KSRTC Double-Decker: ഡബിളാ, ഡബിൾ… കോഴിക്കോട് പോകുന്നവർ ഈ ബസിൽ കയറണേ; യാത്ര എങ്ങനെ ബുക്ക് ചെയ്യാം
Kozhikode KSRTC Double-Decker: കെഎസ്ആർടിസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിൽ കോഴിക്കോട് നഗരം ഒറ്റദിവസം കൊണ്ട് നിങ്ങൾക്ക് ചുറ്റി കാണാം. നിലവിൽ ദിവസേന അഞ്ച് ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ആളുകളുടെ തിരക്ക് കൂടിയാൽ ട്രിപ്പുകൾ വർദ്ധിപ്പിക്കാനും സാധ്യത ഏറെയാണ്. അവസാന ട്രിപ്പ് രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച് 10.20 ന് അവസാനിക്കുന്ന രീതിക്കാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ വേനലവധിക്ക് കോഴിക്കോട് പോകാൻ നിങ്ങൾക്ക് പ്ലാനുണ്ടോ? എങ്കിൽ തീർച്ചയായും ഈ ബസിൽ ഒന്ന് കയറണം. കോഴിക്കോട് നഗരം ചുറ്റി സഞ്ചരിക്കാൻ വിനോദസഞ്ചാരികൾക്ക് ഇതിലും നല്ലൊരു മാർഗം വേറെയില്ല. കെഎസ്ആർടിസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിൽ കോഴിക്കോട് നഗരം ഒറ്റദിവസം കൊണ്ട് നിങ്ങൾക്ക് ചുറ്റി കാണാം. നിലവിൽ ദിവസേന അഞ്ച് ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ആളുകളുടെ തിരക്ക് കൂടിയാൽ ട്രിപ്പുകൾ വർദ്ധിപ്പിക്കാനും സാധ്യത ഏറെയാണ്.
ALSO READ: വേനലവധി വന്നേ..! ഗോവയ്ക്ക് പോയാലോ, അതും കെഎസ്ആർടിസിയിൽ; പോക്കറ്റ് കീറാതെ ഒരു കിടിലൻ യാത്ര
ട്രിപ്പുകൾ എപ്പോഴെല്ലാം?
അതേസമയം, ദിവസത്തിലെ ആദ്യ ട്രിപ്പ് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുന്നത്. 4.20ന് ടെർമിനലിൽ തിരിച്ചെത്തും. രണ്ടാമത്തെ ട്രിപ്പ് വൈകുന്നേരം 4.30 ന് ആരംഭിച്ച് 5.50 ന് തിരിച്ചെത്തും. മൂന്നാമത്തെ ട്രിപ്പ് വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച് 7.20 ന് തിരിച്ചെത്തും. നാലാമത്തെ ട്രിപ്പിനായി വൈകുന്നേരം 7.30 ന് പുറപ്പെട്ട് 8.50 ന് തിരിച്ചെത്തും, അവസാന ട്രിപ്പ് രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച് 10.20 ന് അവസാനിക്കുന്ന രീതിക്കാണ് ക്രമീകരിച്ചിരിക്കുന്നത്.
റൂട്ടുകൾ ഏതെല്ലാം?
മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ തന്നായെ യാത്ര അവസാനിക്കുന്നതും. മാവൂർ റോഡിൽ നിന്ന് ബസ് സരോവരം റോഡിൽ പ്രവേശിച്ച് മാനാഞ്ചിറ വഴി പാളയത്ത് എത്തുന്നു. തുടർന്ന് കോതി ബീച്ച്, കുറ്റിച്ചിറ, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച് എന്നിവിടങ്ങളിലൂടെ പ്രധാന ബീച്ചിലൂടെ ബസ് യാത്ര നടത്തും. അവിടെ നിന്ന് ആകാശവാണി, വലിയങ്ങാടി എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ് ഗാന്ധി പാർക്ക് റൂട്ടിലൂടെ ബീച്ച് റോഡിൽ എത്തും. വരക്കൽ ഭട്ട് റോഡ് ബീച്ച്, ഇംഗ്ലീഷ് ചർച്ച്, മനോരമ ജംഗ്ഷൻ, മാനാഞ്ചിറ സ്ക്വയർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കെഎസ്ആർടിസി ടെർമിനലിൽ യാത്ര അവസാനിപ്പിക്കും.
യാത്ര എങ്ങനെ ബുക്ക് ചെയ്യാം?
മൂന്നാർ, തിരുവനന്തപുരം, കൊച്ചി കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസുകളിലെന്നപോലെ, കോഴിക്കോട് ഡബിൾ ഡെക്കർ ബസ് യാത്രയും കെഎസ്ആർടിസിയുടെ ഓൺലൈൻ വെബ്‌സൈറ്റായ onlineksrtcswift.com വഴി ബുക്ക് ചെയ്യാവുന്നതാണഅ. താൽപ്പര്യമുള്ള വിനോദസഞ്ചാരികൾക്ക് കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസവുമായി 9544477954, 04952723796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.