉൽപ്പാദനവും സുലഭമാണ്. പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ചാൽ കാവയിലെത്താം. മലമ്പുഴ ഗാർഡനിൽ നിന്നും 4-5 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. പാലക്കാടൻ മട്ട അരിയുടെ ചൂട് പാറുന്ന ചോറും തനത് വിഭവങ്ങളും വിളമ്പുന്ന നിരവധി ഹോട്ടലുകൾ പ്രദേശത്തുണ്ട്. അതിനാൽ ഭക്ഷണം ആസ്വദിക്കാൻ പോകുന്നവർക്കും പറ്റിയ ഇടമാണ്.

 

Follow Us
ആയത്തുള്ള അലി ഖമേനിയുടെ ആസ്തിയെത്ര?
കൊളസ്ട്രോളിൽ കേമൻ കാടമുട്ടയോ കോഴി മുട്ടയോ?
അടുക്കളയിൽ എല്ലാ ചെടിയും വേണ്ട! ഈ ഇൻഡോർ പ്ലാൻ്റുകൾ മാത്രം
വാ നല്ലൊരു ചോറ് ഉണ്ടാക്കാം; വെന്തുടയില്ല
അളകാപുരി ഹോട്ടലില്‍ നിന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാജീവ് ചന്ദ്രശേഖര്‍
പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ ടിക്കറ്റെടുത്ത് മന്ത്രി കെ. രാജന്‍
ഫിറ്റ്‌നസ് 100%: ജിമ്മില്‍ വ്യായാമം ചെയ്ത് നടന്‍ ബൈജു
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി