AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Aval Kesari Recipe: റവ വേണ്ട, സേമിയ വേണ്ട; കേസരി ഉണ്ടാക്കാൻ അവൽ ധാരാളം, റെസിപ്പി അറിയണ്ടേ

Kerala Style Aval Kesari Recipe: സാധാരണ അവൽ ഉണ്ടെങ്കിൽ നമ്മൾ അത് തേങ്ങയും ശർക്കരയുമിട്ട് കുഴച്ച് കഴിക്കാറുണ്ട്. എന്നാൽ ഇത് എപ്പോഴും കഴിച്ചിട്ട് മടുത്തുപോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കഴിക്കാൻ പറ്റിയ നല്ല രുചിയൂറം മധുരപലഹാരമാണ് അവൽ കൊണ്ടുള്ള കേസരി. റവയോ സേമിയയോ ഇല്ലാതെ വീട്ടിലുള്ള അവൽ ഉപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ നല്ല സോഫ്റ്റ് കേസരി തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 30 Sep 2026 | 12:23 PM
കുട്ടികൾ സൂക്ൾ വിട്ട് വരുമ്പോൾ എന്ത് കൊടുക്കുമെന്നോർത്ത് വിഷമിച്ചിരിക്കുന്ന അമ്മമാരാണോ നിങ്ങൾ, എങ്കിൽ ഈ റെസിപ്പി നിർബന്ധണായും അറിഞ്ഞിരിക്കണം. സാധാരണ അവൽ ഉണ്ടെങ്കിൽ നമ്മൾ അത് തേങ്ങയും ശർക്കരയുമിട്ട് കുഴച്ച് കഴിക്കാറുണ്ട്. എന്നാൽ ഇത് എപ്പോഴും കഴിച്ചിട്ട് മടുത്തുപോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കഴിക്കാൻ പറ്റിയ നല്ല രുചിയൂറം മധുരപലഹാരമാണ് അവൽ കൊണ്ടുള്ള കേസരി. (Image Credit Source: Social Media)

1 / 5
വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം പെട്ടെന്ന് ഒരു മധുര പലഹാരം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് അവൽ കേസരി. റവയോ സേമിയയോ ഇല്ലാതെ വീട്ടിലുള്ള അവൽ ഉപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ നല്ല സോഫ്റ്റ് കേസരി തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

2 / 5
ആവശ്യമായ സാധനങ്ങൾ: അവിൽ : ഒരു കപ്പ്, പഞ്ചസാര : മുക്കാൽ കപ്പ്, നെയ്യ് : അഞ്ച് ടീസ്പൂൺ, വെള്ളം : രണ്ട് കപ്പ്, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് : ആവശ്യത്തിന്, ഏലയ്ക്കാപ്പൊടി, ഉപ്പ് : ഒരു നുള്ള് വീതം എന്നിവയാണ് കേസരി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ആർക്കും ഇഷ്ടമാകുന്ന ഈ അവൽ കേസരി നിമിഷ നേരം കൊണ്ട് തയ്യാറാക്കാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

3 / 5
തയ്യാറാക്കുന്ന വിധം: ആദ്യം ഒരു തവയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കാം. ശേഷം അതേ തവയിൽ അവിൽ ഒന്ന് ചെറുതായി മൊരിച്ചെടുക്കണം. കരിഞ്ഞുപോകാതെ ചെറുതീയിലിട്ട് വേണം മൂപ്പിക്കാൻ. മൊരിച്ച അവിൽ തണുത്തശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കണം.

4 / 5
ഇനി വെള്ളം തിളപ്പിച്ച് അവിൽപ്പൊടി ചേർത്ത് ഇളക്കി കുറുക്കുക. ഇത് നന്നായി കുറുകിവരുമ്പോൾ അതിലേക്ക് പഞ്ചസാരയും രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത് അതിലെ വെള്ളം വറ്റും വരെ ഇളക്കണം. ബാക്കി നെയ്യും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കിയശേഷം അടുപ്പിൽ നിന്ന് മാറ്റാം. ഇനി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മുകളിൽ വിതറി കഴിക്കാൻ നൽകാം.

5 / 5
Follow Us