Malampuzha: കേരളത്തിലുണ്ടൊരു വൃന്ദാവനം; അത് പാലക്കാടാണെന്ന് അറിയാമോ?

Malampuzha Garden Vrindavan of Kerala: നെൽവയലുകളും, കടലും, കായലും, മലനിരകളും എല്ലാം ചേർന്ന് പ്രകൃതിയുടെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ച്ചയുള്ളതുകൊണ്ടാകണം കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിദേശികൾ വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾ പാലക്കാട് ഭാ​ഗത്ത് പോകുമ്പോൾ കണ്ടിരിക്കേണ്ട സ്ഥലമാണ് മലമ്പുഴ ഡാം.

Malampuzha: കേരളത്തിലുണ്ടൊരു വൃന്ദാവനം; അത് പാലക്കാടാണെന്ന് അറിയാമോ?

Malampuzha

Published: 

02 Mar 2026 | 01:58 PM

നമ്മുടെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും യാത്ര പോകാൻ പലർക്കും ഇപ്പോഴും സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയാത്ത മനോഹരമായ പല ഇടങ്ങളും ഈ കൊച്ച് സംസ്ഥാനത്തുണ്ട്. നെൽവയലുകളും, കടലും, കായലും, മലനിരകളും എല്ലാം ചേർന്ന് പ്രകൃതിയുടെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ച്ചയുള്ളതുകൊണ്ടാകണം കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിദേശികൾ വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾ പാലക്കാട് ഭാ​ഗത്ത് പോകുമ്പോൾ കണ്ടിരിക്കേണ്ട സ്ഥലമാണ് മലമ്പുഴ ഡാം.

മലമ്പുഴ ഡാമിനെ വെറുമൊരു ഡാമായി മാത്രം കാണേണ്ട. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ പണിതുയർത്തിയ ഈ വിസ്മയം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടാകണം സഞ്ചാരികളെ ഇതിനെ “കേരളത്തിന്റെ വൃന്ദാവനം” എന്ന് വിളിക്കുന്നത്. മൈസൂരിലെ ലോകപ്രശസ്തമായ ബൃന്ദാവൻ ഗാർഡൻസിൻ്റെ അതേ ശൈലിയിലും ഭംഗിയിലും നിർമ്മിക്കപ്പെട്ടതിനാലാണ് മലമ്പുഴയ്ക്ക് കേരളത്തിന്റെ വൃന്ദാവനം എന്ന പേര് ലഭിച്ചത്.

ALSO READ: മലമ്പുഴയുടെ പിന്നിലുള്ള ഈ കാശ്മീർ കണ്ടിട്ടുണ്ടോ? സഞ്ചാരികളുടെ പ്രിയപ്പെട്ട കാവ കാണാം

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച വിഖ്യാതമായ യക്ഷിയുടെ ശില്പമാണ് മലമ്പുഴയിലെ പ്രധാന ആകർഷണം. ഉദ്യാനത്തിൻ്റെ ഒത്ത നടുവിൽ ഉയർന്നുനിൽക്കുന്ന ഈ ശില്പം ആരെയും അതിശയിപ്പിക്കും. ബൃന്ദാവൻ ഗാർഡൻസിൻ്റെ അതേ ശൈലിയിലുള്ള പുൽത്തകിടികൾ, വർണ്ണാഭമായ പൂന്തോട്ടങ്ങൾ, ജലധാരകൾ എന്നിവയാണ് ഡാമിലെ മറ്റ് ആകർഷണങ്ങൾ. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതിനാൽ പ്രകൃതിയുടെ ഭം​ഗി കൂടി മലമ്പുഴയ്ക്ക് കിട്ടിയിട്ടുണ്ട്.

മലമ്പുഴയുടെ ആകാശകാഴ്ച്ച കാണാൻ അവിടെ റോപ് വേ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഉദ്യാനത്തിന് മുകളിലൂടെ 60 അടി ഉയരത്തിൽ ഏതാണ്ട് 20 മിനിറ്റ് നീളുന്ന ഈ യാത്ര മറക്കാനാവാത്ത അനുഭവവും ഉദ്യാനത്തിൻ്റെ ഭം​ഗി ആസ്വദിക്കാനുള്ള ഏറ്റവും നല്ല നിമിഷവുമായിരിക്കും. സന്ധ്യമയങ്ങിയാൽ മലമ്പുഴ മറ്റൊരു ലോകമായി മാറും. വർണ്ണവിളക്കുകളുടെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്ന മ്യൂസിക്കൽ ഫൗണ്ടൈൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കാഴ്ച്ചയാണ്.

ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സമയത്താണ് മലമ്പുഴ സുന്ദരിയായി ഏറ്റവും അനുയോജ്യമായ സമയം. വൈകുന്നേരം നാല് മണിക്ക് ശേഷം എത്തുന്നത് വെയിലിൻ്റെ ചൂട് ഒഴിവാക്കാനും രാത്രിയിലെ മ്യൂസിക്കൽ ഫൗണ്ടൈൻ കാണാനും സഹായിക്കും. പാലക്കാട് ടൗണിൽ നിന്നും വെറും 10 കിലോമീറ്റർ ദൂരം മാത്രമെ ഇവിടേക്കുള്ളൂ.

 

Follow Us
ഉരുളക്കിഴങ്ങിലും വ്യാജന്‍; കണ്ടെത്താന്‍ വഴിയുണ്ട്‌
ചോറിനൊപ്പം കൂട്ടാൻ ചാമ്പക്ക ചമ്മന്തി ആയാലോ? ഇന്നാ പിടിച്ചോ റെസിപി
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
മാങ്ങ അച്ചാറിൽ പുളി കൂടുതലാണോ? ഈ സിമ്പിൾ ട്രിക്ക് പരീക്ഷിക്കൂ
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