AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Summer Vacation 2026: മുന്നാറല്ല, മൂന്നാറിനേക്കാൾ തണുപ്പുള്ള മനോഹര ഇടങ്ങൾ; ഈ വേനൽ ഇവിടെയാകാം

Summer Vacation Trip Kerala: വളരെ കുറഞ്ഞ ചിലവിൽ ദമ്പതികൾക്കും കുടുംബങ്ങൾക്കും യാത്ര ചെയ്യാൻ പറ്റിയ നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വയനാട്, വാ​ഗമൺ, തേക്കടി, കുമരകം തുടങ്ങി മനോഹരമായ ചില സ്ഥലങ്ങളെക്കുറിച്ചും യാത്ര എങ്ങനെ പ്ലാൻ ചെയ്യണമെന്നും നമുക്ക് നോക്കാം.

Summer Vacation 2026: മുന്നാറല്ല, മൂന്നാറിനേക്കാൾ തണുപ്പുള്ള മനോഹര ഇടങ്ങൾ; ഈ വേനൽ ഇവിടെയാകാം
Kerala TravelImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 19 Mar 2026 | 09:47 PM

വേനൽ എത്തിയതോടെ കുളിരുതേടി ആളുകൾ പരക്കം പായുകയാണ്. ഒരല്പം ആശ്വാസത്തിന് എവിടേക്ക് യാത്ര പോകാമെന്നാണ് പലരും ആലോചിക്കുന്നത്. കേരളത്തിൽ തണുപ്പുള്ള സ്ഥലങ്ങൾ എന്നുപറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക മൂന്നാറാണ്. എന്നാൽ മൂന്നാറിൽ വേനലവധി ആഘോഷിക്കാൻ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ, ഈ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായ ചില ഇടങ്ങൾ നമുക്ക് കണ്ടെത്താം.

വളരെ കുറഞ്ഞ ചിലവിൽ ദമ്പതികൾക്കും കുടുംബങ്ങൾക്കും യാത്ര ചെയ്യാൻ പറ്റിയ നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വയനാട്, വാ​ഗമൺ, തേക്കടി, കുമരകം തുടങ്ങി മനോഹരമായ ചില സ്ഥലങ്ങളെക്കുറിച്ചും യാത്ര എങ്ങനെ പ്ലാൻ ചെയ്യണമെന്നും നമുക്ക് നോക്കാം. ഇത്തവണത്തെ വേനലവധി ആഘോഷിക്കാൻ എവിടേക്ക് പോകുമെന്ന കൺഫ്യൂഷനിലിരിക്കുന്നവർക്ക് താഴെ പറയുന്ന യാത്രാ ​ഗൈഡ് ​ഗുണകരമായേക്കും.

ALSO READ: ബെംഗളൂരുവിലാണോ? വേനലവധി ആഘോഷിക്കാൻ ഇതാ ചില സ്പോട്ടുകൾ

വേനലവധി ആഘോഷിക്കാം ഇവിടെ

വയനാട്: വേനൽക്കാലത്തെ കത്തുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് വയനാട്. മഞ്ഞുമൂടിയ കാഴ്ചകൾ വിരളമാണെങ്കിലും ചൂടിനെ അതിജീവിക്കാൻ ഈ പ്രദേശത്തോളെ മറ്റൊരു സ്ഥലം വേറെയില്ല. പച്ചപ്പും മലനിരകളും വെള്ളച്ചാട്ടങ്ങളും പ്രകൃതിദത്തമായ തണുപ്പും ആസ്വദിക്കാൻ നേരെ വയനാട്ടിലേക്ക് പോന്നോളൂ. ബാണാസുര സാഗർ ഡാം, കുറുവ ദ്വീപ്, എടയ്ക്കൽ ഗുഹ, ലക്കിടി വ്യൂ പോയിൻ്റ് തുടങ്ങി ഇവിടെ കാണാനും നിരവധി സ്ഥലങ്ങളുണ്ട്.

വാ​ഗമൺ: വയനാട് പോലെ തന്നെ അവധി ആഘോഷിക്കാൻ മനോഹരമായ സ്ഥലമാണ് വാ​ഗമൺ. വേനൽക്കാലത്ത് അല്പം തിരക്കുള്ള മേഖലയാണെങ്കിലും ചൂട് വളരെ കുറവായിരിക്കും. മൊട്ടക്കുന്നുകളും പൈൻ വനങ്ങളും നിറഞ്ഞ വാഗമൺ, ദമ്പതികൾക്കും കുടുംബങ്ങൾക്കും ഇഷ്ടപ്പെടുന്ന സ്ഥലമാണ്. ആത്മീയ യാത്ര ആ​ഗ്രഹിക്കുന്നവർക്ക് വാ​ഗമണ്ണിലെ തങ്ങൾപ്പാറ, കുരിശുമല, മുരുകൻമല എന്നിവയും സന്ദർശിക്കാം.

തേക്കടി: കാടിൻ്റെ തണുപ്പും വന്യതയും തേടിയുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തേക്കടി നല്ലൊരു ഓപ്ഷനാണ്. ഇടുക്കി ജില്ലയിലെ പെരിയാർ വന്യജീവി സങ്കേതത്തിനോട് ചേർന്നാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. തേക്കടിയിലേക്കുള്ള യാത്രയിൽ വന്യമൃഗങ്ങളെ നേരിട്ട് കാണാനും തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാനും സാധിക്കും. തേക്കടിയിലെ ഏറ്റവും പ്രധാന ആകർഷണമാണ് തടാക്കത്തിലൂടെയുള്ള ബോട്ട് യാത്ര.

കുമരകം: കായലോരത്തെ കുളിർക്കാറ്റേറ്റ് ഒരു ദിവസം ചിലവഴിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് കുമരകത്തേക്ക് നേരെ പോകാം. കപ്പിൾസിനും കുടുംബത്തിനും ഒരുപോലെ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത്. കൂടാതെ കായൽ ഭക്ഷണങ്ങൾ ഇഷ്ടമുള്ളവർക്ക് അത് കഴിക്കാൻ ഇതിലും മനോഹരമായൊരു ഇടം വേറെയില്ല.

Follow Us