Trekking Tips: ട്രെക്കിംഗിനിടെ വഴിതെറ്റിയാൽ എന്തുചെയ്യണം? ഈ അതിജീവന വിദ്യകൾ മനസ്സിൽ കുറിച്ചോ
Trekking Basic Tips: പശ്ചിമഘട്ടത്തിലെ സമുദ്രനിരപ്പിൽ നിന്ന് 1748 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ തടിയൻ്റമോൾ കൊടുമുടിയിൽ ട്രെക്കിംഗ് നടത്തുന്നതിനിടെയാണ് അവരെ കാണാതാകുന്നത്. ആദിവാസികൾ ഉൾപ്പെടെ 100 പേർ ചേർന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. മലകയറ്റത്തിനിടയിലോ വനത്തിലൂടെയുള്ള യാത്രയ്ക്കിടയിലോ വഴിതെറ്റുക എന്നത് ആരെയും പരിഭ്രാന്തരാക്കുന്ന ഒന്നാണ്.

പ്രതീകാത്മക ചിത്രം
കൂർഗിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് സ്വദേശി ശരണ്യയെ കാണാതെ പോയതും നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയതും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ട്രെക്കിങ്ങിനിടെ വഴിതെറ്റുന്ന സമയത്ത് ശരണ്യയുടെ കൈകളിൽ അര ലിറ്റർ വെള്ളക്കുപ്പി മാത്രമാണ് ഉണ്ടായിരുന്നത്. പശ്ചിമഘട്ടത്തിലെ സമുദ്രനിരപ്പിൽ നിന്ന് 1748 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ തടിയൻ്റമോൾ കൊടുമുടിയിൽ ട്രെക്കിംഗ് നടത്തുന്നതിനിടെയാണ് അവരെ കാണാതാകുന്നത്.
ആദിവാസികൾ ഉൾപ്പെടെ 100 പേർ ചേർന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. മലകയറ്റത്തിനിടയിലോ വനത്തിലൂടെയുള്ള യാത്രയ്ക്കിടയിലോ വഴിതെറ്റുക എന്നത് ആരെയും പരിഭ്രാന്തരാക്കുന്ന ഒന്നാണ്. എന്നാൽ ഇവിടെ ശരണ്യയുടെ ആത്മധൈര്യവും സഹനശേഷിയുമാണ് അവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അങ്ങനെയെങ്കിൽ ഒരു യാത്രയ്ക്കിടെ നിങ്ങൾക്കും ഇത്തരത്തിൽ വഴിതെറ്റിയാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ALSO READ: ബെംഗളൂരു – കേരള യാത്രയ്ക്ക് കെഎസ്ആർടിസി നോക്കണ്ട, കീശ കാലിയാക്കും; നിരക്ക് കേട്ട് ഞെട്ടരുത്
യാത്രയിൽ ശ്രദ്ധിക്കേണ്ടത്
- വഴിതെറ്റിയെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ യാത്ര അവസാനിപ്പിക്കുക. പരിഭ്രാന്തരായി ലക്ഷ്യമില്ലാതെ ഓടുന്നത് കൂടുതൽ അപകടത്തിലേക്ക് എത്തിക്കും. കാരണം നിങ്ങൾ കുടുങ്ങിയിരിക്കുന്നത് കാട്ടിലാണ്
- നിങ്ങൾ വന്നവഴി ഓർത്തെടുക്കാനോ, എത്ര ദുരം നടന്നുവെന്ന് മനസ്സിലാക്കാനോ ശ്രമിക്കുക. തിരിച്ചുപോകാൻ ഉറപ്പില്ലെങ്കിൽ അവിടെ തന്നെ നിലയുറപ്പിക്കുക. മറ്റൊരു ഇടത്തേക്ക് പോയാൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയേറെയാണ്
- നിങ്ങൾ ഒരിടത്ത് നിൽക്കുകയാണെങ്കിൽ ആദ്യം തന്നെ ചുറ്റുമുള്ള സാഹചര്യങ്ങൾ നിരീക്ഷിക്കുക. രാത്രി തങ്ങേണ്ടി വന്നാൽ സുരക്ഷിതമായ ഇടം കണ്ടെത്തുക.
- ലഭ്യമായ സാധനങ്ങൾ ഭക്ഷണം, വെള്ളം, ടോർച്ച്, വിസിൽ എന്നിവ എപ്പോഴും കൈയ്യിൽ കരുതുക. വിസിലോ മറ്റോ കൈയ്യിലുണ്ടെങ്കിൽ ഇടയ്ക്കിടെ പകൽ സമയത്ത് അത് ഉപയോഗിക്കുക.
- ട്രെക്കിംഗിന് മുമ്പ് നല്ല ശാരീരികക്ഷമത കൈവരിക്കുക. ശാരീരികമായി ആരോഗ്യമുള്ളവർക്ക് നാല് ദിവസം വരെ ഭക്ഷണമില്ലാതെ ജീവിക്കാനാകും.