AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Travel: ബെംഗളൂരുവിലാണോ? വേനലവധി ആഘോഷിക്കാൻ ഇതാ ചില സ്പോട്ടുകൾ

Bengaluru Summer Vacation Travel Guide: ഫ്ലാറ്റിനുള്ളിൽ കളിച്ചുവളരുന്ന കുട്ടികൾക്കും ഇതൊരു ആശ്വാസമാകും. ബെംഗളൂരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ യാത്ര ചെയ്താൽ എത്താൻ പറ്റുന്ന, വേനലകാലത്ത് പോകാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇതുവരെ കേട്ടിട്ടില്ലാത്ത ചില സ്ഥലങ്ങൾ നമുക്ക് പരിജയപ്പെടാം.

Bengaluru Travel: ബെംഗളൂരുവിലാണോ? വേനലവധി ആഘോഷിക്കാൻ ഇതാ ചില സ്പോട്ടുകൾ
Bengaluru TravelImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 18 Mar 2026 | 09:58 PM

മലയാളികൾ ഏറ്റവും അധികം തിങ്ങിപാർക്കുന്ന ന​ഗരമാണ് ബെം​ഗളൂരു. ജോലി സംബന്ധമായും പഠനവുമായി ബന്ധപ്പെട്ടും നിരവധിപേരാണ് ആ ന​ഗരത്തെ ആശ്രയിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരും കുറവല്ല. എന്നാൽ വേനലവധിക്ക് കുട്ടികളുമായി നാട്ടിലെത്താൻ കഴിയാത്തവർക്ക് ബെം​ഗളൂരുവിൽ തന്നെ അടിച്ചുപൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട്. നിങ്ങൾക്കറിയാത്ത ഒരുപക്ഷേ ഇതുവരെ കേട്ടിട്ടില്ലാത്ത അത്തരം ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് പരിജയപ്പെടാം.

ന​ഗരത്തിൻ്റെ കത്തുന്ന ചൂടിൽ നിന്നും ട്രാഫിക്കിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ ഈ ട്രിപ്പ് തീർച്ചയായും നിങ്ങളെ സഹായിക്കും. അതുപോലെ ഫ്ലാറ്റിനുള്ളിൽ കളിച്ചുവളരുന്ന കുട്ടികൾക്കും ഇതൊരു ആശ്വാസമാകും. ബെംഗളൂരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ യാത്ര ചെയ്താൽ എത്താൻ പറ്റുന്ന, വേനലകാലത്ത് പോകാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ALSO READ: മൂന്നാറിലെ മഞ്ഞും സ്ട്രോബെറി മധുരവും! വിളവെടുപ്പ് തുടങ്ങി; നേരിട്ട് പറിക്കാം, ആസ്വദിക്കാം

കൂർഗ്

കൂർ​ഗെന്ന മനോഹരമായ സ്ഥലത്തെ കർണാടകയുടെ സ്കോട്ട്ലൻഡ് എന്നാണ് അറിയപ്പെടുന്നത്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 250 കി.മീ ദൂരമാണ് ഇവിടേക്കുള്ളത്. കുടുംബത്തോടൊപ്പം ഒരു ദിവസം താമസിച്ച് മടങ്ങാൻ പറ്റിയ സ്ഥലമാണിത്. അതുപോലെ വേനൽക്കാലത്ത് ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം കൂടിയാണ് കൂർഗ്. ഏത് ചൂടിലും കൂർ​ഗിന് ഒരു പ്രത്യേക കുളിരുണ്ടെന്നാണ് സഞ്ചാരികൾ പറയുന്നത്. അതിനാൽ തീർച്ചയായും നിങ്ങൾക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാം.

ചിക്കമംഗളൂരു

ഒരു ട്രെക്കിംഗിനൊക്കെ പോകണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ചിക്കമംഗളൂരു. പശ്ചിമഘട്ടത്തിൻ്റെ മനോഹാരിതയും ഏത് ചൂടത്തുമുള്ള തണുത്ത കാലാവസ്ഥയുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മുള്ളയനഗിരി, ബാബ ബുദാൻ ഗിരി, ഹെബ്ബെ വെള്ളച്ചാട്ടം എന്നിവയും ഈ ഒരൊറ്റ യാത്രയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.

നന്ദി ഹിൽസ്

ബെം​ഗളൂരുവിൽ നിന്ന് വളരെ കുറച്ച് ദൂരം സഞ്ചരിച്ചാൽ നന്ദി ഹിൽസിൽ എത്തിച്ചേരാനാകും. ദൂരയാത്രകൾക്ക് സമയമില്ലാത്തവർക്ക് നന്ദി ഹിൽസ് വളരെ നല്ലൊരു ഓപ്ഷനാണ്. പുലർച്ചെയുള്ള സൂര്യോദയവും അവിടുത്തെ മഞ്ഞുമൂടിയ മലനിരകളും നഗരത്തിലെ തിരക്കുപിടിച്ച ജീവിതം മറക്കാൻ നിങ്ങളെ സഹായിക്കും. എത്ര സമ്മർദ്ദമുള്ള മനസിനെയും കുളിരണിയിക്കാനുള്ള ഒരു പ്രത്യേക കഴിവ് ഈ സ്ഥലത്തിനുണ്ട്. ബെം​ഗളൂരുവിൽ നിന്ന് ഏകദേശം 57 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. അതായത് ഒന്നര മണിക്കൂറുകൊണ്ട് സ്വപ്ന ഭൂമിയിൽ എത്തിച്ചേരാനാകും.

ഹോർസ്ലി ഹിൽസ്

ബെംഗളൂരുവിൽ നിന്നുള്ളവർക്ക് വേനലവധി ആഘോഷിക്കാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹോർസ്ലി ഹിൽസ്. ഇവിടുത്തെ വ്യൂ പോയിൻ്റാണ് ഏറ്റവും ആകർഷകമായത്. കുട്ടികളുമായി പോകുന്നവർക്ക് സന്ദർശിക്കാവുന്ന ചെറിയൊരു മൃഗശാലയും ഇവിടെയുണ്ട്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 150 മുതൽ 160 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

Follow Us