AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thailand Travel: വിസ വേണ്ട, പക്ഷേ കാലാവധിയിൽ മാറ്റം! തായ്ലൻഡിലെ പുതിയ വിസ ഫ്രീ റൂൾ ഇങ്ങനെ

Thailand Visa Rules For Indian: ഇന്ത്യക്കാർക്ക് നൽകിയിരുന്ന വിസരഹിത പ്രവേശന ആനുകൂല്യം (Visa-free Entry) തുടർന്നും നൽകാനാണ് തായ്ലൻഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, മുൻപ് അനുവദിച്ചിരുന്ന സമയപരിധിയിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം. തായ്ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് പിന്നെ മുന്നലുള്ളത്. തായ്ലൻഡ് സന്ദർശിക്കാൻ പ്ലാനിടുന്ന ഏതൊരു ഇന്ത്യക്കാരനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ യാത്രാ നിയമങ്ങൾ വിശദമായി വായിച്ചറിയാം.

Thailand Travel: വിസ വേണ്ട, പക്ഷേ കാലാവധിയിൽ മാറ്റം! തായ്ലൻഡിലെ പുതിയ വിസ ഫ്രീ റൂൾ ഇങ്ങനെ
Thailand Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 20 Jul 2026 | 12:46 PM

തായ്ലൻഡ് യാത്ര സ്വപ്നം കാണുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇന്ത്യക്കാർക്ക് നൽകിയിരുന്ന വിസരഹിത പ്രവേശന ആനുകൂല്യം (Visa-free Entry) തുടർന്നും നൽകാനാണ് തായ്ലൻഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, മുൻപ് അനുവദിച്ചിരുന്ന സമയപരിധിയിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം. തായ്ലൻഡ് സന്ദർശിക്കാൻ പ്ലാനിടുന്ന ഏതൊരു ഇന്ത്യക്കാരനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ യാത്രാ നിയമങ്ങൾ വിശദമായി വായിച്ചറിയാം.

ഇനി 60 ദിവസമില്ല പകരം 30 ദിവസം

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും തായ്ലൻഡ് പിന്മാറിയിരിക്കുകയാണ്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള സന്ദ‍ർ‌ശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനാണ് തായ്ലൻഡ് മന്ത്രിസഭാ യോ​ഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ രീതികൾക്ക് അനുസൃതമായി 30 ദിവസത്തെ വിസരഹിത പ്രവേശനമാണ് മന്ത്രിസഭാ യോ​ഗം അംഗീകരിച്ചത്. ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുലാണ് ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചത്. ഭാവിയിൽ ഈ നടപടി കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ, സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാനുള്ള അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: നാലമ്പല ദർശനത്തിന് കെഎസ്ആർടിസി ഏതൊക്കെ ഡിപ്പോകളിൽ നിന്ന്? സമയക്രമം അറിയാം

നേരത്തെ 60 ദിവസം വിസയില്ലാതെ ഇന്ത്യക്കാർക്ക് തായ്ലൻഡിൽ തുടരാനുള്ള അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ 60 ദിവസത്തെ വിസരഹിത പ്രവേശനം നിർത്തലാക്കാൻ തായ്ലൻഡ് മന്ത്രിസഭ നീക്കം നടത്തിയത്. ഇതേ തുട‍ർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ​ഗണ്യമായി കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആണ് ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും നിർത്തലാക്കാതിരിക്കാൻ തീരുമാനമായതി. പകരം ഇനി മുതൽ 60 ദിവസത്തിൽനിന്ന് 30 ​ദിവസമായി പരിമിതപ്പെടുത്തുകയായിരുന്നു.

തായ്ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് പിന്നെ മുന്നലുള്ളത്. നിലവിൽ ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവ‍ർക്ക് മാത്രമാണ് തായ്ലൻഡിൽ 60 ദിവസം വിസയില്ലാതെ തുടരാൻ അനുമതിയുള്ളത്. തായ്ലൻഡ് ഇതുവരെ ഇന്ത്യയടക്കം 93 രാജ്യങ്ങൾക്കാണ് 60 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇപ്പോഴിത് 54 രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാർ നീക്കം നടത്തിയത്. യോ​ഗ്യരായ രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല.

ഇന്ത്യയ്ക്ക് പുറമേ, ക്രൊയേഷ്യ, ബൾ​ഗേറിയ, സിപ്രസ്, മാൾട്ട, മാലദ്വീപ് എന്നീ രാജ്യക്കാർക്കും 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും തായ്ലൻഡ് സർക്കാർ തീരുമാനിച്ചു. ഇതോടെ 30 ദിവസത്തെ വിസരഹിത പ്രവേശനത്തിന് അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. തായ്ലൻഡ് പാസ്പോർട്ട് ഉടമകൾക്ക് ഷെങ്കൻ വിസ നേടാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് യൂറോപ്യൻ യൂണിയൻ രാജ്യക്കാർക്കും ഇളവ് അനുവദിച്ചത്.

English Summary:

Thailand has once again made visa-free travel available for Indian passport holders. The move comes just months after Thailand ended its earlier 60-day visa exemption programme, a change that was followed by a drop in visitor arrivals from India. Now the visa-free stay has been capped at 30 days.

Follow Us