Brazil: ലോകത്തിൻ്റെ ‘കാപ്പിപ്പാത്രം’; ഫുട്ബോൾ മാത്രമല്ല, കാപ്പിയും ബ്രസീലിന് വികാരമാണ്
Brazil Coffee World: കാപ്പി പ്രേമികൾക്ക് ഇഷ്ടമുള്ള ഒരു സ്ഥലമാണ് ബ്രസീൽ. അതെ ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപ്പാദകരായ ബ്രസീലിനെ 'ലോകത്തിന്റെ കാപ്പിപ്പാത്രം' (Coffee Pot of the World) എന്നാണ് വിശേഷിപ്പിക്കുന്നത്. ഒന്നര നൂറ്റാണ്ടിലേറെയായി കാപ്പി വിപണി ഭരിക്കുന്ന ബ്രസീലിൻ്റെ മണ്ണും കാലാവസ്ഥയും ഈ വിളയ്ക്ക് അത്രമേൽ അനുയോജ്യമാണ്.

Brazil
കാപ്പിയും ചായയും എല്ലാവർക്കും ഇഷ്ടമാണ്. ഉന്മേഷം നൽകുന്ന ഒരു എനർജി ഡ്രിങ്കായിട്ടാണ് പലരും ഇതു രണ്ടും കാണുന്നത്. എന്നാൽ നിങ്ങൾ കുടിക്കുന്ന ഓരോ മൂന്നാമത്തെ കപ്പ് കാപ്പിക്ക് പിന്നിലും ഒരു രാജ്യത്തിൻ്റെ അധ്വാനമുണ്ട്. കാപ്പി പ്രേമികൾക്ക് ഇഷ്ടമുള്ള ഒരു സ്ഥലമാണ് ബ്രസീൽ. അതെ ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപ്പാദകരായ ബ്രസീലിനെ ‘ലോകത്തിൻ്റെ കാപ്പിപ്പാത്രം’ (Coffee Pot of the World) എന്നാണ് വിശേഷിപ്പിക്കുന്നത്. ഒന്നര നൂറ്റാണ്ടിലേറെയായി കാപ്പി വിപണി ഭരിക്കുന്ന ബ്രസീലിൻ്റെ മണ്ണും കാലാവസ്ഥയും ഈ വിളയ്ക്ക് അത്രമേൽ അനുയോജ്യമാണ്.
ലോകത്തിൻ്റെ കാപ്പിപ്പാത്രം?
ഫുട്ബോളിൻ്റെ ഈറ്റില്ലം എന്നാണ് ബ്രസീൽ സാധാരണക്കാർക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ അതിലുപരി ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപ്പാദകരായ ബ്രസീലിനെ ‘ലോകത്തിൻ്റെ കാപ്പിപ്പാത്രം’ (Coffee Pot of the World) എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലേറെയായി അതായത്, ഏകദേശം 150 വർഷത്തോളമായി ആഗോള കാപ്പി വിപണിയിൽ ബ്രസീലിനെ വെല്ലാൻ മറ്റൊരു രാജ്യവുമില്ല എന്നതാണ് സത്യം. കാപ്പി കൃഷിക്ക് അത്രമേൽ അനുയോജ്യമായ മണ്ണും കാലാവസ്ഥയുമാണ് ബ്രസീലിൻ്റേത്.
ALSO READ: അറബിക്കടലിന്റെ കാവലാൾ; 400 വർഷത്തെ ചരിത്രം പേറുന്ന കേരളത്തിലെ ഈ കോട്ട കണ്ടിട്ടുണ്ടോ?
ബ്രസീലിലെ ടെറ റോക്സ എന്നറിയപ്പെടുന്ന ചുവന്ന മണ്ണ് കാപ്പി ചെടികളുടെ വളർച്ചയ്ക്ക് അത്യുത്തമമാണ്. കൃത്യമായ അളവിൽ ലഭിക്കുന്ന മഴയും സൂര്യപ്രകാശവും കാപ്പിക്കുരുവിൻ്റെ ഗുണനിലവാരം ഇരട്ടിയാക്കുന്നു. ബ്രസീലിലെ വിസ്തൃതമായ കാപ്പിത്തോട്ടങ്ങളെ ഫസേണ്ടകൾ എന്നാണ് വിളിക്കുന്നത്. ആയിരക്കണക്കിന് ഏക്കറുകളിൽ പടർന്നു കിടക്കുന്ന ഈ തോട്ടങ്ങളാണ് ലോകത്തിൻ്റെ കാപ്പിമോഹം ശമിപ്പിക്കുന്നത്. അറബിക്ക , റോബസ്റ്റ എന്നിങ്ങനെ ലോകപ്രശസ്തമായ ഇനങ്ങൾ ബ്രസീലിലാണ് വിളയിക്കുന്നത്.
നമ്മൾ രുചിക്കുന്ന കഫേകളിലെ എസ്പ്രെസ്സോയിലും ലാറ്റെയായിലും ബ്രസീൽ മണ്ണിൻ്റെ സുഗന്ധവും രുചിയും അടങ്ങിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. ലോകത്തെ ആകെ കാപ്പി കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ബ്രസീലിൽ നിന്നാണെന്നതാണ് മറ്റൊരു സത്യം. പരമ്പരാഗത രീതികൾ മുതൽ ഉയർന്ന യന്ത്രവൽകൃത വിളവെടുപ്പ് വരെ ബ്രസീലിയൻ കാപ്പി കൃഷിയിൽ ഉൾപ്പെടുത്താറുണ്ട്.