Omega-3 Fatty Acid: ആരോഗ്യമുള്ള ഹൃദയത്തിന് ഒമേഗ-3; എങ്ങനെ ശരീരത്തിൽ ഇതിൻ്റെ അളവ് വർദ്ധിപ്പിക്കാം?
Benefits Of Omega-3 Fatty Acid: ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് സമാനതകളില്ലാത്ത പങ്കുണ്ട്. ആധുനിക ജീവിതശൈലിയിൽ നാം നേരിടുന്ന പല മാനസിക വെല്ലുവിളികളെയും പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു.

Blood Sugar
ഹൃദയത്തിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവർത്തനത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ പലപ്പോഴും നമ്മുടെ ശരീരത്തിൽ ഇതിന്റെ അളവ് അപകടകരമാംവിധം കുറവാണെന്ന സത്യം നാം തിരിച്ചറിയാറില്ല. വീക്കം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഈ അവശ്യ കൊഴുപ്പുകൾ, ഹൃദ്രോഗ സാധ്യത മുൻകൂട്ടി അറിയാനുള്ള പ്രധാന അടയാളം കൂടിയാണ്. സാധാരണ ആരോഗ്യ പരിശോധനകളിൽ ഒമേഗ-3യുടെ അളവ് കണ്ടെത്താൻ കഴിയാത്തതിനാൽ ഈ കുറവ് തിരിച്ചറിയപ്പെടാതെ പോകുന്നു.
രക്തസമ്മർദ്ദവും കൊളസ്ട്രോളും പരിശോധിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ശരീരത്തിലെ ഒമേഗ-3യുടെ നിലയും. ഒമേഗ-3 ശരീരത്തിന് സ്വന്തമായി നിർമ്മിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിലൂടെ മാത്രം ലഭിക്കുന്ന കൊഴുപ്പാണിത്. മത്തി, അയല, ചൂര എന്നിവയിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൾനട്ട് എന്നിവയിലും ഇത് ധാരാളമായി കാണപ്പെടുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ALSO READ: കിടക്കയിലിരുന്ന് ആഹാരം കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക
നമ്മുടെ ഭക്ഷണക്രമത്തിൽ പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. കേവലം ഒരു പോഷകം എന്നതിലുപരി ഹൃദയത്തിന്റെ ആരോഗ്യവും ആയുസ്സും നിർണ്ണയിക്കുന്ന ഒന്നായാണ് വൈദ്യശാസ്ത്രം ഇതിനെ കാണുന്നത്. രക്തക്കുഴലുകളുടെ ഇലാസ്തികത നിലനിർത്താനും അനാവശ്യ നീർക്കെട്ടുകൾ തടയാനും ഇവ അത്യാവശ്യമാണ്. ആരോഗ്യ പരിശോധനകളിൽ നാം വേണ്ടത്ര പ്രാധാന്യം നൽകാത്ത ഒമേഗ-3 കുറവിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കൂടുതൽ അറിയാം.
ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് സമാനതകളില്ലാത്ത പങ്കുണ്ട്. ആധുനിക ജീവിതശൈലിയിൽ നാം നേരിടുന്ന പല മാനസിക വെല്ലുവിളികളെയും പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു. തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്ന ഡോപ്പമിൻ, സെറോടോണിൻ എന്നിവയുടെ അളവ് കൃത്യമായി നിലനിർത്താൻ ഒമേഗ-3 സഹായിക്കുന്നു. ഇത് വിഷാദം, അമിതമായ ഉത്കണ്ഠ എന്നിവ ഇല്ലാതക്കുകയും ചെയ്യും.
ഇതെല്ലാം കൂടാതെ, പ്രായമാകുമ്പോൾ ഉണ്ടാകാനിടയുള്ള അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ മറവി രോഗങ്ങളെ പ്രതിരോധിക്കാൻ ഈ അവശ്യ കൊഴുപ്പുകൾക്ക് സാധിക്കും. തലച്ചോറിലെ കോശങ്ങളുടെ നാശത്തെ ഇത് തടയുന്നു. തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലൂടെ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഓർമ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുത്താൻ ഒമേഗ-3 വളരെ അത്യാവശ്യമാണ്.