AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jason Sanjay-Naslen: ‘മോളിവുഡ് ടൈം പൊളിച്ചു’; നസ്‌ലൻ ഇഷ്ടനടൻ; വെളിപ്പെടുത്തി ജേസൺ സഞ്ജയ്

"Will Consider Acting Later": Director Jason Sanjay Opens Up on Career Choices: അച്ഛനപ്പോലെ ഒരു അഭിനയതാവായി എപ്പോൾ കാണാനാകും എന്ന ചോദ്യങ്ങൾക്ക്, ഈ സിനിമ ജനങ്ങളിൽ എത്തട്ടെ എന്നതായിരുന്നു സഞ്ജയുടെ മറുപടി. ആദ്യം ഈ സിമിമ റിലീസാകട്ടെ. ചിത്രം വിജയമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് പേർ ഇക്കാര്യം ചോദിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാൽ സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് തീർച്ചയായും ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു

Jason Sanjay-Naslen: ‘മോളിവുഡ് ടൈം പൊളിച്ചു’; നസ്‌ലൻ ഇഷ്ടനടൻ; വെളിപ്പെടുത്തി ജേസൺ സഞ്ജയ്
ജേസൺ സഞ്ജയ്, നസ്‌ലൻImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 30 Sep 2026 | 01:46 PM

താൻ മലയാള സിനിമയുടെ വലിയ ആരാധാകനാണെന്നും മലയാളത്തിലെ അഭിനയതാക്കളെ ഏറെ ഇഷ്ടമാണെന്നും തുറന്ന് പറഞ്ഞ് വിജയുടെ മകൻ ജേസൺ സഞ്ജയ്. സഞ്ജയ് സംവിധാനം ചെയ്ത ആദ്യ സിനിമ ‘സിഗ്മ’യുടെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു താരത്തിൻ്റെ തുറന്നുപറച്ചിൽ. അടുത്തിടെ മോളിവുഡ് ടൈംസ് എന്ന സിനിമ കണ്ടു എന്നും അത് ഏറെ ഇഷ്ടപ്പെട്ടു എന്നും സഞ്ജയ് പറഞ്ഞൂ. നസ്‌ലൻ മലയാളത്തിലെ തൻ്റെ ഇഷ്ട നടന്മാരിൽ ഒരാളാണെന്നും സഞ്ജയ് വെളിപ്പെടുത്തി.

അടുത്തിടെയാണ് ‘മോളിവുഡ് ടൈംസ്’ എന്ന സിനിമ കണ്ടത്. സിനിമാ നിർമ്മാണത്തിൻ്റെ പശ്ചത്തൽ ഒരുക്കിയ ചിത്രം ഏറെ ഇഷ്ടപ്പെട്ടു. സിനിമ വളരെ റിയലിസ്റ്റിക്കായി തോന്നി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ ഒരുപാട് അഭിനയതാക്കളെ ഇഷ്ടമാണെന്നും അദ്ദേഹം അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. അക്കൂട്ടത്തിൽ ആദ്യം പറഞ്ഞ പേര് ദുൽഖർ സൽമാൻ്റേതായിരുന്നു. അടുത്ത കാലത്തായി കണ്ട സിനിമകളിൽ നസ്‌ലനെ വലിയ ഇഷ്ടമാണ്, മമ്മൂട്ടി മോഹൻലാൽ എന്നി ലെജൻഡുകളുടെ പേര് പറയാതിരിക്കാനാകില്ല എന്നും ജേസൺ എടുത്തുപറഞ്ഞു.

Also Read: Manju Warrier: അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

ദളപതി വിജയുടെ മകനായിട്ടും എന്തുകൊണ്ട് അഭിനയത്തിന് പകരം സംവിധാനം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനും സഞ്ജയ് മറുപടി പറയുന്നുണ്ട്. ചെറുപ്പകാലം മുതൽ തന്നെ ഒരു സിനിമ കാണുമ്പോഴോ അല്ലെങ്കിൽ ജീവിതത്തിലെ തന്നെ ഏതെങ്കിലും ഒരു സംഭവമോ ഒക്കെ മറ്റുള്ളവരോട് നരേറ്റ് ചെയ്യാൻ വലിയ ഇഷ്ടമായിരുന്നു. സ്റ്റോറി ടെല്ലിങിനോട് തോന്നിയ ആ ഇഷ്ടമാണ് പ്രധാന കാരണം. സംവിധായകനാകുമ്പോൾ എല്ലാ കാര്യങ്ങളും അടുത്തറിയാനും മനസ്സിലാക്കാനും സാധിക്കും. നിരവധി ടെക്നീഷ്യന്മാരുമായി അടുത്ത് പ്രവർത്തിക്കാനുമാകും. തമിഴ് സിനിമയിൽ ഒരു സംവിധായകനായാണ് തുടക്കം കുറിക്കുന്നത് എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞൂ.

അച്ഛനപ്പോലെ ഒരു അഭിനയതാവായി എപ്പോൾ കാണാനാകും എന്ന ചോദ്യങ്ങൾക്ക്, ഈ സിനിമ ജനങ്ങളിൽ എത്തട്ടെ എന്നതായിരുന്നു സഞ്ജയുടെ മറുപടി. ആദ്യം ഈ സിമിമ റിലീസാകട്ടെ. ചിത്രം വിജയമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് പേർ ഇക്കാര്യം ചോദിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാൽ സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് തീർച്ചയായും ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ആദ്യ സിനിമയെക്കുറിച്ചുള്ള മലയാളികളുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണെന്നും ജേസൺ സഞ്ജയ് വ്യക്തമാക്കി. ഒക്ടോബർ രണ്ടിനാണ് ‘സിഗ്മ’ തീയറ്ററുകളിൽ എത്തുന്നത്.

English Summary

Promoting his directorial debut Sigma in Kochi, Vijay’s son Jason Sanjay praised Malayalam cinema. He called Naslen and Dulquer his favorites, expressing a deep passion for storytelling over acting.

Follow Us