AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thanjavur One Day Trip: ഒരൊറ്റ ദിവസം കൊണ്ട് തഞ്ചാവൂര്‍ കണ്ടുവരാം; യാത്ര പ്ലാന്‍ ചെയ്താലോ? കാലാവസ്ഥയും അടിപൊളി

Thanjavur Travel Guide for Kerala Tourists: Trains, Budget and Must-Visit Attractions: ഒരു ദിവസം മാറ്റിവെക്കുകയാണെങ്കില്‍ കണ്ടുവരാവുന്ന ഒരു സ്ഥലം പരിചയപ്പെട്ടാലോ? അതെ, സമൂഹമാധ്യമങ്ങളില്‍ വൈറലായ തഞ്ചാവൂരിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും ഒരു ദിവസത്തേക്കായി എങ്ങനെ തഞ്ചാവൂര്‍ യാത്ര പ്ലാന്‍ ചെയ്യണമെന്ന് നോക്കാം.

Thanjavur One Day Trip: ഒരൊറ്റ ദിവസം കൊണ്ട് തഞ്ചാവൂര്‍ കണ്ടുവരാം; യാത്ര പ്ലാന്‍ ചെയ്താലോ? കാലാവസ്ഥയും അടിപൊളി
തഞ്ചാവൂര്‍ പെരിയ കോവില്‍ ക്ഷേത്രം Image Credit source: TV9 Network
Shiji M K
Shiji M K | Published: 26 Jun 2026 | 11:43 AM

യാത്രകള്‍ പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട്, എന്നാല്‍ യാത്രയ്ക്കായി ഒരുപാട് ദിവസം മാറ്റിവെക്കാന്‍ ആരുടെയും പക്കലുണ്ടായിരിക്കില്ല, ജോലിത്തിരക്കും വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യവുമെല്ലാം ആളുകളെ എവിടേക്കും പോകാന്‍ പോലും സാധിക്കാതെ തളച്ചിടുന്നു. എന്നാല്‍ ഒരു ദിവസം മാറ്റിവെക്കുകയാണെങ്കില്‍ കണ്ടുവരാവുന്ന ഒരു സ്ഥലം പരിചയപ്പെട്ടാലോ? അതെ, സമൂഹമാധ്യമങ്ങളില്‍ വൈറലായ തഞ്ചാവൂരിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും ഒരു ദിവസത്തേക്കായി എങ്ങനെ തഞ്ചാവൂര്‍ യാത്ര പ്ലാന്‍ ചെയ്യണമെന്ന് നോക്കാം.

തഞ്ചാവൂരിലേക്ക് പോയാലോ?

കേരളത്തില്‍ നിന്ന് തഞ്ചാവൂരിലേക്ക് രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. രാത്രി 10.25ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കാരയ്ക്കാല്‍ എക്‌സ്പ്രസും (16188), എല്ലാ ബുധനാഴ്ചകളിലും വേളാങ്കണ്ണിയിലേക്ക് രാത്രി 11.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വേളാങ്കണ്ണി വീക്ക്‌ലി എക്പ്രസുമാണത് (16363). 10.25ന് എറണാകുളത്ത് നിന്ന് യാത്ര തിരിക്കുന്ന കാരയ്ക്കാല്‍ എക്‌സ്പ്രസിന് കയറിയാന്‍ പിറ്റേദിവസം രാവിലെ 9.5 ന് തഞ്ചാവൂരില്‍ എത്തിച്ചേരാന്‍ സാധിക്കും. വേളാങ്കണ്ണി വീക്ക്‌ലി എക്‌സ്പ്രസിനാണ് പോകുന്നതെങ്കില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.33 നും അവിടെ എത്തുന്നതാണ്.

Kerala To Thanjavur One Day Trip (1)

തഞ്ചാവൂര്‍ പെരിയ കോവില്‍ ക്ഷേത്രം

എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ കാര്യമല്ലേ? പലപ്പോഴും കൃത്യസമയത്ത് ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെന്നില്ല, അതിനാല്‍ തഞ്ചാവൂരെത്താന്‍ അല്‍പം വൈകാന്‍ സാധ്യതയുണ്ട്. കാരയ്ക്കാല്‍ എക്‌സ്പ്രസ് കയറാന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ തൃശൂരോ പാലക്കാടോ എത്തിച്ചേരണം. എറണാകുളത്തിന് അപ്പുറത്തുള്ളവര്‍ രാത്രിയോടെ എറണാകുളത്തെത്തിയാല്‍ ട്രെയിന്‍ പിടിക്കാം. എന്നാല്‍ ഈ രണ്ട് ട്രെയിനുകള്‍ക്കും പോകാതെ വളരെ നേരത്തെ തഞ്ചാവൂരില്‍ എത്തിച്ചേരണമെങ്കില്‍ നിങ്ങള്‍ക്ക് കോയമ്പത്തൂരില്‍ നിന്നും ട്രെയിന്‍ കയറാവുന്നതാണ്. അര്‍ധരാത്രി 12.30 ചെമ്മൊഴി എക്‌സ്പ്രസ് (16616), രാവിലെ 7.15ന് മയിലാടുംതുറൈ ജന്‍ ശതാബ്ദി എക്‌സ്പ്രസ് (12084) എന്നിവ കോയമ്പത്തൂരില്‍ നിന്നും തഞ്ചാവൂരിലേക്ക് സര്‍വീസ് നടത്തുന്നു.

