Weight Loss Tips: തടി കുറയ്ക്കാൻ ബുദ്ധിമുട്ടേണ്ട; രാവിലെ ഈ 9 കാര്യങ്ങൾ ചെയ്താൽ വയർ വേഗത്തിൽ കുറയും!
Morning Habits to Boost Metabolism and Reduce Belly Fat: കഠിനമായ ഡയറ്റോ അമിതമായ വ്യായാമമോ ഇല്ലാതെ തന്നെ ദഹനം മെച്ചപ്പെടുത്താനും മെറ്റാബോളിസം ഉയർത്തി വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാനും സാധിക്കും. ഇതിന് നിങ്ങളെ സഹായിക്കുന്ന, രാവിലെ ചെയ്യേണ്ട 9 ശീലങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

പ്രതീകാത്മക ചിത്രം
അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ലേ? ഇനി ടെൻഷൻ വേണ്ട… വേഗം തന്നെ നിങ്ങളുടെ ശീലങ്ങൾ മാറ്റിക്കോളൂ…. കഠിനമായ ഡയറ്റോ അമിതമായ വ്യായാമമോ ഇല്ലാതെ തന്നെ ദഹനം മെച്ചപ്പെടുത്താനും മെറ്റാബോളിസം ഉയർത്തി വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാനും സാധിക്കും. ഇതിന് നിങ്ങളെ സഹായിക്കുന്ന, രാവിലെ ചെയ്യേണ്ട 9 ശീലങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം?
ദിവസവും ഒരേ സമയത്ത് ഉണരുക
എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുന്നത് ശരീരത്തിലെ ജീവതാളത്തെ (Circadian Rhythm) ക്രമീകരിക്കാനും ഇൻസുലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു .
ചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിക്കുക
വെറുംവയറ്റിൽ ചെറുനാരങ്ങാനീര് ചേർത്ത ചെറുചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും .
30 മിനിറ്റ് വ്യായാമം ചെയ്യുക
നടത്തം, യോഗ, അല്ലെങ്കിൽ വ്യായാമങ്ങൾ എന്നിവയിൽ ഏതെങ്കിലും 30 മിനിറ്റ് ചെയ്യുന്നത് ദിവസത്തിലുടനീളം കലോറി വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കും .
ALSO READ: നഖം രോഗം പറയും, കാൻസറിന്റെ ലക്ഷണങ്ങൾ പോലും തിരിച്ചറിയാം
പ്രോട്ടീനും ഫൈബറും അടങ്ങിയ പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണം ഒഴിവാക്കാതെ മുട്ട, ഓട്സ്, ചിയ സീഡ്സ് തുടങ്ങിയ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയർ നിറഞ്ഞ അനുഭവം നിലനിർത്താനും സഹായിക്കും .
5–10 മിനിറ്റ് ധ്യാനം
മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു .
ദിവസത്തെ ഭക്ഷണക്രമം മുൻകൂട്ടി പ്ലാൻ ചെയ്യുക
രാവിലെ തന്നെ അന്നത്തെ ഭക്ഷണം പ്ലാൻ ചെയ്യുന്നത് ജങ്ക് ഫുഡുകളും കൂടിയ കലോറിയുള്ള ലഘുഭക്ഷണങ്ങളും കഴിക്കുന്ന ശീലം തടയും .
മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക
രാവിലെ മധുരം കൂടിയ ചായ, കാപ്പി അല്ലെങ്കിൽ ബിസ്ക്കറ്റ് എന്നിവ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും .
രാവിലത്തെ വെയിൽ കൊള്ളുക
രാവിലെ 10–15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വൈറ്റമിൻ ഡി ലഭിക്കുന്നതിനും മെറ്റാബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കും .
കാപ്പി കുടിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുക
വെറുംവയറ്റിൽ കാപ്പി കുടിക്കുന്നതിന് പകരം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണവും വയറുവീർപ്പും തടയും .
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല
English Summary:
Simple morning habits that may support healthy weight loss and help reduce belly fat over time. The routine includes waking up at the same time daily, drinking water or warm lemon water after waking, exercising for around 30 minutes, and having a breakfast rich in protein and fibre.