Munnar Glass Watch Tower: ആകാശത്തുകൂടെ ഒരു നടത്തം! മൂന്നാറിൽ ഗ്ലാസ് വാച്ച് ടവർ തുറന്നു; ടിക്കറ്റ് നിരക്കുകൾ
Munnar’s Glass Watch Tower Opened: മൂന്നാറിലെ മലനിരകളുടെയും താഴ്‌വരകളുടെയും 360-ഡിഗ്രി കാഴ്ച്ചയാണ് ഇവിടെനിന്നാൽ ആസ്വദിക്കാനാവുക. മഞ്ഞുമൂടിയ മലനിരകളും താഴ്നിറങ്ങുന്ന കോടയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഉദ്ഘാടനം കഴിഞ്ഞതുമുടൽ ഇവിടേക്ക് സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആകാശ വിസ്മയം കാണാൻ ദിവേന നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.

Image Of Representation
വാഗമണിലെ പ്രശസ്തമായ ഗ്ലാസ് ബ്രിഡ്ജിന് ശേഷം ഇടുക്കി ടൂറിസത്തിന് മാറ്റുകൂട്ടാൻ വീണ്ടുമൊരു വിസ്മയം കൂടി. മൂന്നാറിലാണ് പുതിയ ഗ്ലാസ് വാച്ച് ടവർ തുറന്നിരിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) കീഴിലുള്ള ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിലാണ് പുതിയ ഗ്ലാസ് ടവർ ഒരുങ്ങിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരത്തിലുള്ള ഈ ടവർ മൂന്നാറിൻ്റെയും ബൊട്ടാണിക്കൽ ഗാർഡനിൻ്റെയും മനോഹാരിത പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
34 മീറ്ററോളം നീളമുള്ള ഈ വാച്ച് ടവറിൽ ഒരേസമയം 30 പേർക്ക് സുരക്ഷിതമായി കയറാൻ സാധിക്കും. മൂന്നാറിലെ മലനിരകളുടെയും താഴ്‌വരകളുടെയും 360-ഡിഗ്രി കാഴ്ച്ചയാണ് ഇവിടെനിന്നാൽ ആസ്വദിക്കാനാവുക. മഞ്ഞുമൂടിയ മലനിരകളും താഴ്നിറങ്ങുന്ന കോടയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഉദ്ഘാടനം കഴിഞ്ഞതുമുടൽ ഇവിടേക്ക് സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആകാശ വിസ്മയം കാണാൻ ദിവേന നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.
ALSO READ: തൃശ്ശൂർ പൂരം കൂടണ്ടേ!; പൂരനഗരിയിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കേണ്ടത്
സമയവും കാഴിച്ചകളും
ടവറിൽ കയറുന്ന ഓരോ വിനോദസഞ്ചാരികൾക്കും മുകളിൽ 10 മിനിറ്റ് നിൽക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ബൊട്ടാണിക്കൽ ഗാർഡൻ, ചുറ്റുമുള്ള പൂന്തോട്ടങ്ങൾ, കുണ്ടള നദി, മഞ്ഞു മൂടിയ മലനിരകൾ, മൂന്നാറിൻ്റെ പ്രത്യേകതയായ ഗാപ് റോഡുകൾ എന്നിവയുടെ പൂർണ്ണമായ കാഴ്ച 360 ഡിഗ്രിയിൽ കണ്ട് ആസ്വദിക്കാനാകും.
ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി 8.30 വരെ ടവർ തുറക്കുന്നതാണ്. താൽപ്പര്യമുള്ളവർ ബൊട്ടാണിക്കൽ ഗാർഡനിൽ പ്രവേശിക്കാൻ 100 രൂപയാണ് ടിക്കറ്റ് നിരക്ക്. അതുകൂടാതെ ടവറിൽ കയറാൻ പ്രത്യേക ടിക്കറ്റും എടുക്കണം. മുതിർന്നവർക്ക് 250 ഉം കുട്ടികൾക്ക് 200 ഉം ആണ് നിരക്ക് ഈടാക്കുന്നത്.
ബൊട്ടാണിക്കൽ ഗാർഡൻ്റെ പ്രവേശന കവാടത്തിൽ നിന്ന് ഓഫ്‌ലൈനായി മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. ഇടുക്കിയിലെ മൂന്നാർ-ദേവികുളം റോഡിൽ ഗവൺമെന്റ് കോളേജിന് സമീപമാണ് ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ ടിക്കറ്റെടുത്ത് ടവറിലേക്ക് പ്രവേശിക്കാവുന്നതാണ്.
മൂന്നാറിൽ കാണേണ്ട പ്രധാന കാഴ്ച്ചകൾ
പോതമേട് വ്യൂ പോയിന്റ്: തേയില, കാപ്പി, ഏലം തോട്ടങ്ങളുടെ വിസ്മയിപ്പിക്കുന്ന കാഴ്ച കാണാൻ നേരെ പോതമേട് വ്യൂ പോയിൻ്റിലേക്ക് പോകാവുന്നതാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്. രാവിലെയും വൈകുന്നേരവും അല്പം തിരക്കുള്ള സ്ഥലമാണിത്.
എക്കോ പോയിന്റ്: മൂന്ന് മലനിരകളുടെ സംഗമസ്ഥാനത്തുള്ള ഈ തടാകതീരം വളരെ മനോഹരമായ സ്ഥലമാണ്. അവിടെ നിന്ന് നമ്മൾ ഉണ്ടാക്കുന്ന ശബ്ദം പ്രതിധ്വനിക്കുന്നത് കേൾക്കാം. സഞ്ചാരികൾക്ക് ഏറെ സ്ഥലമായതിനാൽ ഇവിടേക്ക് ദിവസേന നിരവധി ആളുകളാണ് എത്തുന്നത്.
കുണ്ടള തടാകം: ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം ആയ കുണ്ടള ഡാമിന് സമീപമുള്ള ഈ തടാകം ബോട്ടിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. കുട്ടുകളോടും കുടുംബത്തോടും ഒപ്പം വരാൻ ഇതിലും മനോഹരമായ സ്ഥലം വേറെയില്ല.