AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബെസ്റ്റ് നിലവാരത്തിൽ ഡിസ്പ്ലേ, 8400mAh ബാറ്ററി, ശക്തൻ പ്രോസസർ; ഐക്യൂ 16 ലോഞ്ച് ചെയ്തു

iQOO 16 launched: ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 16 ​ചൈനയിൽ ലോഞ്ച് ചെയ്തു. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഐക്യൂ 16യുടെ കരുത്ത്. 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവ സഹിതം 8400mAh ബാറ്ററി ഇതിലുണ്ട്. ഇതിന്റെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 5999 യുവാൻ (ഏകദേശം 85,815 രൂപ) ആണ് വില.

Prasanth Kumar
Prasanth Kumar | Published: 29 Sep 2026 | 07:59 PM
ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 16 (iQOO 16) ​ചൈനയിൽ ലോഞ്ച് ചെയ്തു. മുൻകാലങ്ങളിൽ ഇറങ്ങിയ ഐക്യൂ പ്രീമിയം മോഡലുകൾ ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയത് അ‌വയിലെ ശക്തമായ ഫീച്ചറുകളുടെ കരുത്തിലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന് ഏറ്റവും പുതിയ പ്രീമിയം മോഡലിലും ഐക്യൂ ആ മികവ് തുടർന്നിരിക്കുന്നു എന്നാണ് ഇതിലെ ഫീച്ചറുകളുടെ ലിസ്റ്റ് കാണുമ്പോൾ മനസിലാകുന്നത്. ശക്തമായ പെർഫോമൻസ് ഉറപ്പാക്കാൻ 2nm പ്രോസസ് നോഡിൽ നിർമ്മിച്ച സ്‌നാപ്ഡ്രാഗൺ 8 അൾട്രാ ചിപ്സെറ്റ് കരുത്താക്കിയാണ് ഐക്യൂ 16 എത്തിയിരിക്കുന്നത്. (Image credit: IQOO China)

1 / 7
 പുതുക്കിയ ഡിസ്പ്ലേ മികവും ഉണ്ട്. അ‌തിനാൽത്തന്നെ മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ഗെയിമിങ് പ്രേമികൾക്കും ഈ പ്രീമിയം മോഡൽ ഒരു മുതൽക്കൂട്ടാണ്.  8,500 mm² സിംഗിൾ-ലെയർ 3D വേപ്പർ ചേമ്പർ (VC), അപ്‌ഡേറ്റ് ചെയ്‌ത മോൺസ്റ്റർ ഹൈപ്പർ-കോർ എഞ്ചിനും എംബഡഡ് ഹൈപ്പർ-കോർ ഷെഡ്യൂളർ എന്നിവയൊക്കെ ഇതിലുണ്ട്. കൂടാതെ ബാറ്ററി ശേഷിയിലും വൻ അ‌പ്ഗ്രേഡ് വരുത്തിയിട്ടുണ്ട്.

2 / 7
 ഡിസ്പ്ലേ: 6.85-ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ സാംസങ് M16 LTPO AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 165Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1.07 ബില്യൺ നിറങ്ങൾ, DCI-P3 കളർ ഗാമട്ട്, HBM മോഡിൽ 2800 nits വരെ ​ബ്രൈറ്റ്നസ്, 10,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

3 / 7
കരുത്ത്: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഐക്യൂ 16യുടെ കരുത്ത്. അഡ്രിനോ 850 GPU, Q4 ഗെയിമിംഗ് ചിപ്പ്, 12GB LPDDR5X അൾട്രാ / 16GB LPDDR5X അൾട്രാ പ്രോ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ ആണ് പ്രവർത്തനം.

4 / 7
 ക്യാമറ: 1/1.3″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS), LED ഫ്ലാഷ്, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.05 അപ്പേർച്ചർ), 1/1.95″ സോണി സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ, OIS) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.

5 / 7
 ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 3.2 Gen1, 8400mAh ബാറ്ററി, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ലൈറ്റ് ചേസർ, റേസിംഗ് ട്രാക്ക്, ലെജൻഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

6 / 7
 വില: ഐക്യൂ 16 5ജി 12GB+256GB– 5999 യുവാൻ (ഏകദേശം 85,815 രൂപ), 12GB+512GB -6799 യുവാൻ (ഏകദേശം 97,260 രൂപ), 16GB+512GB -7499 യുവാൻ (ഏകദേശം 1,07,275 രൂപ), 16GB+1TB– 8499 യുവാൻ (ഏകദേശം 1,21,580 രൂപ) വിലകളിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കിട്ടിയാൽ കണ്ണുംപൂട്ടി വാങ്ങാവുന്ന ഒരു ഫോൺ ആണ് ഇത് എന്നതിൽ തർക്കമില്ല. സാധാരണയായി ഐക്യൂ പ്രീമിയം മോഡലുകൾ ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ എത്താറുണ്ട്. പക്ഷേ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് കമ്പനി നിലവിൽ സൂചനകൾ നൽകിയിട്ടില്ല.

7 / 7
Follow Us