Dubai Budget Travel: പോക്റ്റ് കീറാതെ ദുബായ് കണ്ടുവരാം; ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഇത് അറിഞ്ഞിരിക്കണം

Dubai Budget Travel Tips: ബുർജ് ഖലീഫ, ദുബായ് മാൾ, മിറാക്കിൾ ഗാർഡൻ, അണ്ടർവാട്ടർ സൂ, ദുബായ് ഫ്രയിം, ഫ്യൂച്ചർ മ്യൂസിയം എന്നിങ്ങനെയെല്ലാം നമ്മൾ സിനിമയലും റീലുകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതെല്ലാം നേരിട്ട് കാണണമെന്നുള്ള നമ്മുടെ ജീവിതാഭിലാഷമാണ്. എന്നാൽ, ഒന്ന് കൃത്യമായി യാത്ര പ്ലാൻ ചെയ്താൽ വലിയ ചെലവില്ലാതെ ദുബായ് കണ്ട് തിരിച്ചു മടങ്ങാം. അതിനുള്ള ചെറിയ ടിപ്പുകൾ നമുക്ക് നോക്കാം.

Dubai Budget Travel: പോക്റ്റ് കീറാതെ ദുബായ് കണ്ടുവരാം; ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഇത് അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം

Published: 

22 Jul 2026 | 09:44 PM

രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ ചെലവ് ഓർക്കുമ്പോൾ പലരും ആ യാത്ര വേണ്ടെന്ന് വകുകയാണ് ചെയ്യുന്നത്. ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര പോകുന്നവർ ആദ്യം പോകാൻ ആ​ഗ്രഹിക്കുന്നത് ദുബായിലേക്കാണ്. ഒരു വിദേശയാത്ര പോലും പോകാത്തവരും എപ്പോഴും പോകാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ദുബായ്. എന്നാൽ, ദുബായ് എന്നു കേൾക്കുമ്പോൾ തന്നെ പണചെലവ് ആലോചിച്ചിട്ട് യാത്രകൾ പലരും വേണ്ടെന്ന് വയ്ക്കും.

ബുർജ് ഖലീഫ, ദുബായ് മാൾ, മിറാക്കിൾ ഗാർഡൻ, അണ്ടർവാട്ടർ സൂ, ദുബായ് ഫ്രയിം, ഫ്യൂച്ചർ മ്യൂസിയം എന്നിങ്ങനെയെല്ലാം നമ്മൾ സിനിമയലും റീലുകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതെല്ലാം നേരിട്ട് കാണണമെന്നുള്ള നമ്മുടെ ജീവിതാഭിലാഷമാണ്. എന്നാൽ, ഒന്ന് കൃത്യമായി യാത്ര പ്ലാൻ ചെയ്താൽ വലിയ ചെലവില്ലാതെ ദുബായ് കണ്ട് തിരിച്ചു മടങ്ങാം. അതിനുള്ള ചെറിയ ടിപ്പുകൾ നമുക്ക് നോക്കാം.

ALSO READ: വിസ വേണ്ട, പക്ഷേ കാലാവധിയിൽ മാറ്റം! തായ്ലൻഡിലെ പുതിയ വിസ ഫ്രീ റൂൾ ഇങ്ങനെ

മെട്രോ സ്റ്റേഷനുകളടുത്ത് താമസം

ദുബായിൽ എത്തി താമസിക്കാനുള്ള ഒരു ഇടം തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഥലം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര കുറച്ച് എളുപ്പമാകാനും ഒപ്പം പണച്ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ദുബായിക്ക് അകത്ത് തന്നെയുള്ള യാത്രകളിൽ ചെലവ് കുറയ്ക്കാനും കഴിയും. മെട്രോ സ്റ്റേഷനിലേക്ക് നടന്ന് എത്താവുന്ന ദൂരത്തിൽ ആണെങ്കിൽ അനാവശ്യമായി ടാക്സിയെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ദുബായ് മെട്രോ നഗരത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.

നഗരയാത്രകൾക്ക് മെട്രോ

ദുബായിൽ എത്തിയ ശേഷം ടാക്സികൾ പൂർണ്ണമായും ഒഴിവാക്കി മെട്രോയും ബസുകളും പരമാവധി ഉപയോഗിക്കുക. ഇതിനായി ഒരു ‘Silver Nol Card’ വാങ്ങുന്നത് യാത്രകൾ വളരെ ലാഭകരമാക്കും. ഏഴു ദിവസത്തേക്കുള്ള നോൾ കാർഡ് പാസ് എടുക്കുകയാണെങ്കിൽ ആ പാസ് ഉപയോഗിച്ച് ദുബായ് മെട്രോ, ബസ്, ട്രാം എന്നിവയിൽ എല്ലാം ഒരാഴ്ചയും യാത്ര ചെയ്യാവുന്നതാണ്. എയർപോർട്ടിൽ നിന്നും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കും മെട്രോ സർവീസുകൾ ലഭ്യമാണ്. താങ്ങാവുന്ന ചെലവിൽ കറങ്ങിനടന്നു കാണാൻ ദുബായ് മെട്രോ വളരെ നല്ലതാണ്.

ഭക്ഷണവും വെള്ളവും

വൻകിട റെസ്റ്റോറന്റുകൾക്ക് പകരം അൽ കറാമ, ഡെയ്‌റ പ്രദേശങ്ങളിലെ കഫറ്റീരിയകളിൽ നിന്നും കുറഞ്ഞ ചെലവിൽ മികച്ച ആഹാരം ലഭിക്കും. വെള്ളവും ലഘുഭക്ഷണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാതെ ചെറിയ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുക. കാരണം നമ്മുടെ നാട്ടിലേത് പോലെയല്ല, ഒരു തുള്ളി വെള്ളത്തിനും വിലയുള്ള നാടാണ് ദുബായ്. റസ്റ്ററന്റുകളിൽ നിന്നും മറ്റും വെള്ളക്കുപ്പി വാങ്ങുന്നത് അൽപം ചെലവേറിയത് ആയിരിക്കും.

സൗജന്യ സന്ദർശനമുള്ള സ്ഥലങ്ങൾ

ബുർജ് ഖലീഫ- ദുബായ് ഫൗണ്ടൻ ഷോ (Burj Khalifa & Dubai Fountain Show): ദുബായ് മാളിന് പുറത്തുള്ള വാട്ടർ ഫൗണ്ടൻ ഷോ വിനോദ സഞ്ചാരികൾക്കും മറ്റും സൗജന്യമായി കാണാനുള്ള അനുവാദമുണ്ട്.

ദുബായ് ക്രീക്ക് – അബ്ര റൈഡ് (Dubai Creek & Abra Ride): പഴയ ദുബായുടെ ഭംഗി ആസ്വദിക്കാൻ കേവലം 1 ദിർഹം (AED 1) നൽകി അബ്ര ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.

അൽ ഫഹിദി ഹിസ്റ്റോറിക്കൽ നെയിബർഹുഡ്: പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന തെരുവുകളും മ്യൂസിയം പരിസരങ്ങളും സൗജന്യമായി ചുറ്റിനടന്ന് കാണാം.

ബീച്ചുകൾ: ജെബിആർ ബീച്ച്, ഉമ്മു സുഖീം ബീച്ച് എന്നിവ സൗജന്യമായി സന്ദർശിക്കാം.

English Summary:

Plan your budget-friendly Dubai trip, Discover how to save money on transportation, accommodation, and no entry fee attractions, ensuring an unforgettable Dubai experience without breaking your account.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി