AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Travel Warnings: സുരക്ഷാ മുന്നറിയിപ്പ്; യുഎസ്, യുകെ, ചൈന പോലുള്ള രാജ്യങ്ങളിൽ യാത്രാ നിയന്ത്രണം

US, UK, China Travel Warnings: ദക്ഷിണേഷ്യയിലെ സംഘർഷ മേഖലകളിലേക്കുള്ള യാത്ര സംബന്ധിച്ച് തങ്ങളുടെ പൗരന്മാർക്ക് ഈ രാജ്യങ്ങൾ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാനും, സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Travel Warnings: സുരക്ഷാ മുന്നറിയിപ്പ്; യുഎസ്, യുകെ, ചൈന പോലുള്ള രാജ്യങ്ങളിൽ യാത്രാ നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 09 May 2025 | 11:23 AM

ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളിൽ യാത്രകൾക്ക് നിയന്ത്രണം. ദക്ഷിണേഷ്യയിലെ സംഘർഷ മേഖലകളിലേക്കുള്ള യാത്ര സംബന്ധിച്ച് തങ്ങളുടെ പൗരന്മാർക്ക് ഈ രാജ്യങ്ങൾ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാനും, സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ്: സെൻസിറ്റീവ് അതിർത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വിമാന സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പ്രവചനാതീതമായ സുരക്ഷാ സാഹചര്യവും നിലനിൽക്കുന്നതിനാൽ അതീവ ജാ​ഗ്രത പുലർത്തണമെന്നും നിർദ്ദേശിക്കുന്നു.

യുണൈറ്റഡ് കിംഗ്ഡം: സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സെൻസിറ്റീവ് പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്ററിനുള്ളിൽ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുകെ വിദേശകാര്യ ഓഫീസ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, ചില പ്രദേശങ്ങളിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് വിമാന സർവീസുകകൾ തടസ്സപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ബ്രിട്ടീഷ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാനഡ: വിമാന സർവീസുകളിലെ തടസ്സങ്ങളെയും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെയും കുറിച്ച് കനേഡിയൻ സർക്കാരും അവരുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യം മനസ്സിലാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാനും ഉത്തരവുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഓസ്‌ട്രേലിയ: സംഘർഷ മേഖലകളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്നാണ് രാജ്യത്തിൻ്റെ നിർദ്ദേശം. വർദ്ധിച്ചുവരുന്ന സംഘർഷം കാരണം വിമാനത്താവളങ്ങൾ അടച്ചിടാനും വിമാന സർവീസുകൾ തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

സിംഗപ്പൂർ: അസ്ഥിരമായ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി, ഈ പ്രദേശങ്ങളിലേക്കുള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും മാറ്റിവയ്ക്കാൻ സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു. എംഎഫ്എയിൽ രജിസ്റ്റർ ചെയ്യാനും ഒത്തുചേരലുകൾ ഒഴിവാക്കാനും പ്രാദേശിക വാർത്തകളും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും ഉത്തരവിൽ പറയുന്നു.

ചൈന: ഇന്ത്യയുടെയും ചൈനയുടെയും അയൽ രാജ്യമായ ചൈനയും അതീവ ജാ​ഗ്രതയിലാണ്. സംഘർഷ മേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്.

 

 

Follow Us