KSRTC Goa Trip: വേനലവധി വന്നേ..! ഗോവയ്ക്ക് പോയാലോ, അതും കെഎസ്ആർടിസിയിൽ; പോക്കറ്റ് കീറാതെ ഒരു കിടിലൻ യാത്ര
Summer Vacation KSRTC Goa Trip: ഗോവയിലേക്ക് ഒരു കിടിലൻ യാത്ര പോകണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും കൂട്ടുകാർക്കും കെഎസ്ആർടിസി ഒരുക്കുന്ന ഈ ടൂർ പാക്കേജ് ഒരു കിടിലൻ അവസരമാണ്. ഗോവയിലെ മനോഹരമായ ബീച്ചുകളും, നൈറ്റ് ലൈഫും ആസ്വദിക്കാൻ ഇതിലും നല്ലൊരു അവസരം നിങ്ങളുടെ ജീവിതത്തിൽ കിട്ടില്ല.
കുട്ടികൾക്കെല്ലാം പരീക്ഷ കഴിയാറായി. വേനലവധിയെത്തിയാൽ കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. യാത്രയിലെ ചിലവാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. എന്നാൽ നിങ്ങളുടെ പോകറ്റ് കീറാതെ ബജറ്റ് ഫ്രണ്ട്ലിയായിട്ട് ഒരു യാത്ര പ്ലാൻ ചെയ്താലോ. അതും ഗോവയിലേക്ക്. ഇതാ നമ്മുടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ ഒരുക്കുന്ന ഗോവ ട്രിപ്പാണ് എവിടെയും ചർച്ചാവിഷയും. ഈ യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിച്ചറിയാം.
ഗോവയിലേക്ക് ഒരു കിടിലൻ യാത്ര പോകണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും കൂട്ടുകാർക്കും കെഎസ്ആർടിസി ഒരുക്കുന്ന ഈ ടൂർ പാക്കേജ് ഒരു കിടിലൻ അവസരമാണ്. ഗോവയിലെ മനോഹരമായ ബീച്ചുകളും, നൈറ്റ് ലൈഫും ആസ്വദിക്കാൻ ഇതിലും നല്ലൊരു അവസരം നിങ്ങളുടെ ജീവിതത്തിൽ കിട്ടില്ല. മൂന്ന് രാത്രികളും രണ്ട് പകലും ചേർന്നാണ് കെഎസ്ആർടിസി ഗോവയിലേക്കുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്ന് മുതൽ ആരംഭിക്കുമെന്നോ എവിടെ നിന്നാണ് യാത്ര തുടങ്ങുന്നതെന്നോ സംബന്ധിച്ച വിവരങ്ങൾ കെഎസ്ആർടിസി പുറത്തുവിട്ടിട്ടില്ല.
ALSO READ: ഊട്ടിയിൽ ആലിപ്പഴ വർഷവും കൊടും തണുപ്പും: വിനോദസഞ്ചാരികൾ ഇതൊന്ന് ശ്രദ്ധിക്കണേ
യാത്രയുടെ പ്രധാന ആകർഷണം
യാത്രയുടെ ആദ്യ ഘട്ടം കാസർഗോഡ് വരെയാണ്. അതും കെഎസ്ആർടിസി ബസിൽ. ബാക്കി യാത്രയ്ക്കായി ഒരു പ്രത്യേക എസി ബസ് ക്രമീകരിക്കും. വിനോദസഞ്ചാരികൾക്ക് ഗോവയിലെ മനോഹരമായ ബീച്ചുകൾ, കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ, ചരിത്രപ്രാധാന്യമുള്ള പള്ളികൾ, നൈറ്റ് ലൈഫ് എന്നിവ ഈയൊരു ഒറ്റ യാത്രയിൽ ആസ്വദിക്കാനാകും.
സുഖപ്രദമായ താമസ സൗകര്യങ്ങളും ഭക്ഷണത്തോടൊപ്പം ഗോവയിലെ കിടിലൻ വിഭവങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ അന്തർസംസ്ഥാന ടൂർ പാക്കേജ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വേനലവധിയോട് അനുബന്ധിച്ച് മറ്റ് നിരവധി ടൂർ പാക്കേജുകൾ കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മേഘമല, പഴനി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഈ യാത്രകൾ ആരംഭിക്കുന്നത്. അതിനിടെ, കൊല്ലത്ത് ‘സീ അഷ്ടമുടി’ പരിപാടി സംഘടിപ്പിക്കാനും കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്.