Independence Day 2026: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷം നേരിട്ട് കാണാം! ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
Independence Day 2026 Red Fort Celebrations: പ്രധാനമന്ത്രിയുടെ നേരിട്ടെത്തി പതാക ഉയർത്തൽ, രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം, സൈനിക അഭ്യാസങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയാണ് ചെങ്കോട്ടയിൽ ഈ ദിവസം നടക്കുന്ന പ്രധാന ആകർഷണങ്ങൾ. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയാകാൻ രാജ്യത്തെ ഓരോ പൗരന്മാർക്കും അനുവദമുണ്ട്. എന്നാൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഔദ്യോഗിക പ്രവേശന പാസോ ടിക്കറ്റോ മുൻകൂട്ടി നേടേണ്ടത് നിർബന്ധമാണ്.

Independence Day
ഇന്ത്യ 80-ാമത് സ്വാതന്ത്ര്യദിനം (Independence Day 2026) ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 2026 ഓഗസ്റ്റ് 15-ന് ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ (Red Fort) നടക്കുന്ന പ്രധാന ചടങ്ങോടെയാണ് രാജ്യം ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടെത്തി പതാക ഉയർത്തൽ, രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം, സൈനിക അഭ്യാസങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയാണ് ചെങ്കോട്ടയിൽ ഈ ദിവസം നടക്കുന്ന പ്രധാന ആകർഷണങ്ങൾ. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയാകാൻ രാജ്യത്തെ ഓരോ പൗരന്മാർക്കും അനുവദമുണ്ട്. എന്നാൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഔദ്യോഗിക പ്രവേശന പാസോ ടിക്കറ്റോ മുൻകൂട്ടി നേടേണ്ടത് നിർബന്ധമാണ്.
ചെങ്കോട്ടയിൽ നടക്കുന്ന അവിസ്മരണീയമായ ചടങ്ങുകൾ കാണുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ Aamantran പോർട്ടൽ (ആമന്ത്രൻ പോർട്ടൽ) വഴി വേണം ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ. ഈ വെബൈസൈറ്റ് വഴി വളരെ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ചെങ്കോട്ട സ്വാതന്ത്ര്യദിന ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാമെന്നും ടിക്കറ്റ് വില, ആവശ്യമായ രേഖകൾ, ഓഫ്‌ലൈനായി ടിക്കറ്റുകൾ എങ്ങനെ ലഭിക്കും, ഓഗസ്റ്റ് 15 ന് വേദിയിൽ എത്തുന്നതിന് മുമ്പ് സന്ദർശകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
ALSO READ: ക്യൂവിൽ നിൽക്കേണ്ട, ചാറ്റ് ചെയ്ത് ടിക്കറ്റെടുക്കാം; കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്‌സ്ആപ്പിലും
ടിക്കറ്റുക എങ്ങനെ ബുക്ക് ചെയ്യാം?
ആദ്യം പ്രതിരോധ മന്ത്രാലയത്തിന്റെ aamantran.mod.gov.in എന്ന വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക.
നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകുക. ഫോണിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ ചെയ്യുക.
അവിടെ ‘Independence Day Event 2026’ എന്ന് തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയിലെ (Aadhaar Card, Voter ID, Passport etc.) വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
നൽകിയ ഐഡി കാർഡിന്റെ വ്യക്തമായ പകർപ്പ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുക.
നിങ്ങളുടെ സീറ്റിംഗ് കാറ്റഗറി തിരഞ്ഞെടുത്ത് പണമടയ്ക്കുക (സൗജന്യ പാസുകളും നിശ്ചിത തുകയുടെ ടിക്കറ്റുകളും ലഭ്യമാണ്).
ബുക്കിംഗ് പൂർത്തിയായാൽ ഇ-ടിക്കറ്റ് (E-Ticket / Pass) ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കുക അല്ലെങ്കിൽ പ്രിന്റ് ഔട്ട് എടുക്കുക.
കഴിഞ്ഞ സ്വാതന്ത്ര്യദിന ചടങ്ങിൽ റിപ്പോർട്ട് ചെയ്ത ടിക്കറ്റിൻ്റെ നിരക്ക് അനുസരിച്ച്, ജനറൽ 20 രൂപ, സ്റ്റാൻഡേർഡ് 100 രൂപ, പ്രീമിയം 500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇത്തവണത്തെ നിരക്കറിയാൻ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ടിക്കറ്റ് കൈവശം ഉണ്ടെങ്കിലും പ്രവേശന സമയത്ത് തിരിച്ചറിയൽ രേഖയും മറ്റ് രേഖകളും കൈവശം കരുതേണ്ടതാണ്.
ചെങ്കോട്ടയിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ചെങ്കോട്ടയിലെ എൻട്രി ഗേറ്റിൽ ഡിജിറ്റൽ പാസിനോടൊപ്പം നിങ്ങൾ ബുക്കിംഗിനായി ഉപയോഗിച്ച അസൽ ഐഡി കാർഡും കാണിക്കേണ്ടതുണ്ട്.
വിഐപി സുരക്ഷയും പരിശോധനകളും ഉള്ളതിനാൽ ടിക്കറ്റിൽ നൽകിയിരിക്കുന്ന എൻട്രി സമയത്തിന് 1-2 മണിക്കൂർ മുൻപ് സ്ഥലത്തെത്താൻ ശ്രദ്ധിക്കുക.
ബാഗുകൾ, ക്യാമറകൾ, പവർ ബാങ്കുകൾ, ലാപ്ടോപ്പുകൾ, കുടകൾ, ഭക്ഷണസാധനങ്ങൾ, നിശിതമായ വസ്തുക്കൾ എന്നിവ സ്റ്റേഡിയത്തിനകത്തേക്ക് അനുവദിക്കില്ല.
സാധാരണ സമയത്ത് ചെങ്കോട്ട സന്ദർശിക്കുന്നത് പോലെയല്ല സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കുന്നതിന് വരുമ്പോൾ.
English Summary:
India will celebrate its 80th Independence Day on August 15, 2026, with the main national ceremony at the historic Red Fort in New Delhi. Independence Day programme will include the ceremonial flag hoisting, the Prime Minister’s address to the nation and other official proceedings.