AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: തേങ്ങ പൊട്ടിക്കാൻ പാടുപെടുകയാണോ? ഈ എളുപ്പവഴികൾ അറിഞ്ഞുവച്ചോ

Break Coconut Easyly At Home: കടകളിൽ നിന്ന് ഒന്നായിട്ട് തേങ്ങ വാങ്ങിയാൽ അത് വീട്ടിലെത്തിച്ച് പൊട്ടിക്കുന്ന് അല്പം ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാൽ, പലർക്കും ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്ന് തേങ്ങ ചിരകുന്നതല്ല, അതിൻ്റെ കട്ടിയുള്ള തോട് പൊട്ടിച്ച് എടുക്കുന്നതാണ്. വലിയ കത്തി ഉപയോ​ഗിച്ച് ഉടയ്ക്കുമ്പോൾ വെള്ളം മുഴുവൻ ചിതറിപ്പോവുകയും തേങ്ങ പല കഷണങ്ങളായി പൊട്ടുകയും ചെയ്യാറുണ്ട്. എന്നാൽ, വലിയ ശക്തിയൊന്നും പ്രയോഗിക്കാതെ തേങ്ങ മിനിറ്റുകൾക്കുള്ളിൽ രണ്ടാക്കാനുള്ള വഴി നോക്കിയാലോ.

Kitchen Tips: തേങ്ങ പൊട്ടിക്കാൻ പാടുപെടുകയാണോ? ഈ എളുപ്പവഴികൾ അറിഞ്ഞുവച്ചോ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 30 Sep 2026 | 11:47 AM

ദൈനംദിന ജീവിതത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തേങ്ങ. കറികളിൽ തേങ്ങാപ്പാൽ ചേർക്കാനും ചിരകി ഉപയോഗിക്കാനും ദിവസവും തേങ്ങ ആവശ്യമായി വരാറുണ്ട്. കടകളിൽ നിന്ന് ഒന്നായിട്ട് തേങ്ങ വാങ്ങിയാൽ അത് വീട്ടിലെത്തിച്ച് പൊട്ടിക്കുന്ന് അല്പം ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാൽ, പലർക്കും ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്ന് തേങ്ങ ചിരകുന്നതല്ല, അതിൻ്റെ കട്ടിയുള്ള തോട് പൊട്ടിച്ച് എടുക്കുന്നതാണ്. വലിയ കത്തി ഉപയോ​ഗിച്ച് ഉടയ്ക്കുമ്പോൾ വെള്ളം മുഴുവൻ ചിതറിപ്പോവുകയും തേങ്ങ പല കഷണങ്ങളായി പൊട്ടുകയും ചെയ്യാറുണ്ട്. എന്നാൽ, വലിയ ശക്തിയൊന്നും പ്രയോഗിക്കാതെ തേങ്ങ മിനിറ്റുകൾക്കുള്ളിൽ രണ്ടാക്കാനുള്ള വഴി നോക്കിയാലോ.

ALSO READ: വെളിച്ചെണ്ണ ഫ്രിഡ്ജിൽ വെക്കാമോ? സൂക്ഷിക്കുമ്പോൾ അറിയേണ്ടത്

തേങ്ങ എളുപ്പത്തിൽ രണ്ടാക്കാം

തേങ്ങ നന്നായി നോക്കിയാൽ മൂന്ന് കണ്ണുകളിൽ നിന്ന് താഴേക്ക് പോകുന്ന മൂന്ന് വരകൾ കാണാം. ഈ വരകൾ സന്ധിക്കുന്ന തേങ്ങയുടെ മധ്യഭാഗത്താണ് ശക്തി കേന്ദ്രീകരിച്ചിരിക്കുന്നത്. വൻ ശക്തി ഉപയോഗിക്കുന്നതിന് പകരം, വലിയ വെട്ടുകത്തിയുടെയോ കട്ടിയുള്ള പച്ചക്കറി കത്തിയുടെയോ മധ്യഭാഗം ഉപയോഗിച്ച് തേങ്ങയുടെ മധ്യഭാഗത്തെ വരയിൽ ചുറ്റും 2-3 തവണ ചെറുതായി തട്ടുക. രണ്ട് മൂന്ന് തട്ട് കഴിയുമ്പോൾത്തന്നെ ശബ്ദത്തിൽ വ്യത്യാസം വരികയും മധ്യഭാഗത്ത് കൃത്യമായ വട്ടത്തിൽ വിള്ളൽ വീഴുകയും ചെയ്യും.

ഈ സമയത്ത് പെട്ടെന്ന് കത്തികൊണ്ട് അത് പിളർത്തിയെടുക്കാം. തേങ്ങ പൊട്ടിത്തുടങ്ങിയാൽ പിന്നെ ശക്തിയായി അടിക്കുന്നത് നിർത്തണം. ആദ്യം അതിലെ വെള്ളം പൂർണ്ണമായും കളയണം. അതിനുശേഷം, പൊട്ടിയ ഭാഗത്ത് സാവധാനം തട്ടിയാൽ തേങ്ങ കൃത്യമായി രണ്ട് പാളികളായി പിളർത്തിയെടുക്കാം. എന്നാൽ, കൈയ്യിൽ പിടിച്ചു ചെയ്യുന്നത് തേങ്ങ വഴുതിപ്പോകാനോ പരിക്കുകൾ പറ്റാനോ കാരണമായേക്കാം. അതിനാൽ, സുരക്ഷിതവും ഉറപ്പുള്ളതുമായ ഒരിടത്തിരുന്ന് ശ്രദ്ധയോടെ വേണം ഇത് ചെയ്യാൻ.

തേങ്ങയുടെ നടുഭാഗം ഗ്യാസ് സ്റ്റൗവിന് മുകളിൽ വെച്ച് 15-20 സെക്കൻഡ് ലൈറ്റായി ചൂടാക്കുക. തോടിനുള്ളിലെ വായു വികസിക്കുന്നത് കാരണം ചെറിയൊരു തട്ടിൽത്തന്നെ തേങ്ങ രണ്ട് സമഭാഗങ്ങളായി വേർപെടും. തേങ്ങ ചിരകുമ്പോൾ തോടിൽ നിന്ന് വേ​ഗത്തിൽ ഇളകിപ്പോരണമെന്നുണ്ടെങ്കിൽ, ഉടയ്ക്കുന്നതിന് 10-15 മിനിറ്റ് മുമ്പ് ഫ്രീസറിൽ വെക്കുക.

ഇത് തേങ്ങയുടെ തോടും അകത്തെ കാമ്പും തമ്മിലുള്ള ബന്ധം വേർപെടുത്താൻ സഹായിക്കും. ഉണങ്ങിയ തേങ്ങയാണെങ്കിൽ ചിരട്ടയുടെ കട്ടി കുറയ്ക്കാൻ വേണ്ടി കുറച്ച് സമയം വെള്ളിത്തിലിടുന്നത് നല്ലതായിരിക്കും. ഇത് പെട്ടെന്ന് തേങ്ങ പൊട്ടികിട്ടാൻ സഹായിക്കും.

English Summary:

Learn how to break a coconut easily at home without using extra force or heavy tools. Easy step-by-step kitchen hacks and tips in Malayalam.

Follow Us