AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Pooram 2026: തൃശ്ശൂർ പൂരം കൂടണ്ടേ!; പൂരനഗരിയിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കേണ്ടത്

Thrissur Pooram 2026 Travel Guide: വിദേശികളടക്കമുള്ള പൂരം കാണാൻ ആവേശത്തോടെ എത്താറുണ്ട്. തൃശ്ശൂർ പൂരത്തിൻ്റെ ആവേശത്തിലേക്ക് പൂരപ്രേമികൾ ഒഴുകിയെത്തുമ്പോൾ, ആഘോഷം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷയും യാത്രയും ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ ശ്രദ്ധിക്കണമെന്നും അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും എന്തെല്ലാമെന്ന് നോക്കാം.

Thrissur Pooram 2026: തൃശ്ശൂർ പൂരം കൂടണ്ടേ!; പൂരനഗരിയിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കേണ്ടത്
തൃശൂർ പൂരംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 21 Apr 2026 | 02:05 PM

തൃശ്ശൂർ പൂരത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇക്കൊല്ലത്തെ തൃശ്യൂർ പൂരം ഏപ്രിൽ 26നാണ്. മലയാളികളെ സംബന്ധിച്ച് പൂരാവേശം അതൊന്ന് വേറെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പൂരന​ഗരയിലെ ആവേശത്തിൽ പങ്കെടുക്കുക എന്ന് പറയുന്നത തന്നെ അഭിമാനമാണ്. വിവിധ ജില്ലകളിൽ നിന്നും രാജ്യത്തിൻ്റെ നാനാഭാ​ഗത്ത് നിന്നും നിരവധി ആളുകളാണ് പൂരം കാണാൻ ഒഴുകിയെത്തുന്നത്.

വിദേശികളടക്കമുള്ള പൂരം കാണാൻ ആവേശത്തോടെ എത്താറുണ്ട്. തൃശ്ശൂർ പൂരത്തിൻ്റെ ആവേശത്തിലേക്ക് പൂരപ്രേമികൾ ഒഴുകിയെത്തുമ്പോൾ, ആഘോഷം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷയും യാത്രയും ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ ശ്രദ്ധിക്കണമെന്നും അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും എന്തെല്ലാമെന്ന് നോക്കാം.

ALSO READ: വാൽപ്പാറയിലേക്കാണോ പോകുന്നത്? ഈ സ്ഥലങ്ങൾ മിസ്സാക്കരുത്; യാത്രയിൽ ശ്രദ്ധിക്കണേ

പൂരനഗരിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

എഴുന്നള്ളത്ത് മുതൽ കുടമാറ്റം, മേളം, വെടിക്കെട്ട് തുടങ്ങിയ ആഘോഷങ്ങളുടെ സമയം കൃത്യമായി അറി‍ഞ്ഞിരിക്കണം. കൃത്യ സമയത്ത് എത്തിച്ചേരുന്നത് ദുസഹമാണ്. അതിനാൽ കുറച്ച് നേരത്തെ എത്തിയാൽ സ്ഥലം ലഭിക്കാനും കാഴ്ച്ചകൾ കാണാനും സാധിക്കും.

കടുത്ത വേനലായതിനാൽ കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് വേണം പൂരത്തിന് പോകാൻ. തണലുകളോ മറ്റോ ഇല്ലാത്തതിനാൽ കുടയോ തൊപ്പിയോ നിർബന്ധമായും കൈയ്യിൽ കരുതണം. അതുപോലെ തന്നെ ധാരാളം നടക്കേണ്ടി വരു. നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കൈയ്യിൽ കരുതുക.

പൂരദിവസം തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം കർശനമായിട്ട് ഉണ്ടാകും. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നത് പാർക്കിംഗ് ബുദ്ധിമുട്ടുകളും യാത്രാ ക്ലേശവും ഒഴിവാക്കാൻ സഹായിക്കും.

കുട്ടികളുമായി പോകുന്നവർ അവരുടെ പോക്കറ്റിൽ പേരും ഫോൺ നമ്പറും എഴുതിയ കാർഡോ അല്ലെങ്കിൽ ഇതെല്ലാം അവരെ പഠിപ്പിച്ച് വയ്ക്കാനോ മറക്കരുത്. അതുപോലെ തന്നെ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിച്ച് പൂരപ്പറമ്പിലേക്ക് പോകരുത്.

വെടിക്കെട്ട് നടക്കുന്ന സമയത്ത് പോലീസ് നിർദ്ദേശിക്കുന്ന സുരക്ഷിതമായ അകലം പാലിക്കണം. ചെവിക്ക് അസ്വസ്ഥതയുള്ളവർ ഇയർ പ്ലഗ്ഗുകളോ പഞ്ഞിയോ കരുതുന്നത് നല്ലതാണ്. കുട്ടികളെ നിശ്ചിത ദൂരത്തിൽ നിർത്തിവേണം കാണിക്കാൻ.

യാത്രാ സൗകര്യങ്ങൾ

പൂര ദിവസം സ്വകാര്യ വാഹനങ്ങൾ നഗരത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. അതിനാൽ കെഎസ്ആർടിസിയുടെ പൂരം സ്പെഷ്യൽ സർവീസുകളോ ട്രെയിനോ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കിൽ, പോലീസ് നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് മൈതാനങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തി അരുത്. നഗരത്തിന് പുറത്ത് വാഹനം നിർത്തി ബസ്സിലോ ഓട്ടോയിലോ പൂരനഗരിയിലേക്ക് പോകുക.

പ്രത്യേക ട്രെയിൻ സർവീസ് അടക്കം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അത്തരം പൊതു ​ഗതാ​ഗതം ഉപയോ​ഗിക്കുന്നതാണ് നല്ലത്.

സ്വകാര്യ വാഹനങ്ങൾ എപ്പോഴും സുരക്ഷിതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക. റോഡ് സൈഡിലും മറ്റും പാർക്ക് ചെയ്യുന്നത് ഫൈൻ ഇടാക്കാനുള്ള സാധ്യത കൂടുതലാണ്.

Follow Us