Illikkal Kallu View Point: കോടമഞ്ഞും തണുത്ത കാറ്റും..! പോകാം ഇല്ലിക്കൽ കല്ല് കാണാൻ; സഞ്ചാരികളെ കാത്ത് നരകപ്പാലം

Kottayam Illikkal Kallu View Point: ഇല്ലിക്കൽ കല്ല് നേർക്കുനേർ നിന്ന് കാണണമെങ്കിൽ കുറച്ച് സാഹസികത വേണ്ടിവരും. ജീപ്പ് യാത്ര അവസാനിക്കുന്നയിടത്ത് നിന്നും കാൽനടയായി വേണം മുകളിലേക്ക് പോകണം. ഒരുകാലത്ത് അധികമാരും എത്താത്ത, കാടുപിടിച്ച് മലനിരകളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമായിരുന്നു ഇത്.

Illikkal Kallu View Point: കോടമഞ്ഞും തണുത്ത കാറ്റും..! പോകാം ഇല്ലിക്കൽ കല്ല് കാണാൻ; സഞ്ചാരികളെ കാത്ത് നരകപ്പാലം

Illikkal Kallu

Updated On: 

16 Mar 2025 | 12:21 PM

കോടമഞ്ഞിൽ ഓഹോ… താഴ്വരയിൽ ഓഹോ.. പാട്ടും പാടി ഇല്ലിക്ക കല്ലിലേക്കൊരു യാത്ര പോയാലോ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇല്ലിക്കൽ കല്ല്. ആവേശം കൊള്ളിക്കുന്ന മനോഹരമായ കാഴിച്ചയാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നതാണ് സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല്. മീനച്ചിലാറിൻ്റെ പ്രഭവകേന്ദ്രം ഇവിടെയാണ്. നേരിയ മഴയുള്ളപ്പോൾ ഇല്ലിക്കൽ കല്ല് കയറിയാൽ കോട മൂടിയ മനോഹര ദൃശ്യം കാണാൻ സാധിക്കും. ഈ കാലാവസ്ഥയാണ് ഇല്ലിക്കൽ കല്ല് കാണാനുള്ള ഏറ്റവും നല്ല സമയം.

ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയിൽ ചെറിയ തണുത്ത കാറ്റ് വീശുമ്പോൾ കോടമഞ്ഞ് നീങ്ങുന്നതും തെളിഞ്ഞവരുന്ന കല്ലുകളും ദൃശ്യഭം​ഗി കൂട്ടുന്നു. ടിക്കറ്റ് കൗണ്ടർ വരെ സ്വകാര്യ വാഹനങ്ങൾ എത്തിക്കാം. പിന്നീട് പാസ് എടുത്തുവേണം മുകളിലേക്ക് യാത്ര തുടങ്ങാൻ. ഇവിടെ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ താണ്ടിയാൽ ഇല്ലിക്കൽ കല്ല് വ്യൂ പോയിൻ്റിൽ എത്തും. കാൽനടയായി യാത്രയായും ഇവിടേക്ക് പോകാം. അതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ജീപ്പ് സൗകര്യം ലഭ്യമാണ്.

ഇല്ലിക്കൽ കല്ല് നേർക്കുനേർ നിന്ന് കാണണമെങ്കിൽ കുറച്ച് സാഹസികത വേണ്ടിവരും. ജീപ്പ് യാത്ര അവസാനിക്കുന്നയിടത്ത് നിന്നും കാൽനടയായി വേണം മുകളിലേക്ക് പോകണം. ഒരുകാലത്ത് അധികമാരും എത്താത്ത, കാടുപിടിച്ച് മലനിരകളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമായിരുന്നു ഇത്. അതിനാൽ തന്നെ ഇല്ലിക്കൽ കല്ലിനെ ചുറ്റിപ്പറ്റി ചില കഥകളും പുറത്തുവരാറുണ്ട്. ഇല്ലിക്കൽ കല്ലിൻ്റെ മലമടക്കുകളിൽ നീലക്കൊടുവേലി ഉള്ളതായി പണ്ടുമുതൽക്കെ വിശ്വാസിക്കുന്നു.

അത്ഭുതസിദ്ധിയുള്ള നീലക്കൊടുവേലി സ്വന്തമാക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരുമെന്നാണ് പഴങ്കഥ. പണ്ട്കാലത്ത് ഇത് തേടി നിരവധിയാളുകൾ ഇല്ലക്കൽ കല്ല് കയറിയതായും അപകടങ്ങൾ സംഭവിച്ചതായും പറയപ്പെടുന്നു. ഇല്ലിക്കൽ കല്ലിലെ കൂടക്കല്ലിനും കൂനൻ കല്ലിനും ഇടയിലായി നരകപ്പാലം എന്നറയപ്പെടുന്ന ഒരു ഭാഗമുണ്ട്. 20 അടിയിലേറെ താഴ്ചയിൽ ഒരു നിഗൂഢ വിടവ്, ഇതിനെ നരകപ്പാലം എന്നുവിളിക്കുന്നു. ഇവിടെയാണ് അത്ഭുതസിദ്ധിയുള്ള നീലക്കൊടുവേലി ഉള്ളതെന്നാണ് കെട്ടുകഥ.

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്