തഞ്ചാവൂരില്‍ എത്തിയാല്‍…

തഞ്ചാവൂരില്‍ എത്തിക്കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത എസി ലോഞ്ച് ഉള്‍പ്പെടെയുള്ള ഫ്രഷ്അപ്പ് സൗകര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 25 രൂപ മാത്രമേ ആകുകയുള്ളൂ. ഇതല്ലെങ്കില്‍ സ്റ്റേഷന് തൊട്ടടുത്തായി ധാരാളം റൂമുകളും ലഭ്യമാണ്. ഇവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. ശേഷം റെയില്‍വേയുടെ ക്ലോക്ക് റൂമില്‍ ബാഗുകള്‍ വെച്ച് നേരെ തഞ്ചാവൂരിലേക്ക് പെരിയ കോവില്‍ എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രത്തിലേക്ക് തിരിക്കാം. റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നുതന്നെ ക്ഷേത്രത്തിലേക്ക് ബസും ഷെയര്‍ ഓട്ടോകളുമെല്ലാം ലഭിക്കുന്നതാണ്. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ ടിക്കറ്റ് സൗജന്യമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Kerala To Thanjavur One Day Trip (2)

തഞ്ചാവൂര്‍ പെരിയ കോവില്‍ ക്ഷേത്രം

Also Read: Paithalmala Travel: പൈതൽമലയിലേക്ക് ഇപ്പോൾ പോകേണ്ട; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്, കാരണം ഇത്

രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മണി മുതല്‍ 8.30 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക. ഇതിനുള്ളില്‍ അവിടെ എത്തിച്ചേരാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 1003നും 1010നും ഇടയില്‍ ചോള ചക്രവര്‍ത്തിയായ രാജരാജ ഒന്നാമന്‍ നിര്‍മിച്ചതാണ് ബൃഹദീശ്വര ക്ഷേത്രം. നിഴലില്ലാത്ത ക്ഷേത്രം, 20 ടണ്‍ ഭാരമുള്ള ഏകശില നന്ദി പ്രതിമ, 20 ടണ്‍ ഭാരമുള്ള ലിംഗം, താഴികക്കുടം, ഭരതനാട്യ കൊത്തുപണികള്‍ തുടങ്ങിയവയാണ് ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍. അതിനാല്‍ ക്ഷേത്രത്തിനകത്ത് കയറിയാന്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കില്ല, ചുറ്റിനടന്ന് ഒരുപാട് കാണാനുണ്ടാകുമെന്ന കാര്യം ഉറപ്പ്.

ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം തഞ്ചാവൂര്‍ പാലസ്-മ്യൂസിയത്തിലേക്ക് പോകാവുന്നതാണ്. ബസിനോ ഓട്ടോയ്‌ക്കോ പോകുന്നതാണ് നല്ലത്. 50 രൂപയാണ് പാലസിനുള്ളില്‍ കയറാനുള്ള ടിക്കറ്റ് നിരക്ക്. പാലസും ചരിത്ര ശേഷിപ്പുകളുമെല്ലാം കണ്ടുകഴിഞ്ഞ് തഞ്ചാവൂരിനെ കുറിച്ച് വിശദമായി അറിയാന്‍ സാധിക്കുന്ന ഒരു ഓഡിയോ വിഷ്വല്‍ പ്രസന്റേഷനും അവിടെ നിന്നും ആസ്വദിക്കാം. ശേഷം, പാലസിന് തൊട്ടടുത്തുള്ള വീണ നിര്‍മാണ കേന്ദ്രത്തിലേക്ക് പോകാം, അവിടെ വെച്ച് വീണയുണ്ടാക്കുന്നത് നേരിട്ട് കാണാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.

Kerala To Thanjavur One Day Trip (3)

തഞ്ചാവൂര്‍ പാലസ്‌

ഇതെല്ലാം കണ്ടും അറിഞ്ഞും വൈകിട്ട് 6.25ന് തഞ്ചാവൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസിന് (16187) കയറാം. ഇതല്ലെങ്കില്‍ എല്ലാ വ്യാഴാഴ്ചകളിലും 10.10ന് തഞ്ചാവൂരില്‍ നിന്ന് എറണാകുളം ജങ്ഷന്‍ വീക്ക്‌ലി എക്‌സ്പ്രസ് (16364) ട്രെയിനിനും നിങ്ങള്‍ക്ക് യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.

English Summary

Thanjavur is an ideal destination for a quick getaway from Kerala. This travel guide covers the best time to visit, transportation options, places to freshen up after arrival, top tourist attractions, and the estimated budget for a one-day trip.

Follow Us