Kerala Bengaluru Travel: വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരക്കില്ലാതെ എങ്ങനെ മടങ്ങാം? നിങ്ങൾ അറിയേണ്ട ടിപ്സുകൾ

Kerala to Bengaluru Return Travel Guide: വിഷു ആഘോഷം കഴിഞ്ഞ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുക എന്നത് ഇങ്ങോട്ടേക്ക് വന്നതുപോലെ തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിരവധി ആളുകൾ ഒരേസമയം യാത്ര ചെയ്യുന്നതിനാൽ ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടുക വലിയ പ്രയാസമാണ്. എന്നാൽ നേരത്തെ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ അവസാന നിമിഷത്തെ ഓട്ടം കുറയ്ക്കാനാകും.

Kerala Bengaluru Travel: വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരക്കില്ലാതെ എങ്ങനെ മടങ്ങാം? നിങ്ങൾ അറിയേണ്ട ടിപ്സുകൾ

Bengaluru

Published: 

12 Apr 2026 | 01:54 PM

ബെം​ഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന ന​ഗരങ്ങളിൽ നിന്ന് വിഷുവിന് നാട്ടിലെത്താൻ ആളുകൾ നെട്ടോട്ടമോടുകയാണ്. പലർക്കും ട്രെയിൻ ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. അതുപോലെ പ്രൈവറ്റ് ബസുകളുടെ നിരക്ക് വർദ്ധനയും സാധാരണകാർക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്ര ഇത്രയും ദുഷ്കരമാണെങ്കിൽ തിരിച്ചുള്ള മടക്കയാത്ര എങ്ങനെയായിരിക്കും. എന്നാൽ കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ സുഖകരമായി തിരിച്ച് മടങ്ങാനാകും.

വിഷു ആഘോഷം കഴിഞ്ഞ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുക എന്നത് ഇങ്ങോട്ടേക്ക് വന്നതുപോലെ തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിരവധി ആളുകൾ ഒരേസമയം യാത്ര ചെയ്യുന്നതിനാൽ ബസുകളിലും ട്രെയിനുകളിലും ടിക്കറ്റ് കിട്ടുക വലിയ പ്രയാസമാണ്. എന്നാൽ നേരത്തെ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ അവസാന നിമിഷത്തെ ഓട്ടം കുറയ്ക്കാനാകും. വിഷു അവധിക്ക് ശേഷം തിരക്കില്ലാതെ ബെംഗളൂരുവിലെത്താൻ പറ്റിയ ചില യാത്രാ ടിപ്സുകൾ നോക്കിയാലോ.

ALSO READ: ബെംഗളൂരു കറങ്ങാൻ പോയാലോ; മെട്രോ റൂട്ടുകൾ മുതൽ സ്ട്രീറ്റ് ഫുഡ് വരെ, അറിയേണ്ടതെല്ലാം

സമയവും യാത്രയും

മിക്കവാറും ആളുകൾ അവധി കഴിഞ്ഞ് ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ആണ് യാത്ര പുറപ്പെടുക. നിങ്ങൾക്ക് സുഖകരമായി യാത്ര ചെയ്യാൻ ഒന്നെങ്കിൽ ശനയാഴ്ച്ചയോ അല്ലെങ്കിൽ തിങ്കളാഴ്ച്ചയ്ക്ക് ശേഷമോ ടിക്കറ്റ് ബുക്ക് ചെയ്യുക. അതുപോലെ കഴിവതും നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. രാത്രി യാത്ര ഒഴിവാക്കി പകൽ സമയത്തെ കെഎസ്ആർടിസി ബസുകളോ ട്രെയിനുകളോ തിരഞ്ഞെടുത്താൽ തിരക്ക് കുറവായിരിക്കും.

ബദൽ റൂട്ടുകൾ പരീക്ഷിക്കാം

സ്ഥിരമായി പോകുന്നതോ തിരക്കുള്ള റൂട്ടുകളോ മടക്കയാത്രയ്ക്ക് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾ സ്വന്തം വാഹനത്തിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ട്രാഫിക്കിൽ പെടാതെ ബെം​ഗളൂരുവിൽ എത്താൻ തിരക്കില്ലാത്ത റൂട്ടുകൾ തിരഞ്ഞെടുക്കാം. തെക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് സേലം റൂട്ടിലെ തിരക്ക് ഒഴിവാക്കാൻ ദിണ്ടിഗൽ – തേനി വഴി മടങ്ങാവുന്നതാണ്. മലബാർ ഭാഗത്തുള്ളവർക്ക് മക്കൂട്ടം-വിരാജ്പേട്ട വഴി വരുന്നത് വലിയ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാൻ സഹായിക്കും.

വിമാന ടിക്കറ്റ്

അവസാന നിമിഷം വിമാന ടിക്കറ്റ് എടുക്കുന്നത് വലിയ ചിലവുള്ള കാര്യമായതിനാൽ ഈ രീതി ഒഴിവാക്കുന്നതാണ് നല്ലത്. അതിനാൽ നേരത്തെ തന്നെ ടിക്കറ്റെടുക്കുന്നത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സ​ഹായിക്കും.

 

Follow Us
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌
മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ
ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? കടുകിലെ അത്ഭുത രഹസ്യം
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം